NewsAd1
സ്ത്രീ സുരക്ഷയുടെ വെള്ളരിക്കാപ്പട്ടണത്തിൽ
രഞ്ജിത് എം
3 September 2026, 6:51 am
main image of news
കയറ്റം സിനിമയുടെ ചിത്രീകരണവേള

ഈ കൊച്ചു കേരളത്തിൽ എന്തൊക്കെയാണ് നടക്കുന്നത് ? മലയാളത്തിൽ പുതു തലമുറയിലെ ഒരു പ്രമുഖ യുവസംവിധായകൻ ഒരു മുൻ നിര അഭിനേത്രിയുമായി ബന്ധപ്പെട്ട് നിരന്തരമായി ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ സിനിമാ സംഘടനകളോ എന്തിലുമേതിലും പ്രതികരിക്കുന്ന സിനിമാക്കാരോ ഒരക്ഷരം പോലും മിണ്ടാത്തത് അത്ഭുതകരമാണ്.

ചുരുക്കം ചിത്രങ്ങളിലൂടെ രാജ്യാന്തര ശ്രദ്ധ നേടിയ സംവിധായകനായ സനൽകുമാർ ശശിധരൻ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടി മഞ്ജു വാര്യരെക്കുറിച്ച് സമൂഹ മാധ്യമത്തിലൂ ടെ ചിലത് പറഞ്ഞു കൊണ്ടേയിരിക്കുന്നു. അതേ കാര്യങ്ങൾ തന്നെ പത്രസമ്മേളനം നടത്തിയും പറയുന്നു. കഴിഞ്ഞ സർക്കാരിനു മുന്നിൽ ഇക്കാര്യങ്ങൾ പരാതിയായി നൽകിയിട്ടും പരിഹാരം കാണാനോ ഇടപെടാനോ ആരും തയ്യാറായില്ലത്രേ. ഈ സർക്കാർ വന്ന ശേഷം വീണ്ടും പരാതി നൽകി. ഇടപെടലുണ്ടാവുന്നില്ലെന്ന് വന്നപ്പോഴാണ് പത്രസമ്മേളനവും സോഷ്യൽ മീഡിയാ പ്രതികരണങ്ങളുമെന്നാണ് സനൽകുമാർ ശശിധരന്റെ വാദം.

നടി ഒരു റാക്കറ്റിന്റെ തടങ്കലിലാണെന്നതാണ് പ്രധാന ആക്ഷേപം. പറയുന്നതാകട്ടെ ഇതേ നടി നായികയും സഹ നിർമ്മാതാവുമായ കയറ്റം എന്ന സിനിമയുടെ സംവിധായകൻ. ഇതേ മാഫിയാ സംഘം കള്ളക്കേസുകളിലൂടെയും ഭീഷണിയിലൂടെയും തന്നെയും നടിയെയും തമ്മിൽ അകറ്റാൻ ശ്രമിക്കുന്നുവെന്നും സനൽകുമാർ ശശിധരൻ ആവർത്തിക്കുന്നു.

കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്നെ ഇക്കാര്യത്തിൽ ഇടപെട്ട് അന്വേഷണം നടത്തണമെന്നും തന്റെ പരാതി അടിസ്ഥാനരഹിതമാണെങ്കിൽ തനിക്കെതിരേ നടപടിയെടുക്കണമെന്നും സംവിധായകന്റെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ താൻ പറയുന്ന 'മാഫിയാ സംഘ'വുമായി കഴിഞ്ഞ സർക്കാരിലെ ചിലർക്ക് അടുത്ത ബന്ധമുള്ളതിനാൽ ഇക്കാര്യത്തിൽ ഒന്നും സംഭവിച്ചില്ലെന്നാണ് സംവിധായകൻ ആരോപിക്കുന്നത്.
HomeAd1
 image 3 of news
സനൽകുമാർ ശശിധരൻ

സതീശൻ സർക്കാർ വന്ന ശേഷം വീണ്ടും പരാതി നൽകി. ഒന്നുമുണ്ടാവാത്തതിലാണത്രേ ഇപ്പോൾ സംവിധായകന്റെ പ്രകോപനം. സ്ത്രീ സംരക്ഷണത്തിന് കഴിയുന്നില്ലെങ്കിൽ സതീശനും ചെന്നിത്തലയും കസേരയൊഴിയണമെന്നും സംവിധായകൻ ആവശ്യപ്പെടുന്നു.

രാജ്യാന്തര പ്രശസ്തി നേടിയ ആറ് സിനിമകൾ സംവിധാനം ചെയ്ത് പേരെടുത്ത സംവിധായകനാണ് സനൽ കുമാർ ശശിധരൻ സിനിമയിലെത്തും മുമ്പ് അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്ന വ്യക്തി. എങ്കിലും അദ്ദേഹം പറയുന്നത് ശരിയാണെന്ന് ആരും മുൻകൂട്ടി വിധിയെഴുതേണ്ടതില്ല. പറയുന്നതെല്ലാം അടിസ്ഥാനരഹിതമാണെന്നും തീരുമാനിക്കേണ്ട. പക്ഷേ അന്വേഷണം വേണ്ടതല്ലേ?

 image 4 of news
സിനിമ: കയറ്റം

നടിയുടെ സുരക്ഷയെയും, സ്വതന്ത്രമായ ജീവിതത്തെയും, അവരുടെ ചുറ്റുമുണ്ടെന്ന് പറയുന്ന ചില ശക്തികളുടെ ഇടപെടലുകളെക്കുറിച്ചുമാണ് ആക്ഷേപങ്ങൾ. അന്വേഷണത്തിന്റെ മാനദണ്ഡം ആരോപണം ഉന്നയിക്കുന്ന വ്യക്തിയുടെ പ്രശസ്തിയല്ല. ആരോപണത്തിന്റെ ഗൗരവവും അതിന് പിന്നിൽ ഉന്നയിക്കപ്പെടുന്ന തെളിവുകളും,പരിശോധിക്കാവുന്ന വസ്തുതകളുമാണ്. അതിനാൽ ചോദ്യം, സനൽ കുമാർ പറഞ്ഞത് ശരിയാണോ എന്നതല്ല. അത് പരിശോധിച്ചോ എന്നതാണ്.

സനൽകുമാർ ശശിധരൻ, തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നു എന്ന് കാട്ടി നടി മുൻപ് പരാതി നൽകിയിരുന്നു. ഇതിലും തീരുമാനം വരേണ്ടതുണ്ട്.
ചലച്ചിത്ര മേഖലയിലെ അമ്മയും മാക്ടയും ഫെഫ്കയുമുൾപ്പെടെയുള്ള സംഘടനകൾ എന്തുകൊണ്ടാണ് ഇ ക്കാര്യത്തിൽ മിണ്ടാനയം സ്വീകരിക്കുന്നതെന്ന് മനസ്സിലാവുന്നില്ല. മുഖ്യധാരാ സിനിമയിലെ സംവിധായകരുടെയും താരങ്ങളുടെയും മൗനവും പരിഹാസ്യമാണ്.

ഒരു ആരോപണത്തിൻമേൽ അന്വേഷണം വന്നാൽ, അത് ആരോപണം ശരിയാണെന്ന് പ്രഖ്യാപിക്കുന്നതുപോലെയാണ് പലപ്പോഴും സമൂഹം കാണുന്നത്. ശരിയായ സമീപനമല്ല അത്. എന്നാൽ സത്യം കണ്ടെത്തേണ്ട ഉത്തരവാദിത്തം സർക്കാരിനില്ലേ? പ്രത്യേകിച്ചും അത് ഒരു സ്ത്രീയുടെ സ്വകാര്യതയെയും ആത്മാഭിമാനത്തെയും ബാധിക്കുന്നതാവുമ്പോൾ.. ആരോപണങ്ങളിൽ വസ്തുതയില്ലെങ്കിൽ അത് വ്യക്തമാക്കാനുള്ള ഏറ്റവും നല്ല അവസരം നടിയെ സംബന്ധിച്ചും അന്വേഷണം തന്നെയാണ്.

സോഷ്യൽ മീഡിയയിൽ തുടർച്ചയായി വരുന്ന സംവിധായകന്റെ വീഡിയോകൾക്കു ചുവടെ സദാചാര പോലീസുകാരുടെയും മറ്റും പുലഭ്യവും പൊങ്കാലയും നടക്കുന്നു. പലപ്പോഴും ഇത് സ്ത്രീത്വത്തോടുള്ള അതിരു കടന്ന അവഹേളനമായും മാറുന്നു. ഒരു ഭരണകൂടത്തിന് എത്ര നാൾ ഇത് കണ്ടില്ലെന്നു നടിക്കാനാവും.
അടൂർ ഗോപാലകൃഷ്ണനും എം എൻ കാരശ്ശേരിയും മുതൽ ചലച്ചിത്ര അക്കാദമി മുൻ സെക്രട്ടറി മഹേഷ് പഞ്ചുവരെയുള്ള പ്രമുഖർ വിഷയത്തിലിടപെട്ട് അന്വേഷണം വേണമെന്ന ആവശ്യമുന്നയിക്കുമ്പോൾ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും സർക്കാർ സംവിധാനവും അമാന്തിക്കുന്നതെന്തുകൊണ്ടാണ്?

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞