NewsAd1
കാര്യമറിഞ്ഞ് കളിക്കുന്ന കാളിയാടൻ
എഡിറ്റർ, റീച്ച് മലയാളം
13 July 2026, 10:32 am
main image of news

റീച്ച് മലയാളത്തിൽ കഴിഞ്ഞ 11 ന് 'പി.എം ശ്രീ: പിണറായിയെ മലർത്തിയടിച്ച് വിശ്വസ്തൻ' എന്ന ശീർഷകത്തിൽ പ്രസിദ്ധീകരിച്ച ലേഖനം വലിയ രാഷ്ട്രീയ ചലനങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്.തുടർന്നുള്ള ദിവസങ്ങളിൽ മറ്റ് മാധ്യമങ്ങളും ഇതുസംബന്ധിച്ച് വാർത്തകൾ പ്രസിദ്ധീകരിച്ചു. എന്നാൽ ലേഖനത്തിൽ പരാമർശവിധേയനായ ഡോ.രതീഷ് കാളിയാടൻ 12 ന് സ്വന്തം സമൂഹ മാധ്യമ അക്കൗണ്ടിൽ റീച്ച് മലയാളത്തിലെ ലേഖനത്തിന്റെ സ്ക്രീൻ ഷോട്ട് പങ്കു വച്ച് ഉള്ളടക്കത്തിൽ കാര്യമായി സ്പർശിക്കാതെ 'വലതുപക്ഷ മാധ്യമ'മായി ഞങ്ങളെ ചിത്രീകരിക്കുകയും വിമർശിക്കുകയും ചെയ്തു.സ്വന്തം നില പരുങ്ങലിലാവാതിരിക്കാൻ കാളിയാടന് അങ്ങിനെ പറയേണ്ടി വന്നതാവാം. സാരമില്ല. പക്ഷേ വളരെ സത്യസന്ധതയോടെയും ഉത്തരവാദിത്തത്തോടെയും പറയുന്നു റീച്ച് മലയാളത്തിന് ഏതെങ്കിലും പക്ഷവുമായി പ്രത്യേക ആഭിമുഖ്യമില്ല; ശുതുതയും. മനുഷ്യ പക്ഷത്തു നില്ക്കാനാണ് അതിന്റെ ശ്രമം. അത് അങ്ങിനെയായിരിക്കുകയും ചെയ്യും. കാളിയാടന്റെ കുറിപ്പിനുള്ള ഞങ്ങളുടെ പ്രതികരണം ചുവടെ നൽകുന്നു.

ഡോ രതീഷ് കാളിയാടനോട് :
മലയാളം വാരികയിൽ താങ്കൾ എഴുതിയ “പി എം ശ്രീ: വാക്കും ഉറപ്പും മറക്കുന്ന വിദ്യ” എന്ന ശ്രദ്ധേയമായ ലേഖനത്തെ മുൻനിർത്തി 'റീച്ച് മലയാളം' പ്രസിദ്ധീകരിച്ച നിരീക്ഷണങ്ങളെ; ‘ഇടതുപക്ഷ വിരുദ്ധ‘തൊഴുത്തിലേക്ക് കൂട്ടിക്കെട്ടാനുള്ള ശ്രമങ്ങൾ എന്ന് വ്യാഖ്യാനിച്ചും താങ്കളുടെ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ പ്രവർത്തനങ്ങളെയും നിലപാടുകളെയും കുറിച്ച് ഞങ്ങൾ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു എന്നുമുള്ള താങ്കളുടെ ഫേസ്ബുക്ക് പോസ്റ്റിനോട് പ്രതികരിക്കാൻ,പതിവില്ലെങ്കിൽ കൂടി ഞങ്ങൾ നിർബന്ധിതരായിരിക്കുന്നു

 image 2 of news

ലേഖനത്തിന്റെ അന്തസ്സത്തയെ വസ്തുനിഷ്ഠമായി വിലയിരുത്തുമ്പോൾ അത് ലേഖകനെതിരെയുള്ള വ്യക്തിപരമായ ആക്രമണമാണെന്ന് വരുത്തിത്തീർത്ത് ചർച്ചകളെ വഴിതിരിച്ചുവിടുന്നത് പതിവ് ഇടത് ശ്രമമാണ്. ഒരു മാധ്യമമെന്ന നിലയിൽ, ലേഖനത്തിലെ സത്യസന്ധതയും കാപട്യവും വേർതിരിച്ചു കാട്ടുക എന്നത് ജനാധിപത്യപരമായ മാധ്യമ ഉത്തരവാദിത്തം മാത്രം. വാരികയിൽ ലേഖനം പ്രസിദ്ധീകരിച്ച് ദിവസങ്ങളായിട്ടും ആരും അതേക്കുറിച്ച് മിണ്ടാതിരുന്നപ്പോൾ കൂടിയാണ് തുറന്ന ചർച്ചക്ക് സമൂഹം തയ്യാറാവട്ടെ എന്ന ചിന്തയിൽ ആ ഉത്തരവാദിത്തം ഞങ്ങൾ ഏറ്റെടുത്തത്. ഇതിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഏതുമില്ല. അതിനുള്ള സമയവും ഇതല്ല. “ഭാരതത്തിന്റെ ഭരണഘടന ഉറപ്പ് നൽകുന്ന മതേതര ജനാധിപത്യ മൂല്യങ്ങൾക്ക് കടകവിരുദ്ധമായ രീതിയിൽ ബഹുസ്വര സമൂഹത്തിന്റെ അന്തസ്സിന് ക്ഷതമേൽപ്പിക്കുന്ന പാഠ്യപദ്ധതിയും പഠനോപകരണങ്ങളും വേണ്ടതുണ്ടോ എന്നതാണ് പ്രശ്നം” എന്ന് ലേഖനത്തിൽ പറയുന്നു. ഒരിക്കൽ ഒപ്പിട്ടാൽ ഉഭയകക്ഷി സമ്മതത്തോടെയല്ലാതെ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള സാധ്യത തീർത്തും ഇല്ല എന്നറിയുമ്പോഴും 'സാമ്പത്തിക സമ്മർദ്ദം താങ്ങാൻ ആകാതെ' എന്ന വരട്ട് ന്യായം പറഞ്ഞ് ക്യാബിനറ്റിൽ പോലും ചർച്ച ചെയ്യാതെ ഒപ്പിട്ട ശേഷം മുന്നണിയിൽ നിന്നും സമൂഹത്തിൽ നിന്നും പ്രതിഷേധം കനത്തപ്പോൾ പദ്ധതി നടപ്പാക്കില്ല എന്ന് ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്തയച്ചതിന്റെ പിന്നിലെ കാരണങ്ങൾ കേരള സമൂഹം ചർച്ച ചെയ്യരുത് എന്നാണോ. ദേശീയ വിദ്യാഭ്യാസ പദ്ധതിയിലെ കാഴ്ചപ്പാട് അത്രയേറെ മോശമെങ്കിൽ പി എം ശ്രീ ഒപ്പിടുന്നതിന് മുമ്പ് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവിയെങ്കിലും ഓർക്കേണ്ടതായിരുന്നില്ലേ?

ഒന്നുകിൽ കേന്ദ്രത്തിന്റെ പ്രീതി പിടിച്ചുപറ്റി പണം കൈപ്പറ്റുക , കേന്ദ്രസർക്കാരിന് വിധേയപ്പെടുക മറിച്ചെങ്കിൽ വരുംവരായ്കൾ എന്തു തന്നെ ആയാലും പി എം ശ്രീ പദ്ധതി നടപ്പാക്കില്ല എന്ന ദൃഢമായ രാഷ്ട്രീയ തീരുമാനം കൈക്കൊള്ളുക എന്ന ഉപദേശമാണല്ലോ പുതിയ സർക്കാരിന് മുന്നിൽ താങ്കൾ ലേഖനത്തിലൂടെ വയ്ക്കുന്നത്. കേന്ദ്രസർക്കാരിനോട് ഏറ്റുമുട്ടാനുള്ള ആർജ്ജവം ഇല്ലാത്തതിനാലാണോ അവർക്ക് വിധേയപ്പെട്ട് പണവും പ്രീതിയും കൈപ്പറ്റാനുള്ള ആദ്യ ശ്രമത്തിന്റെ ഭാഗമായുള്ള നിങ്ങളുടെ ഒപ്പിടൽ എന്ന് പൊതുസമൂഹം സംശയിച്ചാൽ അവരെ കുറ്റം പറയാനാകുമോ. കോടികൾ ചെലവഴിച്ചുള്ള പിആർ വർക്കുകൾ ഒരു വശത്ത് പൊടിപൊടിക്കുമ്പോൾ “സാമ്പത്തിക സമ്മർദ്ദം താങ്ങാനാവാതെ” ആയിരുന്നു ഒപ്പിടൽ എന്നത് ഉയർത്തുന്ന ചോദ്യങ്ങൾ പലതാണ്.
HomeAd1
 image 3 of news

2020ലെ ദേശീയ വിദ്യാഭ്യാസ പദ്ധതിയെ മികവാർന്ന രീതിയിൽ നടപ്പാക്കുന്ന മാതൃകാപരമായ സ്കൂളുകൾ എന്ന നിലയിൽ പദ്ധതിയുടെ ഗുണപരമായ വശങ്ങളെ ഇടത് ചിന്തകൾ കൊണ്ട് തടയിടാൻ ആയിരുന്നു തുടക്കം മുതൽ എൽഡിഎഫ് ശ്രമിച്ചത്. പദ്ധതി പൂർണ്ണ തോതിൽ നടപ്പാക്കേണ്ടതില്ല എന്ന തീരുമാനവും ഇതിന്റെ ഭാഗമായിരുന്നു. പദ്ധതി നടപ്പാക്കുമ്പോൾ ലോക്കൽ ഫ്ലേവർ നൽകാം എന്നത് എൽഡിഎഫ് സൗകര്യപൂർവ്വം മറന്നു . ഭാരതത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിലേക്ക് കുട്ടികളെ നയിക്കുക എന്ന ദേശീയ പാഠ്യ പദ്ധതിയുടെ ലക്ഷ്യത്തെ എൽ ഡി എഫ് കാവിവൽക്കരണമായി വ്യാഖ്യാനിച്ചു . നിലവിലെ 2 +4+3+3+2 എന്നതിൽ നിന്ന് 5+3+3+ 4 ലേക്ക് മാറുമ്പോഴുള്ള ഘടനാപരമായ പൊളിച്ചടുത്തായിരുന്നു സത്യത്തിൽ മുഖ്യ കടമ്പ . ബാക്കിയെല്ലാം വെറും രാഷ്ട്രീയം.

പി എം ശ്രീ പദ്ധതി നടപ്പാക്കുമ്പോഴുളള നിബന്ധനകൾ കൃത്യമായി വായിച്ച് ബോധ്യപ്പെടാതെയാണ് ഒപ്പിട്ടത് എന്ന് ചിന്തിക്കാനാവില്ലല്ലോ. ഇക്കാര്യങ്ങളെക്കുറിച്ച് ഉത്തരവാദിത്തപ്പെട്ടവരെ ബോധ്യപ്പെടുത്തിയില്ല എന്നാണോ അനുമാനിക്കേണ്ടത്. ലേഖനത്തിന് പിന്നിലെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് പൊതുസമൂഹം ചർച്ച ചെയ്യേണ്ടതല്ലേ. പദ്ധതി 'ഹലാലാക്കി നടപ്പാക്കാം എന്നത് വ്യാമോഹം മാത്രമാണ് 'എന്ന് പറഞ്ഞ് ലേഖനം അവസാനിപ്പിക്കുമ്പോൾ വിശേഷിച്ചും.

 image 4 of news

കേരള സമൂഹത്തെ വഞ്ചിച്ചതിന്റെ മനസ്താപത്തിൽ സ്വസ്ഥമായി ഒന്നുറങ്ങാൻ പോലും കഴിയാതെ; തള്ളാനും കൊള്ളാനും ആകാത്ത അവസ്ഥയിൽ താങ്കളുടെ തുറന്നെഴുത്ത് പരപ്രേരണയാൽ ആവാമെങ്കിൽ പോലും സ്വാഗതാർഹം ആണ്. താങ്കളുടെ നിഷ്കളങ്കതയെ ഞങ്ങൾ മാനിക്കുന്നു.

കേരള സമൂഹത്തെ ആഴത്തിൽ ബാധിക്കുന്ന വിഷയങ്ങളിൽ മുൻ സർക്കാരെടുത്ത തീരുമാനങ്ങളിന്മേൽ ഡോ രതീഷ് കാളിയാടനെ മാതൃകയാക്കി അതത് വകുപ്പുകളുടെ തലപ്പത്ത് ഇരുന്നവരിൽ നിന്നും ഇത്തരത്തിലെ തുറന്നുപറച്ചിലുകൾ വരും ദിവസങ്ങളിൽ ഉണ്ടാകട്ടെ എന്നാശിക്കുന്നു.

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞