NewsAd1
സാമൂഹ്യ സേവനത്തിന്റെ പീതാംബരൻ മോഡൽ
മോഹനകൃഷ്ണൻ
11 August 2026, 2:37 am
main image of news

"പീതാംബരൻ എന്റെ ആജീവനാന്ത കൂട്ടുകാരനാണ്.ഞങ്ങൾ ഒരുമിച്ച് കളിച്ചു വളർന്നു... മണ്ണപ്പം ചുടുന്ന കാലത്ത് , ചുടുന്ന മണ്ണപ്പമെല്ലാം മറ്റുള്ളവർക്കു കൊടുക്കണമെന്ന് പീതാംബരൻ നിർബ്ബന്ധം പിടിക്കുമായിരുന്നു...... എന്റെ ഓർമ്മ ശരിയാണെങ്കിൽ പീതാംബരൻ ഒരപ്പം പോലും തിന്നിട്ടില്ല..... അന്നേ ഞങ്ങൾ പറയുമായിരുന്നു പീതാംബരൻ വളരുമ്പോൾ ഒരു യേശു ക്രിസ്തു ആകുമെന്ന്.... ഈ നിയോജക മണ്ഡലത്തിൽ നിന്നും പീതാംബരൻ ജയിച്ചാൽ ചെയ്യാൻ പോകുന്ന കാര്യങ്ങൾ പറഞ്ഞ് ഞാൻ നിങ്ങളെ ഇപ്പോഴേ കൊതിപ്പിക്കുന്നില്ല. ..... എന്റെ ഓർമ ശരിയാണെങ്കിൽ ഞാൻ ഊന്നിപ്പറയുകയാണ്... ......ഞാൻ നിർത്തുന്നു. നമസ്കാരം.."

ജഗദീഷിന്റെ സിനിമയിലെ ഒരു കിടിലൻ ഡയലോഗാണ്. റിയൽ ജീവിതത്തിൽ. ഇത്തരം മൊതലുകളാണ് 66 ലക്ഷം പാവപ്പെട്ടവർക്ക് നാട്ടുവഴികൾ പിന്നിട്ടും വേലിപ്പടർപ്പുകൾ ചാടിക്കടന്നും സാമുഹിക പെൻഷൻ എത്തിച്ച് കറയില്ലാത്ത സാമൂഹിക പ്രതിബദ്ധത പ്രഖ്യാപിക്കുന്നത്.
ഇനി പെൻഷൻ വിതരണത്തിന്റെ റിയൽ കേരളാ സ്റ്റോറിയിലേക്ക് ഇരുന്നും കൊണ്ടു പ്രവേശിക്കാം.

 image 2 of news

കോഴിക്കോട് കോട്ടുളിയിലെ മനോജ് മൂകനും ബധിരനുമാണ്. രണ്ടും മൂന്നും മാസം കൂടുമ്പോൾ പാർട്ടി എൽ സി അംഗം വിളിക്കും . സഗാവിന്റെ വീട്ടിലാണ് ഇതിയാന്റെ വിതരണം.ഓരോ തവണയും അഞ്ഞൂറു രൂപ കുറച്ചേ കൊടുക്കൂ. കുറച്ച വിവരവും മൊഴിയും.. സത്യസന്ധയുടെ മുഖമാണിത് വീട്ടു പടിക്കൽ സേവനം ഇവ്വിധമാണ് തകർത്തു മുന്നേറുന്നത്.സർക്കാർ പണം പാർട്ടിയുടെ ഔദാര്യവും സേവനവുമാക്കുന്ന സാമൂഹ്യ സേവ കന് നോക്കു കൂലിയും വേണം. തലശ്ശേരിയിലെ ത്യാഗ സന്നദ്ധൻ എൽ സി അംഗവും സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റും ജില്ല സ്പോർട്സ് കൗൺസിൽ അംഗവുമായ ഫയർ ബ്രാൻഡ്! പെൻഷൻ നൽകാൻ ആരെയും ഇതിയാൻ വീട്ടിലേക്ക് വിളിക്കാറില്ല. അവരെ വെറുതേ എന്തിനു നടത്തിക്കണം.അദ്ദേഹം തന്നെ പെൻഷൻകാരുടെ ഒപ്പുകൾ ചാർത്തി ശ്ലോകത്തിൽ കഴിക്കും. ത്യാഗി.! ഒടുവിൽ കേസായി.ലക്ഷങ്ങളുടെ തിരിമറി. സാമ്പത്തിക അച്ചടക്കം കണ്ട് കൺ നിറഞ്ഞവർ സ്റ്റേഡിയം നിർമാണവും ഇതിയാനെ ഏല്പിക്കാനും ഒട്ടും അമാന്തിച്ചില്ല. അതാണ് ഇക്കഥയിലെ ട്വിസ്റ്റ് ! ഇനിയത്തെ കഥ പാലക്കാട് ജില്ലയിലെ മേലാംകോട് പഞ്ചായത്തിലാണ്. ചത്താലും തീരില്ല പതിതരോടുള്ള പ്രണയം ! മരിച്ചിട്ടും അവർ പെൻഷൻ വാങ്ങി ക്കൊണ്ടേയിരുന്നു.ലോക്കൽ ഫണ്ട് ഓഡിറ്റുകാരാണ് പരേതാത്മാക്കളെ കണ്ടെത്തിയത്.ഇടുക്കിയിലും പത്തനം തിട്ടയിലും കഥകൾ തഥൈവ!

കക്കുക,നക്കുക,മുക്കുക തുടങ്ങിയ ഉന്നത ആദർശങ്ങളെ പിൻപറ്റുന്നവരാണ് നമ്മുടെ പല സഹകരണ ബാങ്കുകളും സംഘങ്ങളും;ക്ളിപ്തം എന്നൊരു കപടപാദത്തോടെ.
അടിച്ചു മാറ്റുന്നതിൽ കൊടിനിറ വ്യത്യാസമില്ലെങ്കിലും നായകത്വം ഇണ്ടിയപ്പനു തന്നെയാകുന്നു!
HomeAd1
 image 3 of news

കക്കാനുള്ള പ്രാഥമിക പരിശീലനക്കളരികളായി ഇവ മാറി.. പാർട്ടിക്ക് യഥേഷ്ടം ആളും അർത്ഥവും വോട്ടും നേടാനുള്ള ആസ്തി നിർമാണസെന്ററുകളാണിവ. സംഘം സെക്രട്ടറിയും പ്രസിഡന്റും പുറത്തു സ്റ്റൂളിലിരിക്കും. പാർട്ടി സെക്രട്ടറിയും മറ്റു ദിവ്യന്മാരും കാബിനിലെ ശീതീകരണിക്കു കീഴെയും. അകത്ത് നടക്കുന്നത് ജനകീയ പ്രതിരോധവും!

ഉദാത്ത ജനാധിപത്യം കളിയാടുന്ന സഹകരണത്തിൽ അംഗത്വം സെലക്ടീവാണ്. അബദ്ധത്തിൽ അംഗത്വം ലഭിച്ച വിപ്ലവ വിരുദ്ധരെ വോട്ടെടുപ്പു ദിവസം പന്നിപ്പടക്കമെറിഞ്ഞു പായിക്കും. ഇങ്ങനെയാണ് നാടിനെ വിറപ്പിച്ച കുപ്രസിദ്ധ സഹകാരികൾ ഉരുവം കൊണ്ടത്.

 image 4 of news

പെൻഷൻ പോയാൽ 66ലക്ഷം സഹകരണ അക്കൗണ്ടുകൾ ഹുദാ ഹവ! 25000 യുവജന സംഘടനാംങ്ങളായവരുടെ താല്കാലിക ജോലിയും പോക്കറ്റ് മണിയും മുട്ടും.മിന്നൽ പ്രതിഷേധത്തിനു പിന്നെ ആരു വരും? പാർട്ടിയിലെ കോലപ്പൻമാർ കാറുന്നത് വെറുതേയല്ല. സർക്കാർ പണം പോയാൽ . ആപ്പീസു പൂട്ടിപ്പോകും. അസഹ്യമാണത്. കാര്യങ്ങൾ നേരെ നടക്കാനേ പാടില്ല. കട്ടായം ! കിതപ്പുകാരും കിടപ്പുകാരും നടപ്പുകാരുമുള്ള ഒരു മികച്ഛ പെൻഷൻ വിതരണ സംവിധാനം ഇവിടെ നടപ്പിലുണ്ട്. ഒരു പരാതിയും ആർക്കുമില്ല. എന്തു സഹായത്തിനും ബാങ്കിൽ അപ്രന്റീസുകളുമുണ്ട്.

സാമൂഹിക പെൻഷൻ വാങ്ങുന്നവരെ ഇകഴ്ത്തുകയാണ് ഇണ്ടിയപ്പന്മാർ വാക്കുകൾക്കിടയിൽ. , അവർ അനാഥരല്ല.സനാഥരാണ്,സർ...അവർക്ക് മക്കളുണ്ട് മരുമക്കളുണ്ട് മുതിർന്ന പേരക്കുട്ടികളുണ്ട്..
ജനസംഖ്യയുടെ ഇരട്ടി ശകടങ്ങളാണിവിടെ. ആകെ ജനത മൂന്നിരട്ടി മൊബൈലുകളും തൂക്കി. നടക്കുന്നവരാണ്. ഈ സാമുഹിക സാന്ദ്രതയിലാണ് കാലഹരണപ്പെട്ട പഹയൻമാർ കൂകിയാർക്കുന്നത്. പറച്ചിലുകൾ കനമുള്ളവ.ചെയ്തു കൂട്ടുന്നതോ കന്നംതിരിവുകളും..!

പൊതുധനം ചോരാതെയും ദുരുപയോഗപ്പെടാതെയും സൂക്ഷിക്കേണ്ടത് ഒരു ഭരണകൂടത്തിന്റ പ്രഥമവും പ്രധാനവുമായ കർത്തവ്യം കൂടിയാകുന്നു.

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞