അങ്ങിനെ ഒടുവിൽ നേതാക്കൾ എൻ എസ് എസിന്റെ തിണ്ണനിരങ്ങുന്ന കാര്യത്തിൽ ധാരണയായി.മന്നം ജയന്തി ആഘോഷങ്ങൾക്ക് മുഖ്യമന്ത്രി വി.ഡി. സതീശനെ ക്ഷണിച്ചതായി സുകുമാരൻ നായർ പരസ്യപ്പെടുത്തി. 2027 ജനുവരി 2 ന് മന്നത്തു പത്മനാഭന്റെ 150ാം ജന്മവാർഷികാഘോഷം എൻ എസ് എസ് മുഖ്യമന്ത്രിയും സമുദായാംഗവുമായ വി ഡി സതീശൻ മേനോൻ ഉദ്ഘാടനം ചെയ്യും. എന്റെ പത്മനാഭാ... അങ്ങിനെ എല്ലാം പറഞ്ഞ് കോംപ്ലിമെന്റായി.
പക്ഷേ രാഷ്ട്രീയക്കാരെപ്പോലെയല്ല സമുദായ നേതാക്കൾ.അവർ പറഞ്ഞാൽ പറഞ്ഞതാണ്. പ്രത്യേകിച്ചും എൻ എസ് എസ് ജനറൽ സിക്രട്ടറി സുകുമാരൻ നായർ. എസ് എൻ ഡി പി യുടെ ജനറൽ സിക്രട്ടറി വെള്ളാപ്പള്ളിയു മതേ. ഒരു തടവു സൊന്നാൽ നൂറു തടവു സൊന്ന മാതിരി. എൻ എസ് എസും എസ് എൻ ഡി പിയും യോജിച്ചു പ്രവർത്തിക്കാൻ ഇരു സംഘടനകളും സമീപകാലത്തെടുത്ത തീരുമാനത്തിന് രണ്ടു ദിവസത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ എന്നത് പക്ഷേ കാര്യമാക്കേണ്ടതില്ല. വൈകാതെ അതും ശരിയാവും.
2025 ലെ നിർണ്ണായക നിയമസഭാ തെരഞ്ഞെടുപ്പു വന്നപ്പോൾ യുഡിഎഫിന്റെ പ്രചാരണച്ചുമതല സ്വയം ഏറ്റെടുത്ത സതീശൻ നിലപാട് ആവർത്തിച്ചു. എങ്കിൽ ജയിക്കുന്നത് കാണാം എന്ന ഈണത്തിൽ സുകുമാരൻ നായർ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോയെന്നു മാത്രമല്ല ഇതര സമുദായക്കാരനായ പിണറായിക്കനുകൂലമാണ് താനെന്ന് ഭംഗ്യന്തരേണ ഭാവിക്കുകയും ചെയ്തു. '
സ്വന്തം സമുദായത്തിന്റെ അഭ്യുന്നതിയിൽ അഭിമാനിക്കാൻ കഴിയുന്നവനാവണം സമുദായ നേതാവ്. സതീശൻ മുഖ്യമന്ത്രിയായപ്പോൾ സ്വാഭാവികമായും സുകുമാരൻ നായരുടെ കണ്ണുകളിൽ നിന്ന് ആനന്ദക്കണ്ണുനീർ ധാരധാരയായി ഉരുൾ പൊട്ടിയൊഴുകി. ചേട്ടന് കുഴപ്പമൊന്നുമില്ലെന്നറിയുമ്പോൾ ചേട്ടത്തിയമ്മ സന്തോഷിക്കുകയല്ലേ വേണ്ടത്. പക്ഷേ എല്ലാം പെട്ടെന്ന് കഴിഞ്ഞു.
എന്നാൽ ഇപ്പോൾ അഭിപ്രായവ്യത്യാസങ്ങളെല്ലാം മാറിയെന്ന് വെളിപ്പെടുത്തുന്ന ത്ഥം നായരു ചേട്ടൻ തന്നെ. വിഷയിക്കേണ്ടത് അല്ലെങ്കിലും കടിച്ച പാമ്പ് തന്നെയാണല്ലോ. 'പരസ്പരം നടത്തിയ പരാമർശങ്ങൾ അവസാനിപ്പിച്ചു. സതീശനുമായി ഇപ്പോൾ അഭിപ്രായവ്യത്യാസമില്ല. സതീശൻ തന്റെ മുൻകാല പ്രസ്താവനകൾ നടത്തിയ സാഹചര്യങ്ങൾ വിശദീകരിച്ചു; അത് തങ്ങൾക്ക് ബോധ്യപ്പെട്ടു. ഇനി മുഖ്യമന്ത്രിയുമായി സൗഹൃദത്തോടെ മുന്നോട്ടുപോകും' വിഷമിറക്കിയ പാമ്പ് പറയുന്നു. മന്ത്രിസഭയിലെ മറ്റ് നായൻമാരും നായർ സമാജത്തിന് പഥ്യമല്ലാത്ത ലീഗുകാർ പോലും അനുഗ്രഹമഭ്യ ർത്ഥിച്ച് നടയിൽ വരുമ്പോൾ മേനവന് മാത്രമെന്തിന് ചതുർത്ഥി?
Keywords:
Recent in Kerala
Must Read
Latest News
In News for a while now..



