NewsAd1
കരണ്ടു തിന്നുന്ന ജീവികൾ
മോഹനകൃഷ്ണൻ
12 November 2026, 2:12 am
main image of news

സണ്ണി വക്കീൽ ഹിമാചലിൽ കുരുങ്ങിക്കിടക്കുകയാണ്.കരണ്ടിന്റെ പൊല്ലാപ്പേ.  യുവജനക്ഷേമവും കയറും സയൻസ്&ടെക്നോളജിയും മതിയായിരുന്നു.  ആഗോള മലയാളികളുടെ ഭൂഗോള അശ്ലീല കോശ പരായണം കേട്ട് ചക്ഷു ശ്രവണങ്ങൾ പൂത്തു തളിർത്തതു മിച്ചം. ഇത്രയും നിരീച്ചില്ല...

പൂക്കാരിൽ നിന്നും കോവിഡ് കാലത്ത് മാസ്ക് വാങ്ങിയ വേന്ദ്രന്മാർ വാണിടത്ത് കരണ്ട്  ഉണ്ടാക്കാത്തവനും കരണ്ട് വിൽക്കാനുള്ള പ്രേമലേഖനം നൽകാം എന്നതിലാണ് ആധുനിക ആക്രിക്കച്ചോടത്തിന്റെ പരലും. പൊരുളും കിടക്കുന്നത്.
അല്ലേലും നല്ല കളിക്കരനെന്തിനാ കളിക്കളം !
പ്രബുദ്ധ  മലയാളികളുടെ, എടുത്താൽ പൊങ്ങാത്തത്ര നീളത്തിലും വണ്ണത്തിലുമുള്ള തനി നാടൻ തെറി വിളികൾ ഓർത്താണ് നേരവും കാലവും നോക്കാതെ കലക്ടർ ബ്രോയെ വിളിച്ചു വരുത്തി കരണ്ടിന്റെ ഉറവിടങ്ങളെ ഗണിച്ചത്. ബീഹാറൂം ത്രിപുരയും കായംകുളവും ചിന്നാറും മഷിയിൽ തെളിഞ്ഞപ്പോൾ വിരേചനത്തിന്റെ അനുഭൂതികളായിരുന്നു.സഖേ

 image 2 of news

പക്ഷേ ഈ ആനന്ദ മുഹൂർത്തങ്ങൾ നഷ്ടപ്പെട്ട കരണ്ടു മന്ത്രി കുണ്ഠിത കണ്ഠനായി. എന്താ ചേട്ടായിയുടെ മുഖത്തൊരു കുണ്ഠിതം എന്ന് ആരും ചോദിച്ചില്ല.എല്ലാമറിഞ്ഞത് ആധാരം എഴുത്തുകാരുടെ വർത്തമാന കടലാസിലുടെയാണ്എന്നാണ് വക്കീൽ പറഞ്ഞത്.മുഖ്യന് അടുപ്പത്തുമാകാം എന്നു വ്യംഗ്യം. മുഖ്യൻ ഗാലറിയിലിരുന്നു അടിച്ചു പറത്തുകയാണെല്ലോ  ചേട്ടാ!

ശമ്പളം തലച്ചുമടായി കൊണ്ടു പോകുന്ന മൊതലുകളെ തുറ കയറ്റി, കരണ്ടുഭവൻ കെടിഡിസിക്കു കൊടുത്താൽ നാട്ടുകാരുടെ ദുരിതം കുറെ മാറിക്കിട്ടും
പഴയ ചെയർമാന് കരണ്ടു കമ്മി.പുതിയ ആൾക്കു മിച്ചം.എന്താ കഥാ ! ഇനി കടം വാങ്ങാതെ നാളെ  മൊതല് നാടെങ്ങും പൊഴപോൽ ഒഴുകുമോ വൈദ്യുതി.തമ്പുരാനറിയാം!
HomeAd1
 image 3 of news

പുതിയ കാലമാണ്. ടെക്നോളജികളിൽ ഏറിയപങ്കും മേനോന് ഹൃദിസ്ഥം. ബാക്കിയുള്ളത് പഠിക്കാൻ ജയിൽ യൂണിവേഴ്സിറ്റി വഴി ശ്രമവും തുടരുന്നു. എങ്കിലും കെ.പി സി സി പ്രസിഡന്റ് കൂടിയായ മന്ത്രിയെ കാര്യങ്ങൾ ഗ്രഹിപ്പിക്കാൻ ഫയൽ എന്ന കടിതമല്ലാതെ ഒരു ടെക്നോളജിയും മുഖ്യന് വശമില്ല. ഇതിന് മൂരാച്ചിത്തരം എന്നാണ് വ്യവഹാരഭാഷയിൽ പറയുക. കഴിഞ്ഞ സർക്കാരിലെ മുഖ്യമന്ത്രിക്കും ഇതുതന്നെയായിരുന്നു ശീലം. പക്ഷേ അന്നത്തുറന്നു പറയാൻ പറ്റിയ സണ്ണിമാരൊന്നും അവിടെയുണ്ടായിരുന്നില്ലെന്നു മാത്രം.

എഴുതാത്ത കരാറിനും പറയാത്ത കഥക്കും ജുഡീഷ്യൽ അന്വേഷണവും പകർപ്പാവകാശവും വേണമെന്നാണ് ഇപ്പോൾ അജയനും വിജയനും പറേണത്.രണ്ടാൾക്കും കുറിപ്പടി എഴുതിയത് ഒരേ കശ്മലനാണെന്നു കാണുന്നു. കഴിഞ്ഞ സർക്കാരിൽ മന്ത്രിസഭയറിയാതെ കേന്ദ്ര കരാറിൽ ഒപ്പിട്ട മൂപ്പിലാനാണ്.  അല്പം മാറ്റി പിടിക്കൂ കൂട്ടുകാരാ...

 image 4 of news

എല്ലാം തുടക്കത്തിലേ നുള്ളിപ്പറിക്കുക, തീരുമാനങ്ങളെ ഉപരോധത്തിലാക്കുക,  വഴി മുടക്കുക ആശയക്കുഴപ്പം വിരചിക്കുക തുടങ്ങിയ സർഗാത്മക സാഹിത്യമാണ്  നമ്മുടെ പത്രവും ചാനലും പയറ്റുന്നത്.അതിനു പിന്നാലെ പായുക എന്നതാണ് വിജയന്റെ ഡ്യൂട്ടി. ഇതിനു പാലക്കാട് എറണാകുളം  സ്റ്റേഷനുകളിൽ സ്റ്റേ ചെയ്യുന്ന തോറ്റ എംഎൽഎമ്രായ സർവശ്രീമാൻമാരായ രാജേഷ് ,രാജീവ് തുടങ്ങിയ കട്ടബുത്തിജീവികളും പിന്തുണയ്ക്കും.

സഭയിൽ പാണ്ടി ലോറി കയറിയ അവസ്ഥയിലാണല്ലോ !  പൊളിഞ്ഞ് തകർന്ന പെര ആരു പണിയും എന്നു പണിയും ?പേടിയും അനാഥത്വവും തലയ്ക്കു പിടിക്കുന്നു.കൊടുതിയാണ് പരിഹാരമെന്ന് മൂപ്പൻമാർ.അതിനു ആളെ തപ്പുകയാണവർ.

എങ്കിലും രാജീവൻ സഖാവ് തൊഴിലാളി വിരുദ്ധ നിലപാടു സ്വീകരിച്ചുവെന്ന് സിഐടിയു വിപ്ലവകാരികൾ സമ്മേളനത്തിൽ ഘോഷിച്ചത് ഒട്ടും ശരിയായില്ല.ഏതായാലും ഇത്തരം റിമാർക്കുകളാണ് അതൊരു തൊഴിൽകാര സമ്മേളനമെന്നു ഉറപ്പു വരുത്തിയത്.

അടൂരിന്റെ രണ്ടാം പാദ  അരങ്ങേറ്റം ഉഷാറായി. മന്ത്രവാദം പഠിച്ചതിന്റെ പവർ  അറിയാൻ തുള്ളിക്കേണ്ടതു അമ്മയെ തന്നെയാണല്ലോ !. മന്ത്രിയും അധ്യക്ഷനും ആയിത്തീരാൻ  കൊതിക്കുന്ന
ഭൈമീകാമുകർ
  വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ  തോറ്റും  അടുത്ത നിയമസഭാ ഇലക്ഷനിൽ ജയിച്ചും കയറാം. ജനം  തള്ളിയാൽ  പാർട്ടി അധ്യക്ഷനും പിന്നെ മന്ത്രിയും മുഖ്യനുമാകാം. ഡാൻസർ തമ്പിയുടെ വിചാര തരംഗിണിയിൽ.
63  കോൺഗ്രസ് സമാജികരിൽ അറുപതും കേസിക്കാർ.  പിന്നെ നേതാവും അണിയുമായി  രണ്ടു  ഏകാംഗ ഗ്രൂപ്പുകൾ ;ചെന്നിത്തല സതീശൻ. ഒടുവിൽ എവിടെ പായണമെന്ന് അറിയാതെ കുഴങ്ങുന്ന സ്പീക്കറും.. അപ്പോൾ ഒറ്റയാൾക്ക് ഘോഷം മുഴക്കി  സ്വയം ഖേദമില്ലാതെ സഭക്കു പുറത്തു പോകാം.അകത്തു വരാം  ഇത്തരത്തിൽ എന്തു ചെയ്താലും സതീശനു ചിതം തന്നെ !
ഇനി യുഡിഎഫ് ജയിച്ചാൽ  
ഡാൻസർ തമ്പിമാർക്ക് മന്ത്രിയും മുഖ്യമന്തറിയുമാകാം.
തോറ്റാൽ തമ്പിമാർ.....?
സ്വാഹാ....
അടിക്കുറിപ്പ്:
ഈ സന്ദർഭത്തിൽ ചോദിക്കാമോ എന്നറിയില്ല. എങ്കിലും രാഷ്ട്രീയക്കാരേ... നമുക്ക് യഥാർത്ഥത്തിൽ പവർ കട്ടില്ലാതെ പോവാൻ പറ്റ്വോ....?

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞