NewsAd1
കാബിനറ്റ് യോഗത്തിലെ ചാരപ്പണിക്കാർ
മോഹനകൃഷ്ണൻ
19 November 2026, 6:36 pm
main image of news

ഊർധശ്വാസം വലിക്കുന്ന പത്ര- ദൃശ്യ മാധ്യമ കാലത്ത് കാഴ്ചക്കാരെ പിടിച്ചിരുത്താൻ പുതിയ ആവിഷ്കാരങ്ങൾ വേണ്ടി വരും. നിയമസഭാ സമ്മേളനം മാലോകർക്കെല്ലാർക്കുമായി മലർക്കെ തുറന്നു കൊടുത്തത് നന്നായി. പ്രിയദർശിനി ബസിലെന്നപോലെ നല്ല ആൾക്കൂട്ടമാണ് അത് തൽസമയം കാണാൻ. അതീവരഹസ്യമാവേണ്ട കാബിനറ്റ് യോഗങ്ങൾ കൂടി തൽസമയം പുറത്തു കാട്ടണമെന്നാണെന്നു തോന്നുന്നു  പുതിയകാല മാപ്രകൾ ഇപ്പോൾ ആഗ്രഹിക്കുന്നത്.

ആറാം മാസത്തെ കാബിനറ്റ്  കഴിഞ്ഞ് പതിവു വാർത്താ സമ്മനം നടത്തുന്ന മുഖ്യമന്ത്രി സതീശൻ . ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം പങ്കെടുത്ത കാബിനറ്റ് മീറ്റിംഗിൽ കോൺഫിഡൻഷ്യലായി നടന്ന കാര്യങ്ങൾ മുഖ്യമന്ത്രിയോടു ചോദിക്കുന്ന മാധ്യമ പ്രവർത്തകർ. 'അങ്ങ് കാബിനറ്റിൽ പങ്കെടുത്ത കാര്യം ഞാനറിഞ്ഞില്ലെ'ന്ന് മുഖ്യമന്ത്രിയുടെ ട്രോൾ . പക്ഷേ ഒരു ട്രോളിൽ മാത്രം ഒതുക്കാവുന്നതാണോ ഇത്?
കുത്തിത്തിരിപ്പും അരാജകത്വവും
പാരവയ്പും പണികൊടുക്കലും പറ്റിക്കലും ആദിയായ
നിർവഹണങ്ങൾക്ക്  മാത്രമായി കണ്ണും തിരുമ്മി എണീക്കുന്ന ഒരു വെട്ടുകിളിക്കൂട്ടത്തെയാണ് നാമിന്ന് സ്വദേശാഭിമാനി,കേസരി മുതൽവരുടെ അനന്തരവന്മാരായി വിവക്ഷിക്കുന്നത്
ഗുണ്ടയും ക്രിമിനലുകളും പലിശക്കാരും പരീശന്മാരും മണലൂറ്റൂകാരൂം മരുന്നുകച്ചവടക്കാരുമാണിന്ന് ആവിഷ്കാരത്തിന്റെ  
അപ്പോത്തിക്കരികൾ
അറിവും ധാരണയും കോമൺസെൻസും അന്യമായ ഈ മൊതലുകൾ രൂപപ്പെടുത്തുന്ന
പ്രതിലോമ  ആശയങ്ങളാണിന്ന്
സാക്ഷര കേരളം സുന്ദര കേരളം തൊണ്ട തൊടാതെ വിഴുങ്ങുന്നത്.

 image 2 of news

എതിർ വായ ഉയരാത്ത ഏകശിലാ നിർമിതിയാണ് മൂർത്തമായ കാബിനറ്റ് എന്ന് വിവരദോഷികളായ ചില മന്ത്രി പുംഗവൻമാരും അവരുടെ വിവരക്കേട് അപ്പാടെ വിഴുങ്ങുന്ന  മാപ്രകളും കരുതുന്നു.വിയോജിപ്പും വിഭിന്നതകളും  ആർജവത്തോടും സ്ഥൈര്യത്തോടും പ്ര കടിപ്പിക്കുമ്പോഴാണ് ജനാധിപത്യത്തിന്റെ നൈതികഅർത്ഥം പൂർണമാകുന്നത്. വിഭാഗീയതയുടെയും തൻപോരിമയുടെയും പേരിലായാലും വിഭിന്ന ആശയ പ്രകാശനങ്ങൾ സ്വാഗതം ചെയ്യപ്പെടുക തന്നെ വേണം. .

ഏകാധിപത്യപരവും അമിതാധികാര
പ്രവണതയുള്ളതുമായ ഏതു നിർദ്ദേശവും ആരുടെ ഭാഗത്തു നിന്നായാലും ചെറുക്കുകയും വേണം. പക്ഷേ, ഇത്തരം വ്യവഹാരങ്ങളെ മുഖ്യമന്ത്രിക്കെതിരെയുള്ള മന്ത്രിമാരുടെ പടയൊരുക്കമായി പൊടിപ്പും തൊങ്ങലും ചാർത്തുന്നവർ ഏതു മൂല്യബോധത്തെയാണ് പിൻപറ്റുന്നത്.
HomeAd1

കാബിനറ്റിനു മുന്നിൽ വരുന്ന ഓരോ വിഷയവും മുഴുവൻ മന്ത്രിമാരും ഖണ്ഡനപരമായി തന്നെയാണ് പരിശോധിക്കേണ്ടതും സമവായത്തിലെത്തേണ്ടതും. ജനാധിപത്യത്തിന്റെ സ്പിരിറ്റ് അതാണ്.

സെൻസേഷണലിസം വാരി വിതറി വയറ്റുപ്പിഴപ്പ്  ഉറപ്പിക്കുമ്പോൾ തിരസ്കാരത്തിന്റെ ഭാവിയും തിരോധാനത്തിന്റെ നാളും
മറക്കാതിരിക്കണം.

 image 4 of news

കന്നം തിരിവു പിടിച്ച ചില മന്ത്രിമാരാണ് ചില മാപ്രകൾക്കു മുന്നിൽ മന്ത്രിസഭാ യോഗം പുനരാവിഷ്കരിച്ചതെന്നു സ്പഷ്ടം.ആളു കളിക്കാനും ഗ്രൂപ്പു  കളിക്കാനുമുള്ള   തറവേലകൾ...  അനർഹരുടെ ജല്ലിക്കെട്ട്.. ജനാധിപത്യത്തിലെ ഈ പരാദങ്ങളെയാണ് അടിച്ചിറക്കി പുണ്യാഹം തളിക്കേണ്ടത്.കാരണം അവർ പൊളിറ്റിക്കൽ പിമ്പുകൾ മാത്രമാവുന്നു.

മന്ത്രിസഭാ നടപടികൾ  ചോർത്തിക്കൊടുത്ത മന്ത്രിമാരായ നപുംസകങ്ങൾ സത്യ പ്രതിജ്ഞാലംഘനമാണ്
നടത്തിയിരിക്കുന്നത്.
ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ  അവർ അർഹരല്ല. ജനപ്രാതിനിധ്യ നിയമമനുരിച്ചും 1923ലെ ഒഫീഷ്യൽ സീക്രട്ട്സ് ആക്ടിലെ  മൂന്നും അഞ്ചും വകുപ്പുകൾ അനുസരിച്ചും തടവും പിഴയും ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണത്.

ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് അവർ ഒരിക്കലും രാജി നൽകില്ലെന്നുറപ്പാണ്.മുഖ്യമന്ത്രി  അവരുടെ രാജി ആവശ്യപ്പെടാനും പോകുന്നില്ല.ഈ വിഷയത്തിൽ കോടതികളെക്കാൾ നടപടികൾ കൈക്കൊള്ളാനുള്ളത് രാഷ്ട്രപതിയും ഗവർണറുമാണ്..

ഈ പാതകത്തിനു പരിഹാരം കാണാൻ ഗവർണറുടെ മുമ്പാകെ വിഷയം അവതരിപ്പിക്കപ്പെടണം. ഒപ്പം ഭരണഘടനാ ലംഘനം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കേണ്ടിയും വരും

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞