NewsAd1
കളിവീടുറങ്ങിയല്ലോ കളിവാക്കുറങ്ങിയല്ലോ..
കെ.മോഹനൻ
17 October 2026, 3:50 am
main image of news

കരുണാർദ്രനായവൻ എന്ന് അറബിയിൽ അർത്ഥം വരുന്ന സുഹൈൽ എന്ന വാളി ചെക്കനാണ് മൂന്നു ജീവനുകളെ പച്ചയ്ക്കു  കൊന്നു തള്ളിയത്. എന്നിട്ട്  മൂട്ടയെ കൊന്ന ലാഘവത്തിൽ തുടർ  അസൈൻമെന്റ് തൽക്ഷണം  വാപ്പ സജീവ് ജമാലിനും നൽകുന്നതായി  പൊതു സമക്ഷം അറിയിച്ചു.. അപ്പോഴും കാറിൽ കുരുങ്ങിയ ഒരു ഷോൾ നിശ്ചലമായി കിടക്കുകയായിരുന്നു.

ചെക്കനു  തെറ്റിയില്ല.വാർത്തകൾ ശരിയെങ്കിൽ അഞ്ചു കോടി വരാഹനുമായി തലൈ നഗരിയിലേക്ക് ഒരു ചെങ്കീരി പറന്നെത്തി. അത്ഭുത ഫലസിദ്ധിയായിരുന്നു  പിന്നെ കണ്ടത്..ഈ തണ്ടു തുരപ്പൻ വെടലയെ കാക്കനാട്ടെ സർക്കാർ ബോർസൽ സ്ക്കൂളിൽ പാർപ്പിക്കാൻ ഏമാൻമാരൂടെ തീർപ്പ്. ആളോഹരി ആഹ്ലാദം  വാങ്ങി   സുഖിക്കുന്ന നിർഗുണന്മാർ നിസ്തുല സേവനം നൽകുന്ന സദ്ഗുണ പാഠശാലയാണിത്.
എന്നാൽ 18 നും 21നും ഇടയ്ക്കുള്ള കുറ്റവാളികളുടെ കാര്യത്തിൽ ബാധകമായ 2010 ലെ  കേരളാ പ്രിസൺസ് & കറക്ഷണൽ സർവ്വീസസ് മാനേജ്മെന്റ് ആക്ട് പ്രകാരം വിചാരണ വേളയിലോ അന്തിമ വിധിയിലോ മജിസ്ട്രേട്ടിനു മാത്രമേ ബോർസലിൽ അയക്കാനുള്ള ഉത്തരവിടാൻ അധികാരമുള്ളു.ആക്ടിനെ പൂർണമായൂം  തകിടം  മറിച്ചു കഴിഞ്ഞതായും അഞ്ചു മണിക്കൂറിനകം കേസിനെ ഗുരുതരമായി ബാധിക്കുന്ന അരഡസൻ ലാപ്സുകൾ  വന്നതായും നിയമ വിദഗ്ധർ പറയുന്നു.
ഇതൊരു തുടക്കം മാത്രം.

 image 2 of news

മാമയുടെ  പെര പോലെയാണിവിടം.ആ മുന്തിരിത്തോപ്പിൽ ഉടയോർക്ക് കൂടെ പാർക്കാം..അവിടെ വച്ച് സ്നേഹവും കൈമാറാം. വാത്യാൻമരായ വതുവലുകൾക്കും മറ്റു കോൽക്കാർക്കും സ്നേഹത്തിന്റെ ഓഹരി നൽകിയാൽ മതി. അവസാന ചാകര വന്നിട്ട് ആണ്ടുകളായീ. ഇനി ആവാം സുരക്ഷയോടെ  ബാർ ബാർ പഠോ !

മുൻചൊന്ന അറബിപദത്തിന്റെ വിശേഷണം മുഖരോമം വടിച്ചവൻ എന്നാകുന്നു.എന്നാൽ കർമകുശലരായ പാഠശാലക്കാരും ക്ഷുരകനും (ഹെയർ ബ്യൂട്ടിഷ്യൻ)  ക്ഷുരസ്യധാര  എന്നതിൽ തൂങ്ങി ഒരു മുഴം മുന്നെ എറിഞ്ഞ് ഈ നിഷ്കളങ്ക ബാല്യത്തെ ഹെയർ ഡ്രസ്സു ചെയ്ത് മേക്ക് ഓവർ വരുത്തി .ചുള്ളനാക്കി. അങ്ങനെ കേസിന്റെ ഒന്നാം അട്ടിമറി ഉദ്ഘാടിച്ചു.
എക്സലന്റ് !
ഇനി തിരിച്ചറിയൽ പരേഡ് വേണ്ടതില്ല. വാർത്ത വന്നതോടെ  എല്ലാം ഹുതാ ഹവാ!.ഇനി എല്ലാമെല്ലാം ഗോപ്യം.ഗോപിയായി.നടക്കണം...
ഏതറ്റം പോയാലും അവസാന ചിരി പയ്യൻസിനു സ്വന്തം. മിനി കൂപ്പർ ഇനിയും പായും.നമ്മെ സാക്ഷിയാക്കി.അധികം വൈകാതെ.
HomeAd1
 image 3 of news

വാൽസല്യ നിധിയായ ഒരുമ്മയെ നാം ഒരിക്കലും മറന്നു പോകരുത്. ഉമ്മയുടെ കാലടികളിലാണ് മക്കളുടെ സ്വർഗമെന്ന പാഠം മദ്രസ സിലബസിൽ ഉണ്ടാവുമോ എന്നറിയല്ല. അത്തരം സർഗാത്മകത എന്തിന്  ഇവിടെ ചർച്ചിക്കണം. വൽസലയായ ഒരുമ്മ മനം നിറഞ്ഞ് മകനു കനിഞ്ഞു നൽകിയ കളിക്കോപ്പായിരുന്നു ഈ മിനി കൂപ്പറെന്നാണ് കേൾവി. 200 കി മീയിൽ അശ്വാരൂഢനായി പായുന്ന ഉണ്ണിയുടെ അതിസാഹസികതയും മിടുക്കും വാഹനത്തിലിരുന്നു മുഖദാവിൽ പകർത്തി ഉമ്മ നിർമിച്ച വീഡീയോ പുറത്തു വന്നിട്ടുണ്ട്.ഹർഷ പുളകിതയായ ഒരുമ്മയുടെ സൗഭാഗ്യ നിമിഷങ്ങൾ. ഈ അസമയത്ത് അതൊക്കെ തോണ്ടിയതു വർഗീയ വാദികളാകാം.ഹമുക്കുകള്!

മക്കളെ കണ്ടും മാമ്പൂ കണ്ടും മദിച്ചു പോയ ദീനിയായ ഒരുമ്മക്ക് പെരേല് ദുർഗുണ പരിഹാരം നടത്താൻ സമയമില്ലാതെ പോയ ഏനക്കേട് ഇപ്പോൾ സർക്കാർ ഏറ്റെടുത്ത് പരിഹരിച്ചിരിക്കുന്നു. spare the rod, spoil  the child.സായിപ്പ് പറഞ്ഞത് വെറുതെയല്ല.
ആലപ്പുഴയിൽ കയർ മുതലാളിമാർക്ക് പണം പലിശയ്ക്കു കൊടുത്തു പുലർന്ന ഒരു ജമാൽ. ആ വഴിയിലും ബോട്ടിക്ക് സെന്ററിൽ നിന്നുമായി വരുമാനം കൊയ്ത  മകൻ സജീവ് ജമാൽ. പിന്നെ ഈ വൻ ആസ്തികൾ എങ്ങനെ ചെലവു ചെയ്തു തുലയ്ക്കാമെന്നു തിട്ടമില്ലാത്ത പുതിയ കുരിപ്പും. ഇസ്ലാമിക ബാങ്കിംഗ് അവർക്കറിയില്ല..എല്ലാം കാരുണ്യവാൻ പൊറുത്തു തരട്ടെ.പടച്ചോന്റെ ഖജനാവിലാണ്  സമയവും കാരുണ്യവും വേണ്ടുവോളമുള്ളതെന്നു പലവുരു ഓർമിപ്പിച്ച വൈക്കം മുഹമ്മദ് ബഷീറിന്
അസലാം  അലൈക്കും.

 image 4 of news

കരുണയുടെ മതത്തിൽ  കൊലപാതകം മഹാപാപമാകുന്നു. നിബന്ധനകൾക്കു വിധേയമാണത്. ഒരു കൊലയാളി  പശ്ചാത്തപിക്കണം. തൗബ ചെയ്യണം.കൂടാതെ  .ഹഖുൽ ഇബാദും - ഇരയുടെ കുടുംബത്തിനുള്ള പരിഹാരം - ഖിസാസും ദിയ്യ  എന്ന രക്തപ്പണവും   കഫ്ഫാ എന്ന  രണ്ടു മാസ നോമ്പും  ദാനധർമ്മങ്ങളും വിധി

പെൺകുട്ടികളൂള്ള എല്ലാ പേരന്റ്സിനോടൂം മാപ്പിരക്കുകയാണ് ശശികല ടീച്ചർ. അത് ശ്രീനിവാസന്റെ ബ്ലാക്ക് കോമഡിയാണ്. ഒരാൾ മാത്രം സദാ തെറ്റും മറ്റുള്ളവർ സദാ ശരിയും മാത്രമാകുക, സാദാ സമൂഹത്തിൽ  നടപ്പുള്ള കാര്യമല്ല. അവിടെ കാഴ്ചപ്പാടിന്റെ വിഷയമുണ്ട്.  വർഗീയ വിഷത്തിന്റെ ഫിൽട്ടർ  മതകേരളത്തിലെ മതേതര മൂഖം മൂടിയാണ്. പച്ചയ്ക്ക് ഒരു ഉളുപ്പുമില്ലാതെ വർഗീയം വിളമ്പുന്നവർ
ഇവിടെ ആദരണിയരാണ്. മതേതരരാണ്.വെള്ളപ്പിറാവുകളാണ്.
ജാനകിമാരൂടെ ജനകരെന്ന നിലയിൽ അഭിമാനവും  ലജ്ജയും മാറിമാറി വരുന്ന തന്തമാർ  ഏറി വരികയാണ്. .അവസാന ശ്വാസത്തിലും   നമ്മെ വിഷമിപ്പിക്കുന്ന പുത്രിമാരാണ് നമുക്കു മുന്നിൽ പനപോലെ വളരുന്നത്.
ഉണ്ടക്കല്ലുകൾ പാകിയ വഴിത്താരയിൽ മരവാഴകൾക്കും ജലധാരകൾക്കും ചാരെ ശരീരം നിവേശിപ്പിച്ച് നൂറുരൂപയുടെ കട്ടൻ നുണഞ്ഞ് കൂട്ടുകാരുമായി ആകാശ കുസുമങ്ങൾ വിരിയിക്കുകയാണ് ഈ മക്കളുടെ ദിനസരികൾ. എല്ലാ പുരിപുരങ്ങളിലൂം ഇതൊരു വൈബാണിന്ന്.  തന്തമാരെയും തള്ളമാരെയും  കാലം കാലഹരണ പ്പെടുത്തിയതിനു കാലം സാക്ഷി.  .

വെർച്ച്വൽ വേൾഡിലല്ല.റിയൽ വേൾഡിലാണെന്ന്  കുട്ടികൾ.തിരിച്ചറിയുമ്പോൾ ജീവിതം കൈമോശം വരുന്ന കാലമാണിത്.കൈയും തലയും പൂറത്തിടരുത് എന്ന  ലഘുതത്വം ലംഘിച്ചാൽ തല റോഡിൽ  നിന്നെടുക്കണം.ഈ മൂന്നറിയിപ്പ് വാഹനങ്ങളിൽ  ഇന്നു കാണാനുമില്ല.നൊസ്റ്റാൾജിയ. ! കാര്യം പറയുന്നവരെയാണ് ആദ്യം നാം ചവുട്ടി പുറത്താക്കുക. അതാണ്  നമ്മുടെ കല്ലുവഴി ചിട്ട.

സംഭവിച്ചത് ഭാവിയിൽ ഒഴിവാക്കാൻ ജാഗ്രത വേണം. അതിനുള്ള തിരുത്തലുകൾ ആലോചിക്കുന്നതും പറയുന്നതും വലിയ പാതകമാണോ ? 
എല്ലാം   ചായക്കോപ്പയിലെ കൊടുങ്കാറ്റായി തീരുന്നതാണ് അനുഭവം. അലമാരയിലെ അസ്ഥികൂടങ്ങൾ അപ്പോഴും അർത്ഥ .ഗർഭമായി പല്ലിളിക്കും.
ഇനി ഗെറ്റ് സെറ്റ് എവറെഡി...
'ഒരു കപ്പൽ കൂടി തകർത്തു
വീണ്ടൂം തിരമാല പൊട്ടിച്ചിരിച്ചു
കറുത്ത കപ്പലിൻ ജഡത്തിനരികെ
ചിറകടിച്ചെത്തുന്നു കഴുകൻ
ചിറകടിച്ചെത്തുന്നു കഴുകൻ..'
.

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞