NewsAd1
ആറാം മാസത്തെ അവിഹിതം
മനേഷ് ദിവാകർ
19 November 2026, 2:21 am
main image of news

മേനോൻ സർക്കാരിന്റെ ആറുമാസത്തെ തകർക്കലിന്റെ കഥ കാണ്ഡം കാണ്ഡമായി  എൽഡിഎഫ് പുറത്തു വിടുമെന്ന പ്രതീക്ഷയാണ് അസ്ഥാനത്തായത് . മല പെറ്റിട്ടത് നച്ചെലിയെ. ഉണക്ക റൊട്ടി പോലെ നിർവികാരത നിറഞ്ഞ ഒരു തണുപ്പൻ സാധനം.

മണ്ണും വെള്ളവും ആകാശവും സർക്കാർ അന്യാധീനപ്പെടുത്തുന്നു.ക്ഷേമ പദ്ധതികൾ അട്ടിമറിക്കുന്നു.ലൈഫ് മിഷന് വിഹിതം കുറയ്ക്കുന്നു.പിന്നെ കസ്റ്റഡിമരണങ്ങൾ, ആശുപത്രിയിലെ ചികിൽസാ പിഴവും മരുന്നുകുറവും
മൂലമുള്ള മരണങ്ങൾ വന്യജീവി ആക്രമണം കൊണ്ടുള്ള അപമ്യത്യു.. . അങ്ങനെയങ്ങനെ...
കട്ട് & പേസ്റ്റ്...
ആറാം മാസ ഡയഗ്നോസിസ് ആർക്കാണ് വേണ്ടതെന്ന് ഇപ്പോൾ സംശയിക്കണം.നാട്ടുകാരെ നരകത്തിലലേക്ക് എത്തിക്കുന്ന വിലക്കയറ്റത്തിനെതിരെ  ഒരു സായാഹ്ന വെടിവഴിപാടും  പെരുക്കലും ബഡാ തള്ളും പ്രതീക്ഷിച്ചിരുന്നു. നടന്നില്ല.ഉള്ളിയുടെയും വെളിച്ചെണ്ണയുടെയും മറ്റ്  സാധനങ്ങളുടെയും വില കൂടിയെങ്കിലെന്ത്? സ്വർണ്ണത്തിന് വില കുറഞ്ഞില്ലേ..

 image 2 of news

യുഡിഎഫ് സർക്കാരിന്റെ വാഗ്ദാന ലംഘനങ്ങളിൽ ഒന്നു പോലും എടുത്തു കാട്ടിയില്ല. സർക്കാർ പ്രവർത്തനങ്ങളെ നിശിതമായി ഒരാളും സ്ക്റൂട്ടിണി ചെയ്തില്ല. .ജി. സുധാകരൻ ഉയർത്തിയ വിമർശനം പോലും വിജയനിൽ കാണാത്തതിന് സഭ സാക്ഷി. സമൂഹമാധ്യമങ്ങളിലെ  പോസ്റ്റ് നീക്കം ചെയ്തതാണ് ഏറ്റവും മാരകമായ ജനകീയ പ്രശ്നം.ഫാഷിസം! നാട്ടുകാർ ഇനി എങ്ങിനെ ജീവിക്കും !

വാക്കാണ് കോപ്പാണ് എന്നു പറഞ്ഞവൻ  കോളേജിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് വാക്കു കൊടുത്ത 1000 രൂപ കൈമണിയും നാട്ടുകാർക്കുള്ള 25 ലക്ഷത്തിന്റെ ഇൻഷുറൻസും  ക്ഷേമ പെൻഷൻ വർധനയും  സ്വയം തൊഴിലിനുള്ള 5 ലക്ഷം രൂപ പലിശ രഹിത വായ്പാ പദ്ധതിയും ഇനിയും ആരംഭിച്ചിട്ടില്ല..ആറുമാസത്തിനുള്ളിൽ  എല്ലാം നടപ്പാക്കും, എല്ലാത്തിനും വഴികണ്ടിട്ടാണ് വാഗ്ദത്തം എന്ന് ആണയിട്ടിട്ട് ഇപ്പോൾ മികച്ച താർക്കികനായി വാർത്താ സമ്മേളനങ്ങളിൽ അടിച്ചു കസറുകയാണ്.. മറവിരോഗം വന്ന മാപ്രകൾ ഇതു വല്ലതും അറിയുന്നുണ്ടോ !
HomeAd1
 image 3 of news

ആറാം മാസത്തെ വിശേഷം പറയാൻ അടിവച്ചടിവച്ചാണ് ഹജൂർ കച്ചേരിയിൽ ത്യാഗസമ്പന്നരായ ഗാന്ധിയന്മാർ ഇരുന്നും കൊണ്ട് പ്രവേശിച്ചതെന്ന് സ്റ്റേറ്റ് ലൈസൻസികളായ വെണ്ടർമാർ പറയുന്നു. എഴുതുന്നു. അങ്ങനെ തന്നെ വേണം. അല്ലേലും അങ്ങനയെ വരൂ. ഒരു സോഷ്യലിസ്റ്റു ഭരണത്തെ എസ് ഐ ആർ വഴി അട്ടിമറിച്ച വരല്ലേ. അനുഭവിക്കട്ടെ. ഒരു പൂക്കി..  വന്നിരിക്കണ്. പോക്കാണെന്ന് ദാർശനികനും തോറ്റ എ.എൽഎയുമായ രാജീവ് സാർ  അന്നേ പറഞ്ഞില്ലേ!

ഭരണവും. സമരവും ഒരുമിച്ചു കൊണ്ടു പോകാൻ പെടാപ്പാടിലാണ് സേവന സന്നദ്ധരായ കോൺഗ്രസുകാർ. പ്ര തിപക്ഷത്തിന് ജന്തർ മന്തർ എന്നു കേട്ടാലെ തുള്ളപ്പനി വരൂ.. ഇവിടെ ലെനിൻ പറഞ്ഞ ഒത്തുതീർപ്പുകളാണ്.
അതു കാരണമായി മൽസ്യ ന്യായേനെ ആ വലിയ ഭാരം സ്വയം ചുമക്കാൻ നിയോഗിക്കപ്പെട്ട മൊതലാണ് അടൂർ പ്ര കാശ് എന്ന നിഷ്കളങ്കൻ.
കൺവീനറും എംപിയും എന്നൊക്കെ പറഞ്ഞിട്ടെന്തു കാര്യം. തുമ്പാണോ തുമ്പിയാണോ എന്നു തീരുമാനിക്കുന്നത് മറ്റു കശ്മലരാണല്ലോ. വികസന പ്രക്രിയയിൽ പങ്കാളിയാകാൻ കഴിയുന്നില്ല എന്നതിലാണ് ഇതിയാന്റെ ഖേദം.
ആറുമാസം മുമ്പ് വീഡി സതീശനെ ഒതുക്കാൻ അവസാന നിമിഷം വരെ മപ്പടിച്ചവർ തന്നെയാണ് അദ്ദേഹത്തിന്റെ കീഴിൽ  മന്ത്രി ശ്രീമാൻമാരായത്. അതിലാർക്കും ഒരു ഉളുപ്പും ഉണ്ടായില്ല. എന്നാൽ ജാടക്ക് ഒരു കുറവുമില്ല. ബിജെപിയിൽ കയറാൻ നിന്ന കൂട്ടരാണ്.സേവനത്തിന്റെ  നപുസകത്വം ! ആ ഐക്യം ആറാം മാസം അടി വച്ച് പുറത്തുവരുന്നുണ്ട്.
പല പരിഗണനയിലും  പല തവണ തുടർച്ചയായി മന്ത്രിയായവർക്ക്  സ്വാഭാവികമായും ക്ഷീണം കലശലാകും..പക്ഷേ സുഖദത്തിന്റെ ആറാട്ടു വഴിയിൽ  കൂട്ടു പോയ ആർക്കും ആ ക്ഷീണമകറ്റാം.  
നിമിഷ നേരത്തിനുള്ളിൽ.

 image 4 of news

ജാതിക്കും സഭക്കും മതത്തിനുമായി അധികാര സോപാനങ്ങൾ പങ്കിടുമ്പോൾ പലപ്പോഴും  കുടുംബക്കാരല്ല കുതിരക്കാരാണ്  അരങ്ങിൽ ആടി തിമിർക്കുന്നതെന്നു നാം വീണ്ടുമറിയുന്നു. അനുഭവിക്കുന്നു.,

എല്ലാവരും ചേർന്ന് കുത്തിക്കലക്കിയ കേരളത്തിന്റ മൗലിക പ്രശ്നങ്ങൾക്കാണ് പരിഹാരം വേണ്ടത്.ഒതളങ്ങാ വർത്തമാനവും അനുഷ്ഠാനങ്ങളും ഒഴിവാക്കി വർത്തമാന കാലത്തോടാണ് ഭരണകൂടം പ്രതികരിക്കേണ്ടത്.

മലയാളിക്ക് കുടിയേറാൻ ഇനി ഒരു ഭൂമികയില്ല. തിരിച്ചു വരാൻ ജീവനവുമില്ല എല്ലാം താനെ അടയുകയാണ്..  പിള്ളാരെ പഠിപ്പിച്ചു തുലയ്ക്കാതെ ജീവിതത്തിലേക്കാണ് കൈപിടിച്ച് ഉയർത്തേണ്ടത്. നാലു വർഷ ബിരുദ പരിഷ്കാരം തകർത്ത കുട്ടികൾ എവിടെ ചാടണം എന്ന കൺഫ്യൂഷനിലാണ്. കായലിലോ കടലിലോ ?

ആറല്ല അറുപതുമാസം കഴിഞ്ഞാലും നമ്മൾ ഇതൊക്കെ സ്പോർട്ട്സ്മാൻ സ്പിരിറ്റിലേ എടുക്കൂ.
അതാണ് ഭരിക്കുന്നവരുടെ സൗഭാഗ്യവും.
എന്തും സഹിക്കാൻ ചന്തുമാരുടെ ജീവിതം  ഇനിയും ബാക്കി !

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞