അപ്രിയ സത്യങ്ങളുടെ പ്രിയദർശിനി
കെ മോഹനൻ
6 August 2026, 5:30 pm
നിറ കണ്ണുകളോടെ നങ്ങേമ കട്ടിലിൽ നിന്നും എഴുന്നേറ്റപ്പോൾ നാണുക്കുട്ടൻ നായർ പറഞ്ഞു : നങ്ങേ, വിതുമ്പിയാൽ മതി.കണ്ണീർ തുള്ളികളുടെ പുതിയ പതിപ്പ് ഇറക്കേണ്ട...'(വി കെ എൻ)
സർക്കാർ ജീവനവും ആവശ്യത്തിനു പണവും ആവശ്യത്തിൽ കവിഞ്ഞ ജീവിത സൗകര്യങ്ങളുമുള്ള ഈ നങ്ങേമമാരാണ് കൂട്ടംകൂട്ടമായി പ്രിയദർശിനി ബസുകളിൽ ഇടിച്ചു കയറുന്നത്. ഇതു നൂറ്റുക്കു നൂറും ഓസടിയാണ്. അർഹതപ്പെട്ട ആയിരങ്ങളുടെ അവകാശങ്ങളിലാണ് ഈ സ്ത്രീരത്നങ്ങൾ പാഞ്ഞു കയറുന്നത്.
നിസ്സാര കൂലിയിൽ പത്തും പന്ത്രണ്ടും മണിക്കൂർ പണിയെടുക്കുന്ന പതിനായിരക്കണക്കിനുള്ള പാവപ്പെട്ടവരുടെ വായിലാണ് ഈ സർക്കാർ കൊച്ചമ്മമാരും മറ്റു സമ്പന്നകളും മണ്ണിടുന്നത്.
സത്യം വിളിച്ചു പറയുന്നവരുടെ തന്തക്കു വിളിക്കുകയാണ് നമ്മുടെ പുതു സംസ്കാരം.എവിടെയും അനർഹർക്ക് ഓസുവേണം. ഈ ഗണത്തിൽ പ്രായമുള്ളവരും മധ്യവയസ്കകളും മാത്രമല്ല ബ്രാൻഡഡ് വേഷമിട്ട കുമാരി മാരുമുണ്ട്. അവരെയെല്ലാവരെയും ഒരുമിപ്പിക്കുന്ന ഏക ഘടകം കഴുത്തിനു ചുറ്റുമുള്ള നാവാണ്.
ആസനത്തിൽ വനിതാ വിമോചനത്തിന്റെ ആലുമുളച്ച ഈ പെൺ വിടുതലൈകൾക്ക് ഗതികെട്ടലയുന്ന ചോപ്പൻമാരാണ് കൂട്ട്!
വാർത്താ വദനകളായ സുന്ദരിമാരിലുമുണ്ട് ഈ അധീശത്വം. ചാനലുകളിൽ വന്നിരുന്ന് ആധികാരികവും ജുഗുപ്സാവഹവുമായ സ്വരത്തിലാണ് ഇവർ പ്രതിയോഗികളെ തെറി പറയുന്നത്. മേക്കപ്പും സൗന്ദര്യ വാസനക്കൂട്ടുകളുമില്ലെങ്കിൽ വടയക്ഷിസ്വരൂപങ്ങളായ ഇവരെ കാഴ്ചക്കാർ ഞെട്ടലോടെയാണ് കാണുന്നത്.
വികെഎൻ നങ്ങേമയ്ക്കു നൽകുന്ന ശിക്ഷാവിധിയെ ഒരുവട്ടം കൂടി ഇവിടെ ഉദ്ധാരണം നടത്തുന്നത് ഉചിതവും ചരിത്രപരവുമാണെന്നു തോന്നുന്നു.അതിങ്ങനെ: "ബഷീർ വിധിച്ച ചികിൽസയാണ് ഇവർക്ക് പാകം. തുണിയുരിഞ്ഞു തിരിച്ചു നിർത്തി ചെറിയ പുളിങ്കമ്പു കൊണ്ട് ചന്തിക്കു പതിനാറു പെട; അതിനവൾക്കു പ്രസ്തുത ക്ഷേത്രത്തിൽ പുറമ്പോക്കില്ല. സർവ്വെ നമ്പർ പൂജ്യമെന്നാണ് റവന്യു റിക്കാർഡിലെ നേരംപോക്ക്...."
തന്തമാരെയും മിന്നു കെട്ടിയ മാപ്പിളമാരെയും സ്വന്തം ഉടപ്പിറന്നോന്മാരെയും മർദ്ദിക്കുകയും അവർക്കെതിരെ കള്ളക്കേസുകൾ കൊടുക്കുകയും സ്വത്തുവഹകൾ കൈക്കലാക്കുകയും വയോസദനങ്ങളിലേക്ക് അവരെ എത്തിക്കുകയും ചെയ്യുന്ന വിധത്തിലാണ് ഈ നാട്ടിലെ വനിതാ മുന്നേറ്റം പുരോഗമിക്കുന്നത്.
വനിതാ വിഷയങ്ങളെ അധികരിച്ചുള്ള നൂറു കണക്കിനു പഠനങ്ങളും ഗവേഷണങ്ങളും യാഥാർത്ഥ്യ ബോധത്തോട ഈ മേഖലയെ ശാസ്ത്രീയമായി പഠിച്ച് പരാധീനതകൾ കണ്ടെത്തി പരിഹാര മാർഗങ്ങൾ നിർദ്ദേശിച്ചിട്ടുള്ളതാണ് . പൊള്ളുന്നവയാണ് അതിൽ പലതും .അക്കാദമിക സെഷനുകളിലെ പേപ്പറുകളിലും ഇംഗ്ലീഷ് പ്രഭാഷണങ്ങളിലുമുള്ള ഇത്തരം റഫറൻസുകൾ ഒന്നും തന്നെ പക്ഷേ പുറത്തു വരുന്നില്ല.
നാം കൊട്ടിഘോഷിക്കുന്ന കുടുംബശ്രീ പോലും ദശകങ്ങൾ കഴിഞ്ഞിട്ടും സ്ത്രീ മുന്നേറ്റത്തിന്റെ ടാർജറ്റുകൾ നേടാതെ വെറും ലോൺ ഏർപ്പാടായി ചുരുങ്ങിപ്പോയതായി ആണ്ടോടാണ്ടു പുറത്തിറക്കുന്ന വിശകലനങ്ങളിൽ സൂചിപ്പിക്കുന്നു..
നരക തുല്യമായ ജീവിതം നയിക്കുന്ന യുപിയിലെയും ബീഹാറിലെയും പാവങ്ങളെ മുന്നിൽ കണ്ട് നടപ്പാക്കിയിട്ടുള്ള കേന്ദ്രാവിഷ്കൃത ദാരിദ്ര്യ നിർമാർജന പദ്ധതികളുടെയെല്ലാം കേരളത്തിലെ നോഡൽ ഏജൻസി കുടുംബശ്രീയാണ്.ആ ഫണ്ടെല്ലാം ഇവിടെ തിന്നു തീർക്കുന്നത് ഇവിടുത്തെ സാമ്പദികഭദ്രയുള്ള മധ്യവർഗവും അതിനു മുകളിൽ വരുമാനമുള്ള ഉയർന്ന വിഭാഗങ്ങളമാണ്.. വർഷങ്ങളിലൂടെ ഒരു വെള്ളാനയായി മാറുകയാണ് ഇവിടുത്തെ വനിതാ മുന്നേറ്റ പദ്ധതികൾ.
ആളും അർത്ഥവും സഘടനയും ഈസിയായി കൈക്കലാക്കാനുള്ള മൂന്നാംകിട രാഷ്ട്രീയ കോമാളികൾ നിലംപരിശാക്കിയ ഇടമാണ് പൊതുവേ വനിതാ മുന്നേറ്റ ധാര. അയോഗ്യരായ കീടങ്ങൾക്ക് താലപ്പൊലിയൊരുക്കിയവരും തെരുവുകളിൽ കങ്കാണിമാരുടെ തിട്ടൂരം മാനിച്ച് തിരുവാതിരകൾ അവതരിപ്പിച്ച് സ്വയം ഷോപീസുകളായി മാറിയവരും രൂപികരിക്കുന്ന സ്യൂഡോ മൂല്യ വിചാരങ്ങളെ പിൻപറ്റിയാണ് ഓരോ വനിതയും ഓരോ നാളും ഇവിടെ ഉദിച്ചുയുരുന്നത്.
അക്കാദമിക തലത്തിൽ സംവദിക്കേണ്ട റഫറൻസുകളിൽ കുത്തിത്തിരിപ്പുണ്ടാക്കി സർക്കാരിനെതിരെ തിരിക്കാനുള്ള ശ്രമങ്ങൾ മാത്രമാണ് ഇവിടെ നടക്കുന്നത്.
തുടക്കം മുതൽ ഇടതിന്റെ ഉറക്കം കെടുത്തുന്ന പ്രിയദർശിനി സംവിധാനം തകർക്കുകയാണ് അവരുടെ ആത്യന്തിക ലക്ഷ്യം.അതിനവർ കോടാലി ക്കൈകൾ തിരയുകയാണ്.
ഭദ്രതയുള്ള വേതനവും സുരക്ഷിതമായ ജോലിയുമുള്ള ആത്മാഭിമാനം തെല്ലെങ്കിലും അവശേഷിക്കുന്നവർ അനർഹമായ ആനുകൂല്യങ്ങളിൽ നിന്നും മാറി നിൽക്കുമെന്നത് ഉറപ്പാണ്.