പെൺ മനസിന്റെ ആഴവും പരപ്പും ലക്ഷ്യങ്ങളും കണ്ടെത്താൻ അവരിടുന്ന ഒരു വാട്ട്സ് ആപ് മെസ്സേജ് പോര മക്കളേ പോര. അതിന് ഇപെൺനിയും ആർക്കും കഴിഞ്ഞിട്ടുമില്ല. താൻ അംഗമായ ഒരു വാട്ട്സ് ആപ്പ് കൂപെൺട്ടായ്മയിൽ വ്യക്തിപരമായ ചില അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടി കൗൺസിലർ പദവിയുടെ ഭാരം താങ്ങാൻ ആകുന്നില്ല എന്ന് സസ്നേഹം ശ്രീലേഖ എന്ന കുറിപ്പോടെയോ മറ്റോ ഡിജിപി തൊപ്പിക്കാരിയായ ആദ്യ വനിത ഒരു മെസ്സേജ് ഇട്ടു. തലയ്ക്കിണങ്ങുന്ന തൊപ്പി നേടി വിരമിച്ച സ്ത്രീക്ക് അവർക്കിണങ്ങുന്ന കസേര പണിഞ്ഞ് കൊടുക്കാൻ പാർട്ടിക്ക് കഴിയാത്തതിന്റെ രോഷത്തിലായിരുന്നു വാട്ട്സ്ആപ്പ് ഗ്രൂപ്പിലെ ആ സന്ദേശമെന്നാണ് വായിച്ചവരുടെ അടക്കം പറച്ചിൽ. എന്തരോ എന്തോ .
എവിടുത്തെ ഡി.ജി.പി ആണെങ്കിലും ഇവിടെ വെറും കൗൺസിലറാ കൗൺസിലർ 'എന്ന് പാർട്ടിയിലെ പടക്കുതിരകൾ പല്ലിറുമ്മിയെങ്കിലും, മേയർ കസേര സ്വപ്നം കണ്ടിരുന്ന പാവം ഡി.ജി.പി മേഡം അന്ന് അതൊന്നും കാര്യമാക്കിയില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ് റിസൾട്ട് വന്നപ്പോഴല്ലേ കളി മാറിയത്. ശാസ്തമംഗലം കീഴടക്കി വിജയശ്രീലാളിതയായി വന്ന ശ്രീലേഖ മേഡത്തിന് മുന്നിൽ പാർട്ടി നേതൃത്വം ഹൈടെക് സമവാക്യങ്ങളുടെ തടസ്സങ്ങൾ നിരത്തി. സമരം ചെയ്തും പോസ്റ്ററൊട്ടിച്ചും അടിവാങ്ങിയും ചെറുപ്പം തൊട്ടേ പാർട്ടിക്ക് ചോരയും നീരും നൽകിയ വി.വി. രാജേഷ്ഭായിക്ക് മേയർ കസേര കൊടുക്കാൻ പാർട്ടി തീരുമാനിച്ചു, പരിപാടികളിൽ പങ്കെടുക്കാതെയും മുഖം വീർപ്പിച്ചും നേരത്തെ ഇറങ്ങിപ്പോയും തന്റെ നീരസം പലപ്പോഴായി ശ്രീലേഖ പ്രകടിപ്പിച്ചു. ഒന്നും കുറിക്ക് കൊള്ളുന്നില്ല എന്ന് വന്നപ്പോഴാകണം വാട്സ് ആപ്പ് ഗ്രൂപ്പിൽ മെസ്സേജ് ഇട്ടത്.
എന്നാൽ ഇതേ സമയം മാധ്യമങ്ങളുടെ കുഴപ്പിക്കുന്ന ചോദ്യങ്ങൾക്ക് മുന്നിൽ പതറാതെ, ‘കത്ത് കിട്ടിയിട്ടുണ്ട്’, ഞങ്ങളത് ചായ കുടിച്ച് സംസാരിച്ച് പരിഹരിക്കും. നിങ്ങൾ കൂടുതൽ ആശങ്കപ്പെടേണ്ടതില്ല എന്നൊക്കെ മേയർ വി.വി. രാജേഷ് വളരെ കൂളായി പറഞ്ഞ് പാർട്ടിയുടെ മാനം കാത്തു. പോസ്റ്ററൊട്ടിച്ച് വളർന്ന രാഷ്ട്രീയക്കാരന്റെ പക്വതയും ഐ.പി.എസ് ഗാംഭീര്യവും രണ്ടും രണ്ടാണ് എന്ന് തെളിയിച്ച നിമിഷങ്ങളായിരുന്നു അവയൊക്കെ .
അടിയന്തര സമവായ നീക്കങ്ങൾക്കൊടുവിൽ, എന്തോ ഒരു അമാനുഷിക ആത്മീയ ബോധോദയം ഉണ്ടായതുപോലെ മേഡം ശ്രീലേഖ രാജി പിൻവലിച്ച് 'പാറ’പോലെ ബി.ജെ.പിയിൽ ഉറച്ചുനിൽക്കാൻ തീരുമാനിച്ചു. ബിജെപിക്ക് ലഭിച്ച നിധിയാണ് ശ്രീലേഖ എന്നാണ് ഒത്തുതീർപ്പ് ചർച്ചക്ക് ശേഷം ചില ബിജെപി നേതാക്കൾ പറഞ്ഞത്. സമരം ചെയ്തും പോസ്റ്റർ ഒട്ടിച്ചും പാർട്ടി വളർത്തിയ സാധാരണക്കാരെ പോലെയല്ല ഐ.എ.എസ്, ഐ.പി.എസ് ബ്രാൻഡിൽ പെട്ടെന്ന് രാഷ്ട്രീയമായി ലാൻഡ് ചെയ്യുന്നവർ എന്ന് ഇറങ്ങിപ്പോക്ക് ഡ്രാമ കൊണ്ട് തെളിയിക്കാൻ ശ്രീലേഖ മേഡത്തിന് കഴിഞ്ഞു. തടി കഴിച്ചിലാക്കിയതിന്റെ ആശ്വാസത്തിലാണ് ബിജെപി ക്യാമ്പ് .
Keywords:
Recent in Kerala
Must Read
Latest News
In News for a while now..



