NewsAd1
തൊഴിലാളി സംഘടനകളുടെ നിധിവേട്ട
മോഹന കൃഷ്ണൻ
12 July 2026, 5:56 pm
main image of news

വിവിധ തൊഴിലാളി വിഭാഗങ്ങൾക്കും സേവന ദാതാക്കൾക്കൂം വേണ്ടി രണ്ടു ഡസനിലധികം ക്ഷേമ നിധികളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. നവജാത ശിശുക്കൾക്കു മാത്രമേ ഇനി ക്ഷേമനിധി ഏർപ്പെടുത്തുവാൻ ഇവിടെ ബാക്കിയുള്ളൂ എന്നു വേണമെങ്കിലും പറയാവുന്ന തരത്തിലാണ് സാഹചര്യം.

കേരളത്തിലെ തൊഴിലാളി സമൂഹ ത്തിന്റെ വിലാസത്തിൽ തൊഴിലാളി സംഘടനകൾ രൂപപ്പെടുത്തുന്ന തൊഴിൽ ബോധം പലപ്പോഴും പൊതു സമൂഹത്തിന്റെ താത്പര്യങ്ങളെ സാരമായി ബാധിക്കുന്നു. പൊതു ക്ഷേമത്തിനും വളർച്ചയ്ക്കും മൗലികമായ ഉദ്ദേശ്യ ലക്ഷ്യങ്ങൾക്കും തടസ്സമാകുന്നു. പൊതു സമൂഹത്തിലെ ഒരു ഭാഗം മാത്രമാകുന്ന തൊഴിൽ സമൂഹത്തിന്റെ കുത്തക ഏറ്റെടുത്ത് സംഘടനകൾ അവതരിപ്പിക്കുന്ന പല വിഷയങ്ങളും പ്രതിലോമപരമായി മാറുന്നതാണ് വർത്തമാന കാല അനുഭവങ്ങൾ

 image 2 of news

ക്ഷേമനിധികളെ ആധാരമാക്കിയാണ് പല തൊഴിലാളി സംഘടനകളും നിലനിൽക്കുന്നതു തന്നെ. തൊഴിലാളികളെ സംഘടനയിൽ നിലനിർത്താനും യൂണിയൻ ഭാരവാഹികൾക്ക് വരുമാനമുണ്ടാക്കാനുമായി ഇത് അവർ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

തൊഴിലാളികളെ വല്ലാതെയങ്ങു രക്ഷിക്കാം എന്ന ചിന്തയിലല്ല മറിച്ച് സാമ്പത്തിക വാദമെറിഞ്ഞ് തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുള്ള ഉപാധിയായി യൂണിയനുകൾ തൊഴിലാളി ക്ഷേമനിധികളെ മാറ്റിയെടുത്തു. ഈ നിധികളെ കാലോചിതമായി പരിഷ്കരിക്കാനോ അജണ്ടകൾ റീസെറ്റു ചെയ്യാനോ ആരും മുന്നോട്ടു വരുന്നുമില്ല എന്നതാണ് ദുര്യോഗം.
HomeAd1
 image 3 of news

നിർമാണത്തൊഴിലാളി ക്ഷേമ ബോർഡിന്റെ കാര്യമെടുത്താൽ സർക്കാരിന്റെ വിഹിതമില്ലാതെ കെട്ടിട നിർമാണ ഉല്പന്നങ്ങൾ വിൽക്കുമ്പോൾ ചുമത്തുന്ന സെസു കൊണ്ടാണ് ആനുകൂല്യങ്ങൾ നൽകി വരുന്നത്. ഈ ധനാഗമം പരമാവധി ചൂഷണം ചെയ്യുന്നതിന് ആയിരക്കണക്കിനു യൂണിയനുകളാണ് പേപ്പർ സംഘടനകളായി രജിസ്റ്റർ ചെയ്തത്. തൊഴിൽ മേഖലയിലുള്ളതിന്റെ പലമടങ്ങ് ആളുകളെയാണ് വ്യാജമായി ഈ ക്ഷേമബോർഡിൽ അംഗങ്ങളാക്കിയത്. സംസ്ഥാനത്തെ നിർമ്മാണമേഖലയിൽ ആകെയുണ്ടെന്നു കരുതുന്ന 15 ലക്ഷം തൊഴിലാളികൾ പത്തു കൊല്ലം മുമ്പേ തന്നെ യൂണിയനുകൾ അംഗങ്ങളാക്കി കഴിഞ്ഞിരുന്നു.

ഈ ക്ഷേമബോർഡ് ഇന്ന് ഗുരുതരമായ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിക്കഴിഞ്ഞു. പെൻഷൻ മുടങ്ങിയിട്ട് മാസങ്ങൾ പലതായി. ബാധ്യത 800 കോടിരൂപയിലും വരവ് 62 കോടിയിലും എത്തി നിൽക്കുന്നു.

ആഡംബര കാറുകളിലെത്തി സ്വർണ പണ്ടങ്ങളെല്ലാം കാറിൽ ഊരിവച്ച് ആനുകൂല്യങ്ങൾ കൈപ്പറ്റാൻ ആപ്പീസുകളിലെത്തുന്ന അംഗങ്ങളെ പഴയ ജീവനക്കാർ പുതിയ പോലെ ഓർക്കുന്നു. ഉത്തരവാദിത്ത ബോധമില്ലാതെ പണത്തിനു വേണ്ടി മാത്രം യൂണിയൻ സെക്രട്ടറിമാർ കാട്ടിയ തൊഴിലാളി ക്ഷേമത്തിന്റെ കെടുതികളാണ് ഈ ക്ഷേമബോർഡിൽ ഇപ്പോൾ നടക്കുന്നതും ഇനി നടക്കാൻ പോകുന്നതും

വ്യാപാരി
വ്യവസായി,ചെത്ത് ,മോട്ടോർ തൊഴിലാളി ക്ഷേമനിധികളിലാണ് ഏതാണ്ടെങ്കിലും അർഹരായ അംഗങ്ങളുള്ളത്.
തൊഴിലാളി ക്ഷേമം വെറും മൈതാന പ്രസംഗം മാത്രമാക്കി മാറ്റിയവരാണ് ഇവിടെ ഭരിച്ച മൊതലുകളെല്ലാം. തൊഴിലാളികൾക്കു ജീവിതകാലം മുഴുവൻ ആനുകൂല്യങ്ങൾ ഉറപ്പാക്കാൻ ഒരു തരത്തിലുമുള്ള ആർജ്ജവമോ ഇച്ഛാശക്തിയോ ഇല്ലാത്തവരാണ് നമ്മുടെ മിക്ക തൊഴിലാളി നേതാക്കളും.

ഒരു തൊഴിലാളി ക്ഷേമനിധി തുടങ്ങുന്നത് പലർക്കും ആദായകരമായ ഏർപ്പാടാണ്. കുറെ തൊഴിൽ വകുപ്പ് ജീവനക്കാർക്ക് പുതിയ തൊഴിലവസരങ്ങളും സ്ഥാനക്കയറ്റവും ഉറപ്പാക്കാം. പിന്നെ അതിനു ഹെഡാഫീസ്,ജില്ലാതല ഓഫീസുകൾ,പറ്റുമെങ്കിൽ മേഖലാ ആപ്പീസുകൾ.അവക്കുള്ള കെട്ടിടങ്ങൾ,വാഹനങ്ങൾ,എസ്റ്റാബ്ളിഷ്മെന്റു ചെലവുകൾ ഇങ്ങനെ അങ്ങനെ പലതും. ഖജനാവിനെ ലാക്കിക്കിയുള്ള ആക്രമണങ്ങൾ! . തൊഴിലാളി നേതാക്കൾക്കു ഓരോ ക്ഷേമബോർഡിലും ചെയർമാനാകാം. അവർക്ക് വാഹനം ,അലവൻസ്, സിറ്റിംഗ് ഫീസ്. സൗജന്യമായി നാടുചുറ്റി പ്രബോധനം.. ഇരുപതു അംഗങ്ങളിൽ കുറയാത്ത ഭരണ സമിതി അംഗത്വം.സംഘടനകൾ പങ്കിട്ടെടുത്ത് തൊഴിലാളി ക്ഷേമം ആസ്വദിക്കും.

തൊയിലാളി മൊയലാളി പ്രശ്നങ്ങളില്ല. സംഘർഷമില്ല. വേണമെങ്കിൽ തൊഴിലാളി നേതാവു പറയുമ്പോൾ മൊയലാളി പറയുന്നിടത്തു വച്ച് സംഘർഷപ്പെടും. കാരണം ഇരു സംഘടനകൾക്കും അഫിലിയേഷൻ ഒരു മുതലാളിയുടെതാണ്.
പൊതു സമൂഹത്തിനും തൊഴിലാളികൾക്കും ഒട്ടും ഗുണകരമല്ലാത്ത നയങ്ങളും നടപടികളുമാണ് തൊഴിൽ വിഷയങ്ങളിലും തൊഴിലാളി ക്ഷേമ പരിപാടികളിലും നേതാക്കൾ പുലർത്തി വരുന്നത്. ട്രേഡ്യൂണിയനിസം മറ്റൊരു ചൂഷണ ഉപാധിയും സാമ്പത്തിക ഗ്രൂപ്പുമായി മാറുകയാണോ എന്നും സംശയിക്കണം.
സമാനമായ ക്ഷേമ നിധികൾ സ്ഥാപനങ്ങൾ കൂട്ടിച്ചേർക്കുന്നതു പരിഗണിക്കാം.വരവിനങ്ങളും നിക്ഷേപങ്ങളും ദീർഘകാല അടിസ്ഥാനത്തിൽ തൊഴിലാളികൾക്ക് മുടക്കമില്ലാതെ ലഭ്യമാകും വിധത്തിലുള്ള നയങ്ങൾ ആവിഷ്കരിക്കാനും കഴിയണം

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞