സൂര്യ കൃഷ്ണമൂർത്തി എന്നാൽ ഭാരതത്തിലെ സമഗ്ര കലകളുടെയും സൂര്യശോഭമായ ഒരു കാലത്തിന്റെ അടയാള നാമമാണ്. കല, കലാകാരൻ, പ്രേക്ഷകൻ എന്നിവയെ അസാധാരണമായ സൗന്ദര്യ ബോധത്തോടെ കൂട്ടിയിണക്കിയ സർഗ സാന്നിധ്യം.
1951 ഏപ്രിൽ 11-ന് കോട്ടയത്ത് ടി. നടരാജപിള്ളയുടെയും സി. സരസ്വതി അമ്മയുടെയും മകനായി ജനിച്ച കൃഷ്ണമൂർത്തി പിന്നീട് കലാലോകത്തിന് പരിചിതനായത് സൂര്യ കൃഷ്ണമൂർത്തി എന്ന പേരിലായിരുന്നു. തിരുവനന്തപുരം മോഡൽ സ്കൂൾ, ആർട്സ് കോളേജ്, കൊല്ലം ടി.കെ.എം. എൻജിനീയറിങ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എൻജിനീയറിങ് ബിരുദം നേടിയ അദ്ദേഹം 1970-കളിൽ ഐ.എസ്.ആർ.ഒയിൽ സയന്റിസ്റ്റ്-എൻജിനീയറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. എന്നാൽ ശാസ്ത്രത്തിന്റെ കൃത്യതയിൽ നിന്ന് കലയുടെ സുവർണ്ണ സാധ്യതകളിലേക്കുള്ള ഒരു വഴിത്തിരിവായി പിന്നീട് അദ്ദേഹത്തിന്റെ ജീവിതം.
വർഷംതോറും രാജ്യത്തിനകത്തും പുറത്തും നിന്നുമുള്ള പ്രമുഖർ മാത്രമല്ല പുതുമുഖങ്ങളായ കലാകാരൻമാരും തിരുവനന്തപുരത്ത് എത്തി. സംഗീതവും നൃത്തവും നാടകവും സിനിമയും ഒരേ സാംസ്കാരിക വിതാനത്തിനു കീഴിൽ അണിനിരന്ന ആ ഉത്സവം ഒരു പരിപാടി എന്നതിലുപരി കലാകാരന്മാരുടെയും കലാസ്വാദകരുടെയും വലിയ സംഗമ വേദിയായി മാറി. കലാകാരനെ ആദരിക്കലല്ല, കലാകാരന് വേദി ഒരുക്കുകയാണ് തന്റെ ദൗത്യം എന്ന് വിശ്വസിച്ച സംഘാടകനായിരുന്നു സൂര്യ കൃഷ്ണമൂർത്തി.
കേരള സംഗീത നാടക അക്കാദമി ചെയർമാനായും കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ഡയറക്ടറായും വിവിധ സാംസ്കാരിക സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രവർത്തിച്ചു. കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ, കാലിക്കറ്റ് സർവകലാശാല ഫൈൻ ആർട്സ് വിഭാഗം ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ തുടങ്ങിയ ഉത്തരവാദിത്തങ്ങളും അദ്ദേഹം പറവഹിച്ചു. ദേശീയതലത്തിൽ വിവിധ ചലച്ചിത്ര പുരസ്കാര സമിതികളിലും സാംസ്കാരിക സമിതികളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. കലാപ്രവർത്തനത്തിനുള്ള അംഗീകാരമായി 1996-ൽ സ്റ്റേജ് ക്രാഫ്റ്റ് ആൻഡ് ഡയറക്ഷനുള്ള ദേശീയ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി. കേരള സർക്കാരിന്റെ കേരളപ്രഭ, തമിഴ്നാട് സർക്കാരിന്റെ കലൈമാമണി, പുതുച്ചേരി സർക്കാരിന്റെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം തുടങ്ങിയ ബഹുമതികളും 2003-ൽ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ‘മാൻ ഓഫ് ദ ഇയർ’ ബഹുമതിയും ലഭിച്ചു.
ഒരു മനുഷ്യൻ മരിക്കുമ്പോൾ അദ്ദേഹത്തിന്റെ ശ്വാസമാണ് അവസാനിക്കുന്നത്; അദ്ദേഹം സൃഷ്ടിച്ച സ്വപ്നങ്ങൾക്ക് മരണമില്ല.
Keywords:
Recent in Kerala
Must Read
Latest News
In News for a while now..



