നമ്മുടെ ബിവറേജ് ഔട്ട്ലെറ്റു മാർഗെയാണ് മാവേലിയും ആമോദവും അയമോദവും മലയാള മണ്ണിൽ എത്തിച്ചേരുന്നത്. മലയാളികൾ കണ്ടുണരുന്ന നന്മയാണത്.ചരിത്രപരമായ കടമയാണ് അവ നിർവഹിച്ചു പോരുന്നത്.
അസ്സമിലാണ് ആസാമിയായ ഒരു മഹാബലിയെ ചരിത്രം ആകെ കാണുന്നത്.അവിടെ ഓണവുമില്ല .കഷ്ടമേ കഷ്ടം!. പിന്നെ ഏതുവഴിയാണ് മഹാബലിയും വാമനനും ഇവിടെ എത്തിയത് ? നമ്മുടെ വിളിപ്പുറത്ത് ചെറുജോലികൾ ചെയ്തു പുലരുന്ന സാധുജന സംഘമായ ബ്രാഹ്മണരുടെ മണ്ടയിൽ തന്നെ അതിന്റെ പർപ്പവകാശം കെട്ടി വച്ച് നമുക്ക് തത്കാലം തടിയൂരാം.
ചിങ്ങം ഒന്നിനു നമ്മുടെ കുമാരികളും കുമാരന്മാരും കുല സ്ത്രീകളും കേരളത്തിന്റെ തനതു പാരമ്പര്യത്തികവും സാംസ്കാരിക യശസ്സും വിളിച്ചോതുന്ന കേരളത്തിന്റെ തുണിയും തൂ ണീരവുമായി നമ്മുടെ ജീവിത പരിസരങ്ങളെ സമ്പന്നമാക്കുക പതിവാണ്. ഈ ആടകളായ റവുക്കയും കഞ്ചുകവും ദാവണിയും പരകീയ മൊതലുകളാണെന്നു അറിയാതെ പോകരുത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യ പാദം വരെയും ഇവിടുത്തെ ഗണ്യമായ ജനതതി വന്യ പ്രകൃതിയിൽ ട്രൈബൽ ജീവിതം നയിച്ചവരായിരുന്നു.. റോമിൽ നിന്നും ജാക്കറ്റുകൾ തുന്നി മിഷണറിമാർ കൊണ്ടുവന്നാണ് ഇവിടുത്തെ പെണ്ണുങ്ങളുടെ മാറു മറച്ചതെന്നു റോബിൻ ജഫ്റി എന്ന സായിപ്പ് എഴുതി വച്ചിട്ടുണ്ട്. പക്ഷേ പാശ്ചാത്യ സമൂഹങ്ങളിലെ മദാമ്മമാർ വനിതാ വിമോചന പ്രതീകമായി പിന്നീട് അതു വലിച്ചു കീറി മാറു തുറക്കൽ സമരവും നടത്തി. എന്താ കഥ! പരസ്യമായി മാറു മറയ്ക്കാനും തുറക്കാനും ഇതെന്താ ഇട്ടാൽ പൊട്ടാത്ത കാട മുട്ടയാണോ? അപ്പോൾ പിന്നെ, എവിടെ നിന്നാവാം കേരളാ ബ്രാൻഡ് പൊട്ടി മുളച്ചത്.? ആരുടെയോ കാഞ്ഞ ബുത്തി.!
സബ്സിഡികളും വിലക്കുറവുമായി ഓണം നിറയുമ്പോൾ ആണ്ടു മുഴുവൻ ഖജനാവ് നിറയ്ക്കുന്ന മധുപാനികൾക്ക് ഒന്നുമില്ല. സർക്കാരിന്റെ നീതികേടേ !
പണ്ട് അടുക്കളയിൽ പൊട്ടി പെറ്റപ്പോഴാണ് പടപ്പാട്ടുണ്ടായത്. പണിയെടുക്കുന്നവരെയും പണമുള്ളവരെയും അങ്ങനെ നാം വെറുക്കാൻ തുടങ്ങി.ഇന്നും അതു തുടരുന്നു.പണമുള്ളവൻ പാപിയാണ്! ആണ്ടു മുഴുവൻ ദുരിതമാണെങ്കിലും പെരകളിൽ ഓണത്തിനു അടുപ്പു പുകഞ്ഞിരുന്നു.വിളക്കു മുനിഞ്ഞു കത്തിയിരുന്നു ഇന്ന് ഓണദിനങ്ങളിൽ മലയാളികളുടെ അടുക്കളകൾ നിശബ്ദമാകുന്നു. വിഭവങ്ങൾ ശൂന്യമാകുന്നു. കലവറയിൽ വറുതിയും.മോദങ്ങെല്ലാം വെറും പൊള്ളയായ സ്റ്റാറ്റസുകളായി മാറുന്നു.തീറ്റപ്പണ്ടങ്ങളെല്ലാം തീൻമേശകളിൽ കാറ്ററിംഗുകാർ ഊഴം വച്ചാണ് എത്തിക്കുക. സജീവമാകുന്ന ആഹാര വിപണിയുടെ സന്ദേശങ്ങളും സമൃദ്ധം. ഉണ്ടിരിക്കുന്ന നായർക്ക് പല്ലിട കുത്താനുള്ള കോലുവരെ അവരെത്തിക്കും. സദ്യ ഉരുട്ടി അണ്ണാക്കിൽ തള്ളാനും നാളെ ആളു വന്നേക്കാം.
Keywords:
Recent in Kerala
Must Read
Latest News
In News for a while now..



