"മുതലാളിമാർക്ക് മുന്നിൽ തെണ്ടി നടക്കുന്ന (രണ്ടുതവണ ആവർത്തിക്കുന്നു) ഒരു സർക്കാരായി അക്ഷരാർത്ഥത്തിൽ ഇത്.. അഴിമതിയുടെ മണമുള്ള സർക്കാരായി മാറിയിരിക്കുന്നു. ഒപ്പം മുതലാളിമാർക്ക് മുന്നിൽ തെണ്ടി നടക്കുന്ന, അവരുടെ ആനുകൂല്യങ്ങൾക്കായി തെണ്ടി നടക്കുന്ന സർക്കാരായി ഇതു മാറിയിരിക്കുന്നു. മുതലാളിമാരുടെ ആനുകൂല്യങ്ങൾ പറ്റിക്കൊണ്ട് വിദേശയാത്ര നടത്തുന്ന മന്ത്രിമാർ. അവരുടെ ആനുകൂല്യങ്ങൾ സ്വീകരിച്ച് അവരൂടെ വാഹനങ്ങൾ ഉപയോഗിക്കുന്ന നമ്മുടെ എംഎൽഎമാർ, മന്ത്രിമാർ.. എന്തൊരു നാണക്കേടാണ് കോൺഗ്രസ് രാഷ്ടീയത്തിനു കേരളത്തിൽ സംഭവിച്ചിരിക്കുന്നത്..."
മുതലാളിമാരോട് പണ്ടുമുതലേയുള്ള ചതുർത്ഥിയാണ് ഇടതിന്റ കൊടിയടയാളം. അവരുമായി കരാറുണ്ടാക്കി വേതന വ്യവസ്ഥകൾ (സേവനം അത്യാവശ്യമല്ല) നിജപ്പെടുത്തി ഇടപാടുകൾ നടത്തുന്നത് പാർട്ടി വിരുദ്ധമല്ല. മുതലാളിമാരെ കോങ്ങികളും ദൈവങ്ങളെ സംഘകളും വീതിച്ചെടുക്കുന്നത് വിപ്ലവ വഴിയിൽ വിഘാതമുണ്ടാക്കും. പാർട്ടിയുടെ സജീവമായ ഇടപെടലിലൂടെ മുതലാളിയെയും തൊഴിലാളിയെയും തമ്മിൽ വേർതിരിക്കാനാവാത്തവിധം മുതലാളിത്തം തകർന്നു കഴിഞ്ഞു.അതുകൊണ്ട് ദൈവങ്ങളെ തിരിച്ചു പിടിക്കാൻ നമ്മൾ മുൻഗണന നൽകണം.അമ്പല കമ്മറ്റികളിലും സകല സമുദായ സംഘടനകളിലും നമ്മൾ പാഞ്ഞു കയറണം. ആ വകയിൽ ലഭിക്കുന്ന അറ്റാദായ പുണ്യവും പുണ്യാഹവും അഖില കേരള അടിസ്ഥാനത്തിൽ മടിയിൽ കനമില്ലാത്തവർക്കു രൊക്കമായി വീതിക്കുമെന്നതിൽ തർക്കമില്ല. കർത്താ(വ്), കർമം ,ക്രിയ എന്ന കണക്കിലാണ് കാര്യങ്ങൾ. കടലുകൾ നീന്തി കടന്നവനു മുന്നിൽ ഇതൊക്കെയൂം വെറും കൈത്തോടു മാത്രം!
ഈ നാട്ടിൽ വിപ്ലവകാരി ആയിരിക്കുക എന്നത് വലിയ ബുദ്ധിമുട്ടാണ്. ഒമർ അബ്ദുള്ള മുതൽ ഇന്നലെ കുരുത്ത വിജയ് യുമായിവരെ തായം കളിക്കണം. സുല്ലിടണം... ഉത്തരേന്ത്യയിൽൽ വിജയിക്കാൻ സ്നേഹം വിൽക്കുന്ന കടക്കാരൻ വേണം. പോസ്റ്ററിൽ ഹനുമാൻ വേണം.പാടാൻ ഹനുമാൻ ചാലിസയും. കൈരളി പോലൊരു ചാനൽ ഇല്ലായിരുന്നെങ്കിൽ കേരളത്തിന്റെ ദൃശ്യമാധ്യമ രംഗം എന്താകുമായിരുന്നു എന്ന് ആശങ്കപ്പെടുന്ന,ആകുലപ്പെടുന്ന സെക്രട്ടറി മാഷ് എത്ര ശരിയാണ്. മാഷിന്റെ ദൂരകാഴ്ചകൾക്ക് ചുകപ്പൻ അഭിവാദ്യങ്ങൾ.!
കനയ്യാ കുമാർ എന്ന ഷൂട്ടിംഗ് സ്റ്റാർ അവസാനം സിപിഐ ആപ്പീസിലെ ഏസിയും വാതിലിന്റെ വിജാഗിരിയും വരെ ഊരിയാണ് പാർട്ടി വിട്ടത്.പിന്നീട് കനയ്യക്കും സിപിഐക്കും വച്ചടി വച്ചടി കയറ്റമായിരുന്നു;പരാജയങ്ങളുടെ കാര്യത്തിൽ. പ്രതീക്ഷയോടെ വരുന്നവരെല്ലാം പണിഞ്ഞിട്ടാണല്ലോ പോകുന്നത് കമ്മ്യൂണിസ്റ്റ് മുത്തപ്പാ! ജന്തർ മന്ദറിൽ പാറ്റകൾക്കായി എത്ര വെള്ളം കോരി..വിറകുവെട്ടി....കാല്ക്കൽ പോയി എത്ര കാവലിരുന്നു.എത്ര ടൺ ന്യൂസ് പ്രിന്റുകൾ പാഴായി ! മഷിയും അനുസാരികളും വേറെ. അലസിപ്പോയ വീരഗാഥകൾ..തൂലികാ ചിത്രങ്ങൾ, അലപ്പുകൾ, പടങ്ങൾ.. പടപ്പുകൾ..എല്ലാം പടമായി. എല്ലാം പാഴായി. മുഖമടച്ച് തരുമോ പാറ്റകൾ. സംഘടന ഇല്ലാത്ത കെഎസ് യു വിനും യൂത്തിനും ചോർന്നു പോകാൻ ഒന്നുമില്ല. നഷ്ടം ഇടതിനും കിട്ടാനുള്ള ലോകം പാറ്റകൾക്കും സ്വന്തം .
ഫണ്ടു രാഷ്ട്രീയത്തിന്റെ ഉസ്താദായ കെജ്രിയുടെ പണ്ടത്തെ പി ആർ ഒ ആയിരുന്നു ഇന്നത്തെ വലിയ പാറ്റ.ആ പാറ്റ എങ്ങോട്ടു നീങ്ങുമെന്ന് അരിയും കോതമ്പും തിന്നുന്ന ആർക്കുമറിയാം. വലിയ മുതലിറക്കി രാഷ്ട്രീയ വ്യവസായത്തിൽ ലാഭം കൊയ്യാൻ ഇറങ്ങിയ ബിസിനസ് ടൈക്കൂണുകളാണ് കെജ്രിയും പാറ്റകളും.അവരുടെ വിളിപ്പുറത്ത് ഇവിടുത്തെ സാർവ്വ ഭൗമൻമാരായ പ്രതിപക്ഷ വേട്ടാവളിയൻസിനെ നിരനിരയായി അണിനിരത്താൻ ആ നരിന്തു പാറ്റക്ക് നന്നായി അറിയാം. ഇതേ വരെ ഒന്നും തിരിയാത്തവർ ഇവിടുത്തെ ദേശീയ ബദലികൾ മാത്രമാണ്.
Keywords:
Recent in Kerala
Must Read
Latest News
In News for a while now..



