NewsAd1
കിഫ്ബി അഥവാ കുമ്പിടി
ഡോ.തോമസ് സെബാസ്റ്റ്യൻ
25 October 2026, 2:44 am
main image of news

"ഡാ, മന്ത്രവാദി കുമ്പിടീ... ദൈവങ്ങളെ മൂടിയിട്ടിട്ട് വെള്ളമടിക്കയാണല്ലേ ? നിന്റെ ഒരു ബാധ ഒഴിപ്പിക്കല്. നിന്നെ തന്നെ ഒഴിപ്പിച്ചു തരാമെടാ. ഉണ്ണിയമ്മയെയും നാട്ടുകാരെയും മായം കാട്ടി, തക്കിട തരികിട കാട്ടി പറ്റിക്കയാണല്ലേടാ? പകല് ചുട്ട കോഴിയെ പറപ്പിക്കുക.രാത്രി അതിനെ പൊരിച്ച് തിന്നുക. പറപ്പിക്കുക..തിന്നുക.. പറപ്പിക്കുക... തിന്നുക... എല്ലാം അവസാനിപ്പിച്ചു തരാമെടാ..."

എടതു വിക്ഷേപിച്ച വിവിധോദ്ദേശക ധനാഗമന ഉപഗ്രഹമായിലുന്നു  കിഫ്ബി.  ഇന്നത് കേരളത്തിലെ ഏറ്റവും വലിയ സാമ്പത്തിക ദുരന്തമായി മാറിക്കഴിഞ്ഞു...
സമകാലിക ഇന്ത്യയിൽ ഒരു സംസ്ഥാന സർക്കാരു പോലും ചിന്തിക്കാത്ത ഒരു സർവ്വതന്ത്ര  പരമാധികാര സംവിധാനമാണ് ഇവിടെ ഒരുക്കപ്പെട്ടത്.  പൊതു സമ്പത്ത് ലക്കും ലഗാനുമില്ലാതെ വെടക്കാക്കുന്നതിന്റെ അപരനാമമായി കിഫ്ബി എന്ന കിക്ക് ബാക്ക് സംവിധാനം

 image 2 of news

പുറത്തു കാരുണ്യ പ്രവൃത്തികൾ നടത്തി പേരെടുത്തവരാണ് പലയിടത്തും കള്ളക്കടത്തിനും  നേതൃത്വം നൽകിയത്.കുറ്റവാളി സംഘങ്ങളുടെ വിജയിച്ച ഈ  രീതിശാസ്ത്രം തന്നയാണ് ഈ സർക്കാർ സംവിധാനവും പകർത്തിക്കാണുന്നത്.  നാല്പതും നാല്പത്തി ഒന്നും  അനുചരരുള്ള ആലിബാബ സിനിമ കണ്ടവരാണ് നാം...

വികസനത്തിന്റെ പ്രഭാത ഭേരികളായിരുന്നു  കഴിഞ്ഞ പത്തു കൊല്ലവും നാം കേട്ടത്. ആ വികസന തേരോട്ടങ്ങളുടെ ബാക്കിപത്രമാണ്  ഇപ്പോൾ  കോടതികളിലും വക്കീലാപ്പീസിലും  അന്വേക്ഷണ റിപ്പോർട്ടുകളിലും വെളിപ്പെടുത്തലുകളിലും അണിയറ കഥകളിലുമായി തെളിഞ്ഞു കത്തുന്നത്. വിളിക്കാത്ത അതിഥികളായി അവയെല്ലാം നമ്മെ തേടിയെത്തുന്നു.
ശുദ്ധത്തിൽ ശുദ്ധിചെയ്ത ശുദ്ധ കരങ്ങളും കനമില്ലാത്ത മടിയും മടയും മാടായിയപ്പനൂം  മാത്രം ഇവിടെ സാക്ഷിയായുണ്ട്.. പ്രതി ഹാജരുണ്ട് എന്നത് ബിമൽ മിത്രയുടെ നല്ല നോവലാണ്.
HomeAd1
 image 3 of news

നിയമ ,ധന വകുപ്പുകൾക്കും സർക്കാരിനു തന്നെയും അതീതമായ അക്കീലസായി ഇതുമാറി.വായ്പകൾക്കു ഗാരന്റി നൽകലും സെസ് പിരിച്ചും നൽകലും എന്ന കേവലതയിലേക്ക് ധനവകുപ്പിനെ മാറ്റി, സുപ്രധാന തീരുമാനങ്ങൾ അറിയാതെയും അറിയിക്കാതെയും  ധന വകുപ്പിനെ ഇരുട്ടിൽ തളച്ചു.റൂൾസ് ഓഫ് ബിസിനസ് ചവറ്റുകുട്ടയിൽ നിലവിളിച്ചു. അടിമുടി ദുരൂഹത ബാക്കി വച്ച് കണ്ണൂരും പാലക്കാടും മൂന്നിരട്ടി വിലക്ക് ഭൂമി വാങ്ങിക്കൂട്ടി. വർഷങ്ങൾ കഴിഞ്ഞിട്ടും ഭൂമനാട്ടുകാർക്ക് കോമ്പൻസേഷൻ നൽകാതെ അവരെ ദുരിതത്തിലാക്കി. കാടായി മാറിയ ഇവിടെ കാട്ടുപന്നികളാണ് വികസിച്ചത്. ആപ്പീസിൽ അഞ്ഞൂറോളം ഇഷ്ടക്കാരെ കുടിയിരുത്തി.സ്വയം ശമ്പളഘടന നിശ്ചയിച്ചു. സാധന സേവനങ്ങളോന്നും നൽകാനില്ലാത്ത ,നാടിനെ മുടുപ്പിക്കുന്ന ഈ സ്ഥാപനവും 203 കോടി രൂപ ചിലവഴിച്ച്  വോട്ട് പിടുത്ത പരസ്യം നൽകി.

എഴുപതിനായിരം കോടി രൂപയുടെ സഞ്ചിത നഷ്ടം വരുത്തിയ ബകനായി മാറി കിഫ്ബി.
ഒരുലക്ഷം കോടി രൂപ ചിലവിട്ട്  ഈ സാധനം നാടിനെ വികസിപ്പിച്ചതായി വികസന ദേവകൾ കണക്കു പറയുന്നു. ദേശീയ,മലയോര,തീരദേശ റോഡുകൾ അങ്കണവാടികൾ പാഠശാലകൾ ആതുരാലയങ്ങൾ അങ്ങനെ അങ്ങനെ 1200 പദ്ധതികൾ കൊണ്ട് നവകേരളത്തെ അങ്ങു  മാറ്റിപ്പണിഞ്ഞു വീർപ്പുമുട്ടിച്ചതായി വികസനത്താൽ വികസിച്ചവരെല്ലാം പേർത്തും പേർത്തും പേശി നിറക്കുന്നുണ്ട്

 image 4 of news

വികസനത്തിന്റെ സ്പെഷ്യൽ പർപ്പസ് വെഹിക്കിളായ കിഫ്ബി പോലൊരു സ്ഥാപനം ഇവിടെ അനിവാര്യമാകുന്നു. പക്ഷേ  വിത്തെടുത്തു കുത്തിയും ഉയർന്ന പലിശ നിരക്കിൽ വൻതോതിൽ കടമെടുത്തും സുതാര്യത ഒഴിവാക്കിയും സിസ്റ്റം തകരാറിലാക്കിയുമുള്ള ഇന്നത്തെ സംവിധാനം സമഗ്രമായി പുതുക്കിപ്പണിയുക തന്നെ വേണം.

പാങ്ങില്ലാത്തവൻ പട്ടാളത്തിലും പോക്കില്ലാത്തവൻ പൊലീസിലും  പോയ  കാലത്തായിലുന്നു പലരും സമാന  രീതിയിൽ പുരോഗമനത്തിൽ  അഭയം തേടിയത്.  ആയവരുട അശരണത്വം  നിറഞ്ഞ സൈക്കി ആധിപത്യത്തിന്റെ വിപരീതങ്ങളിലേക്ക് ചാഞ്ഞപ്പോൾ അവ  കോമാളിത്തരങ്ങളായി മാറി. അതാണ്  നാം കണ്ടതും കാണുന്നതും

ലോകമെങ്ങും ചുവന്ന വസന്തം നിലച്ചു പോയിട്ടും കൊടിയും പരിപാടിയും  ലളിതമാക്കി  സോഷ്യൽ ഡമോക്രാറ്റുകളാകാനും ജനകീയ പ്രശ്നങ്ങൾ ഉയർത്താനും അവിടങ്ങളിൽ കഴിഞ്ഞു.ജനപിന്തുണ കൂട്ടാനും അവൻക്കായി.

വരട്ടുവാദങ്ങളിൽ കുടുങ്ങിപ്പോയ കപടരായ ഇവിടുത്തെ ബല്യ ബെടലകൾക്കു കൊടിയും പരിപാടിയും വിപ്ലവ വാചകക്കസർത്തും നിലനിർത്തി തന്നെ മുതലാളിത്ത പാർട്ടിയായി  പരിണമിക്കുവാൻ മടിയുണ്ടായില്ല. മാത്രമല്ല ഓരോ നേതാവും മുതലാളിത്ത സാമ്പത്തിക സാമൂഹികവാദങ്ങളുടെ വക്താക്കളും പ്രയോക്തക്കളുമായി നമ്മെ ഞെട്ടിക്കുകയു. ചെയ്തു. ജീർണിച്ച ബൂർഷ്വ  മൂല്യങ്ങളെ തിടമ്പേറ്റുന്ന വിശേഷങ്ങളാണ് ഓരോ ദിവസവും നമ്മെ തൊട്ടുണർത്തുന്നത്.
ഈ ആളവുകോൽ പിൻപറ്റിയാൽ അഖിലേഷിന്റെ  എസ്പിയും യാദവിന്റ ആർജെഡിയും തിപ്ത മോദയും ജനാധിപത്യ കേരളാ കോൺഗ്രസും രാജ്യത്തെ ഏറ്റവും മികച്ച വലിയ കമ്മ്യൂണിസ്റ്റു പാർട്ടികളായി ഗണിക്കേണ്ടി വരും.  
ഏതു വിധേനെയും
തുലാം വിപ്ലവം ജയിക്കണം.ജയിക്കട്ടെ !
ഡബിളാ ഡബിള്...
അവിടെം കണ്ടു. ഇവിടെം കണ്ടു
മഹാ സിദ്ധനാ.. കുമ്പിടി
നാലിടത്ത് ഒരേ സമയം  ആളുകള് കണ്ടിരിക്കണ്
എന്താ കഥ!?

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞