NewsAd1
തലമുണ്ഡനം ചെയ്യേണ്ട പി എസ് സി
മോഹനകൃഷ്ണൻ
29 October 2026, 6:54 am
main image of news

രാജ്യത്ത് അടിയന്തിരാവസ്ഥ വരില്ലെന്ന ഉറച്ച വിശ്വാസത്തിന് ആയതു പ്രഖ്യാപിക്കുന്ന സമയം  വരെ മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ.  കേരളത്തിന്റെ കാര്യത്തിലും അതു തന്നെ സംഭവിച്ചു

ചെറ്റപ്പുരകളിൽ അന്തിയുറങ്ങി അവരുടെ കരിക്കാടിയും  മോന്തിക്കുടിച്ച്  ആയിരക്കണക്കിനു നിരപരാധികളെ ചോറ്റു പട്ടാളത്തിന് എറിഞ്ഞു കൊടുത്തു വളർന്ന ഒരു  രാഷ്ട്രീയ റൊമാന്റിക്  മൂവ്മെന്റ്  തന്നെയാണ് സമകാലിക രാഷ്ടീയ വ്യവഹാരത്തിൽ രാജ്യത്തെ ഏറ്റവും വലിയ അഴിമതിയുടെ മുഖപാളിയിലേക്ക് മാറിയതും  ഈ ജനുസിൽ അവർ സംഘടിച്ച് സംഘടിച്ച് ശക്തരാവുക തന്നെ ചെയ്തു. 'തിരുപ്പതി'യായി എല്ലാർക്കും.

 image 2 of news

അതേപോലെ  പേർത്തും പേർത്തും നാം അഭിമാനം കൊണ്ടിരുന്ന പബ്ലിക് സർവ്വീസ് കമ്മീഷനിൽ ഇപ്പോൾ പോലീസാണ്  കയറി ഇറങ്ങുന്നത്.ഊഴം വച്ച് അംഗങ്ങൾ ചോദ്യം ചെയ്യലിനു പൊലീസിനു മുന്നിൽ ക്യൂ നിൽക്കുന്നു. ഗത്യന്തരമില്ലാതെ  ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടി വരുന്നു. ഒടുവിൽ  ഒരു അറസ്റ്റും റിപ്പോർട്ടു ചെയ്തിരിക്കുന്നു

അഭിമുഖമുള്ള എല്ലാ തസ്തികകളും സ്വാധീനവും സ്വജന പക്ഷപാതവും അഴിമതിയും പാർട്ടി ശിപാർശകളും മാത്രമായി റാങ്ക് ലിസ്റ്റിൽ വരാനും ജോലികിട്ടാനുമുള്ള യോഗ്യതകൾ
പാർട്ടി കോട്ടകളിലെ എഴുത്തു പരീക്ഷകൾ ബീഹാറിലെക്കാൾ കേമമായി.
HomeAd1
 image 3 of news

ആലത്തൂർ കാക്കയെ അറിയാഞ്ഞാലെ മലയാള ഭാഷയെ കടക്കാനാകൂ. ഒരു സിപിഎം നേതാവിന്റെ പുസ്തകമറിഞ്ഞാലേ പൊതു വിജ്ഞാനം പൂർണമാകൂ. എൽ ഡി ക്ളാർക്കിനു പഠിച്ചവന് ലിസ്റ്റിൽ വന്നില്ലെങ്കിലും സിവിൽ സർവ്വീസ് എളുപ്പമാകാം. അങ്ങനെ സംഭവിക്കുകയും ചെയ്തു..

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഗാലറിയിൽ കയറിയാണ് ഈ ഏജൻസി ഗോളടിച്ചു കളിച്ചത്.മൈജിയുടെ  സൗജന്യ നിശാ വില്പന മേളയായിരുന്നു;
വിജ്ഞാപനങ്ങളുടെ സുനാമി യായിരുന്നു ഈ അന്ധകാരനഴിയിൽ ആഞ്ഞു വീശിയത്. അപ്ലൈ ചെയ്യിച്ച് ചെയ്യിച്ച് ഉദ്യോഗാർത്ഥികളെ പിഎസ് സി വശം കെടുത്തി.

 image 4 of news
വളർമതി:എ ഐ ഇമേജ്

ഇക്കാലത്ത് പുറത്തുവന്ന ലിസ്റ്റുകളിലും നിറച്ചത് പരമാനന്ദം. എണ്ണം കൊണ്ടും വണ്ണം കൊണ്ടും ചെറുപ്പക്കാരുടെ ആളോഹരി ആഹ്ലാദം പലമടങ്ങ്  വർദ്ധിപ്പിച്ചു.വോട്ടിലേക്കുള്ള വഴിയാണ് തുറന്നത്. പതിനായിരം  പ്രൈമറി വാത്ത്യാൻമാരുടെ തല തിരിഞ്ഞ വഞ്ചനയുടെ പട്ടികയും അതിലൊന്നായി. അതിപ്പോൾ  തലമുണ്ഡനത്തിൽ എത്തി നിൽക്കുന്നു.എല്ലാവരെയും ഒരുപോലെ പറ്റിച്ച ഒരു നെറികെട്ട രാഷ്ട്രീയ വിഴുപ്പാണ്  ഇപ്പോൾ മേക്ക് ഓവറായി വരുന്നത്.

ക്ലാസ് മുറികൾ ശൂന്യമായാലും, പിള്ളേരില്ലെലും പണിവേണമെന്നാണ് റാങ്കുകാരുടെ ആവശ്യം. ന്യായം. ശൂന്യമായ പഠന മുറികളും പിള്ളാരുടെ കുറവും ഇപ്പോൾ തന്നെ പ്രകടമാണ്. പത്തും പതിനഞ്ചും പിള്ളാരെ വച്ചാണ് നൂറുകണക്കിനു സ്ക്ളുകൾ ഇപ്പോൾ തന്നെ ഉരുണ്ടു  പോകുന്നത്. പിന്നല്ലേ 25 എന്ന അനുപാതം.

പിറക്കാത്ത മക്കളാണ്  ഇവിടെ കൂടുതലും.നമ്മുടെ മക്കൾ  പാഠശാലകൾക്കു വേണ്ട  ചെറുമക്കളെ കൈയ്യയച്ച് സംഭാവന ചെയ്യുന്നില്ല എന്നത് കുത്തിയിരുന്നും കിടന്നും ആലോചിക്കേണ്ട  വിഷയമാണ്

പിന്നെ വർഗബോധമുള്ള അധ്യാപഹയരെല്ലാം  സ്വന്തം പൈതങ്ങളെ  പ്രൈവറ്റ് സ്കൂളിൽ അയച്ച ശേഷമാണ് സർക്കാർ പാഠശാലയിൽ ജീവനത്തിന് എത്തുന്നത്.
ക്ലാസ് മുറികളെല്ലാം ടീച്ചേഴ്സ് റൂമുകൾ മാത്രമായി മാറിയേക്കാം.പഠിച്ചു തുലഞ്ഞ ഒരു യുവതയുമാണ് നമ്മുടെ നവകേരളം കുതിക്കുന്നതും കിതക്കുന്നതും
നാട്ടുവഴികളിലെ എൻജിനിയറിംഗ് കോളെജുകളാണ് പിന്നീട്  കോഴി ഫാമുകളായാണ് മാറിയത് . താലൂക്കിൽ മൂന്നു വീതമുള്ള  സ്വകാര്യ ടീച്ചർ ട്രെയിനിംഗ് സെന്ററുകളിലാണ് സ്വപ്നങ്ങളുടെ വാനിറ്റി ബാഗുമായി നാം നമ്മുടെ കുട്ടികളെ പറഞ്ഞയച്ചത്. കണ്ണീരിനും കിനാവിനുമിടയിലാണ് ഇന്നവർ .
ആന കൊടുത്താലും ആശ കൊടുക്കരുതല്ലോ ?

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞