NewsAd1
എല്ലാരുടെയും 'വിജയ' ദശമി
നന്ദകുമാർ
22 October 2026, 4:40 am
main image of news

ചെന്നിത്തല മന്ത്രിയുടെ പൊലീസ് എടുത്ത  കേസിന്   ഏഴു ദിവസത്തെ അവധി യനുവദിച്ചിരിക്കുകയാണ് സുപ്രീം കോടതി .പ്രതികളെ കൂടി കേൾക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ചിനു സുപ്രീം കോടതി നിർദേശവും നൽകി. എന്നാൽ പ്രഥമ  വിവര റിപ്പോർട്ട് റദ്ദു ചെയ്തില്ല.ഈഡി രജിസ്റ്റർ ചെയ്ത കേസുകളും മറ്റു നടപടികളും തുടരും

 സംസ്ഥാന അഡീഷണൽ അഡ്വക്കേറ്റ് ജനറൽ മുഖാന്തിരം സുപ്രീം കോടതി കേരള സർക്കാരിനു നൽകിയ സ്വഭാവ സർട്ടിഫിക്കറ്റ് ഇവ്വിധം സംഗ്രഹിക്കാം  :
If you are a law abiding state,why you did not file the FIR. We don't need to hear you.
We would love to hear the person  who is the whistle blower.(KM Shajahan)
കോടതി ഉത്തരവിനു പിന്നാലെ എല്ലാവരും ജയിച്ചതായി അർമാദിക്കുന്നു. പിണറായിയുടേത് വിജയദശമിയെന്ന്  സംഘിഭാഷയിൽ പോസ്റ്റിട്ട് കെ ടി ജലീൽ  ഉൾപ്പെടെയുള്ള സഖാക്കൾ. സുപ്രീം കോടതി പറഞ്ഞതിൽ തങ്ങൾക്കാവശ്യമുളളത് മാത്രമെടുത്ത് ചെന്നിത്തല മന്ത്രിയുടെ ആഹ്ലാദം: 'ഞങ്ങ ചെയ്തത് ശരിയെന്ന് തെളിഞ്ഞു.' പിണറായിക്ക് താല്ക്കാലികമെങ്കിലും ആശ്വാസം നൽകുന്നതിനാൽ 'നിയമ വാഴ്ച ഉയർത്തിപ്പിടിക്കുന്നവിധി'യെന്ന് പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ. വിധി മറിച്ചായിരുന്നുവെങ്കിൽ പറയാൻ വച്ചിരുന്ന പദാവലികളൊക്കെ തത്കാലം പ്രകാശം പരത്തിക്കൊണ്ട് കമ്മ്യൂണിസ്റ്റ് നിഖണ്ടുവിൽ തന്നെ വിശ്രമിക്കട്ടെ.
കേസുമായി പോയ തന്നെ ശല്യക്കാരനായ വ്യവഹാരി എന്ന് അപമാനിക്കാതെ 'വിസിൽ ബ്ലോവറാ'യി സുപ്രീം കോടതി അംഗീകരിച്ചതിൽ കെ.എം.ഷാജഹാനും പെരുത്ത് തൃപ്തി. അഴിമതി നടത്താൻ പ്രായം ഒരു തടസ്സമല്ലാത്തതിനാലാണോ എന്നറിയില്ല പ്രതി 82 കാരനാണെന്ന് സിദ്ധാർത്ഥ് ലൂത്ര  വക്കീൽ പറഞ്ഞപ്പോൾ തന്നെ കോടതി പറഞ്ഞു. 'അത് വിട്... അത് വിടാം...'

 image 2 of news

തല്ക്കാലം എല്ലാർക്കും പിരിഞ്ഞു പോകാം. രാഹുൽജിയെപ്പോലെ വിദേശത്ത് പോയി റെസ്റ്റെടുക്കാനാഗ്രഹിക്കുന്നവർക്ക്  അതാകാം. ദില്ലിയിൽ തങ്ങുന്നവർക്ക് എസ് ഐ ആർ സമരത്തിൽ പങ്കെടുത്ത് ദില്ലി പോലീസിന്റെ പ്രിയദർശിനി സർവ്വീസിൽ കയറി ഔട്ടർ ദില്ലി, ഹരിയാന, പഞ്ചാബ് ബോർഡർ വരെ ചുറ്റി വരാം. എല്ലാർക്കും ഹൃദ്യമായ ദസറ, വിജയദശമി ആശംസകൾ.

മുപ്പതു ലക്ഷം രൂപ മൂല്യമുള്ള  വാദങ്ങളാണ് പിണറായിക്കു വേണ്ടി സുപ്രീം കോടതിയിൽ  അവതരിക്കപ്പെട്ടത്. മകൾക്കു മുറതെറ്റാതെ കിട്ടിയ കിടിലൻ മാസപ്പടി പിതാവിനു സദയം അനുവദിക്കപ്പെട്ട കരുണാമയനായ മൊയലാളിയുടെ പാരിതോഷികം. മരുമകൻ നന്ദിപൂർവ്വം കൈപ്പറ്റി മറുനാട്ടിലേക്ക് കൈമാറിയ ഹവാല. കലാപരിപാടിയുടെ രൂപരേഖ വലുതായിരുന്നു.മടിയിൽ കനമില്ലാത്ത ദംബടി. .
HomeAd1
 image 3 of news

ഒരു വ്യവഹാരം. . ഒന്നിലധികം ന്യായാസനങ്ങൾ,.ഒന്നിലധികം വിധികൾ.വ്യാഖ്യാനങ്ങൾ.  ഇഴഞ്ഞു പോകുന്ന തീർപ്പുകൾക്കായുള്ള നീക്കങ്ങൾ. പഴുതുകൾ.നിരപരാധിത്വം എടുത്തണിയുന്ന അപരാധികൾ. സുവ്യക്തമായ പച്ചപ്പരമാർത്ഥങ്ങളെ വീണ്ടും ശുചിയാക്കാൻ  നിയമത്തിന്റെ വാൽക്കണ്ണാടി നോക്കുന്ന  നീതിമാൻമാർ. നീതി വാങ്ങാൻ  വൻവില ചോദിക്കുന്ന വാദക വണിക്കുകൾ. നിശബ്ദരുടെ നിലയ്ക്കാത്ത നിലവിളികൾ.. സാധാരണക്കാരനു മുമ്പിൽ അലിഞ്ഞില്ലാതാകുന്ന നീതിയുടെ ഉപ്പുകല്ലുകൾ.     .

കേസു മാറ്റിവെക്കലിൽ പ്ലാറ്റിനം ജൂബിലി പിന്നിട്ട ലാവ് ലിൻ അഴിമതിക്കേസും  ഇവിടെയാകുന്നു. ഓരോ കുറ്റാരോപിതന്റയും തിരോധാനം അവശേഷിക്കുന്നവരുടെ ശക്തിയും വിടുതലും കരുത്തുമായി മാറുന്നതാണ് അനുഭവം. ഒരു പക്ഷേ  കേസ് രാജിയാക്കുക എന്ന നാച്ചുറൽ ജസ്റ്റിസിലേക്ക് തിരിയുകയാവാം.കുറ്റവാളികളുടെ ഭാഗ്യമാണ് ഓരോ മരണവും !
പക്ഷേ ഇനിയും മരിക്കാതെ പുലരുന്ന പൗര സമൂഹത്തിന് ഒരു നൊമ്പരമാണത്.

 image 4 of news

രണ്ടു വ്യഹഹാരങ്ങളിൽ ഒരേ കക്ഷി തന്നെ ഒന്നിൽ ആമസഞ്ചാരവും അടുത്തതിൽ ചീറ്റപ്പുലിയുടെ വേഗവും   നിയമവലയുടെ  അനുഗുണമായ വിസ്മയവും നമുക്കു കാണാം. പക്ഷേ പൗർണമികൾ ചോരണത്തിന് മറയല്ലെന്ന് അനുഭവ പാഠം. കുറ്റംചെയ്തയാൾ എന്നായാലും  അകത്താകും  എന്ന സാൻമാർഗിക പാഠത്തിലാണ് നമ്മുടെ പ്രതീക്ഷയത്രയും.   

ആപ്പീസിലെ ശിപായിയുടെ  അസഭ്യം സസ്പെൻഷനായിമാറും.സി ഇ ഒ ആണെങ്കിൽ അത് സർക്കുലറും ജാഗ്രതയുമായി മാറും.തട്ടുകൾക്ക് അനുസരിച്ചാണ് മൂല്ല്യം. നിയമവഴിയിലെ പാളിച്ചകൾ ഏതു കശാപ്പുകാരെയും സംരക്ഷിക്കും. അതുവഴി ഏതു കശാപ്പും  പവിത്രമാകും.ക്രൈമല്ല;  തെളിവാണ് പ്രധാനം. കൊല്ലപ്പെടാൻ പോകുന്നവർ തെളിവ് ബാക്കി വച്ചുവേണം ഇനിമേൽ ചാവാൻ.അല്ലെങ്കിൽ  ചത്തവൻ പ്രതിയാകുന്ന കാലമാണിത്.

കഥയിൽ മാത്രമല്ല ജീവിതത്തിലും ഗുമ്മിനു നിർമ്മിച്ചെടുക്കുന്നത് ട്വിസ്റ്റുകളാണ്. അവയെ യോജ്യമായ വിധം  അടിമുടി പുതുക്കിപ്പണിയാൻ ചെങ്കീരികളുണ്ട്.ഡിവിഷൻ ബഞ്ചിലേക്ക് തിരിച്ചു വരുന്ന  കേസിൽ കാലവിളംബം അലങ്കാരമാക്കാം. ചെങ്കീരികൾ അതൊക്കെ പയ്യെ തിന്നു തിന്നു പനയും കടന്ന് ലോകത്തിലെ ഏറ്റവും വലിയ മര പ്രഭു വായ സെക്വായ മരം വരെ എത്തും.പിന്നെ പൊടിപോലും കാണില്ല കണ്ടുപിടിക്കാൻ.

ഡ്രാഗൺ ചിലന്തിയുടെ വലയിൽ ചെറുതുകൾ പെടും വലുതുകൾ അതു പൊട്ടിച്ചെറിയും.
നിയമം അതിന്റെ വഴിക്ക് കുതിക്കട്ടെ.
സിംഗിൾ ബഞ്ച് എഫ്ഐആറിടാൻ അഴിമതിക്കാരുടെ  വെർഷൻ അവശ്യമില്ലന്ന് പറഞ്ഞു.ഡിവിഷൻ ബഞ്ചും അതു ശരിവച്ചു.  പരമോന്നത കോടതി ആ വെർഷൻ അവശ്യമെന്നു പറയുന്നു.നമ്മളും അത് ഏറ്റു പറയുന്നു. ഇതാണ് ശരികളിലെ വലിയ ശരി....
ലോക ക്രമം മാറ്റി തീർക്കാനുള്ള രസായനത്തിൽ ഉണ്ടിറങ്ങി ഉണരുന്നവരാണ് സഖാക്കൾ. റഷ്യയിലും ചീനയിലും സാമ്പത്തിക കുറ്റങ്ങളിൽപ്പെടുന്ന പാർട്ടിക്കാർക്കു മേൽ സ്വീകരിക്കുന്ന നടപടികളിൽ 50 ശതമാനം പിന്തുടർന്നാൽ മാത്രം നമുക്കു വിപ്ലവ പാർട്ടിയാകാം. കാപ്സൂളുകൾ തിന്നും വിറ്റുമാണ്  പുലരുന്നതെങ്കിൽ ജീവനുള്ള ചെഷസ്ക്യൂമാർ മാത്രമേ ഭജന സംഘത്തിൽ അവശേഷിക്കൂ. ഉരുള മാത്രമല്ല ഉണ്ടയും വിഴുങ്ങിയാലെ ഇന്റർനാഷണൽ ആകൂ.ചെ ആകൂ!
സിനിമയുൾപ്പെടെയുള്ള  ഉല്പന്നങ്ങൾ വിപണിയിലിറക്കുന്നവർ നിർമ്മാണത്തിന്റെ തുക കണക്കാക്കുമ്പോൾ  പരസ്യ പ്രചാരണത്തിനും സാമാന്യം വലിയൊരു തുകകൂടി കരുതി വയ്ക്കാറുണ്ട്. ഇത് ആർക്കും സ്വീകരിക്കാവുന്ന ആശയമാണ്.    കേസുകളിലും പുക്കാറിലും ചെന്നുപെടും എന്ന് ഉറപ്പുള്ളതിനാൽ വക്കീൽ ഫീസു കൂടി മനസ്സിൽക്കണ്ടു വേണം അഴിമതിയുൾപ്പെടെയുള്ള ഏത് ക്രൈമും നടത്താനെന്ന തിരിച്ചറിവാണ് വേണ്ടത്. അല്ലെങ്കിൽ പരസ്യമില്ലാത്ത ഉല്പന്നം പോലെ കച്ചോടം പൂട്ടിപ്പോവും

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞