ഒരു ദിവസം,ലോക റെക്കോർഡ് ലക്ഷ്യമിട്ടുള്ള രണ്ട് പ്രകടനങ്ങൾ. കളരിപ്പയറ്റ് എന്ന ആയോധന കലയുടെ മേഖലയിൽ ഇതേ വരെയുണ്ടാവാത്ത അതിശയകരമായ ആ രണ്ട് മാസ് പ്രകടനങ്ങളും കണ്ട് അത്ഭുത സ്തബ്ദ്ധരായി കായികപ്രേമികൾ. ഇത് തിരുവനന്തപുരത്തെ അഗസ്ത്യം കളരിയൊരുക്കിയ ചരിത്ര നിമിഷങ്ങൾ.
750-ലധികം കളരി അഭ്യാസികൾ ഒരുമിച്ചണിനിരന്ന മാസ് കളരിപ്പയറ്റ് പ്രകടനവും 100 അഭ്യാസികൾ ഒരേസമയം ഉറുമി വീശിയ പ്രകടനവുമാണ് അഗസ്ത്യത്ത റെക്കോർഡ് സാധ്യതകളിലേക്ക് അടുപ്പിച്ചത്.
മേയർ വി.വി രാജേഷ് അഞ്ചാമത് അഗസ്ത്യം ചാമ്പ്യൻഷിപ്പിലെ മത്സരാർത്ഥികൾക്ക് വിജയാശംസകൾ നേരാൻ എത്തി.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ ഇന്ത്യൻ നോളജ് സിസ്റ്റംസ് (ഐ.കെ.എസ്) ഡിവിഷന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന കളരി പരിശീലന ഗവേഷണ സ്ഥാപനമാണ് അഗസ്ത്യം കളരി. അഗസ്ത്യത്തിലെ അഞ്ചാം തലമുറ ഗുരുക്കൾ എസ്. മഹേഷിന്റെ നേതൃത്വത്തിലാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്..
Keywords:
Recent in Kerala
Must Read
Latest News
In News for a while now..



