പത്തു വർഷത്തിലേറെ നീണ്ട ധ്യാനത്തിൽ നിന്നുണർന്ന മുനി കണ്ണു തുറക്കുമ്പോൾ കാണുന്നത് നീണ്ടു വളർന്ന താടി രോമത്തിന്റെ തുഞ്ചത്ത് വഴിതെറ്റി നില്ക്കുന്ന ഒരു കട്ടുറുമ്പിനെ . മുനിയിൽ കാരുണ്യം സ്ഖലിച്ചു. അതിനെ അവിടെ തന്നെ നില്ക്കാനനുവദിച്ച് മുന്നോട്ടു നടന്ന് ഏറെനേരം തിരഞ്ഞ മുനി ഒടുവിൽ ഉറുമ്പിൻ കൂട് കണ്ടെത്തി, താടി അതിലേക്ക് നീട്ടി കട്ടുറുമ്പിനെ ഇറങ്ങിപ്പോകാനനുവദിച്ച് കണ്ണടച്ച് നിറഞ്ഞ നിർവൃതിയോടെ മുനി നിന്നു. സംഭവിച്ചത് മറ്റൊന്നാണ്. കൂട്ടിലെ കട്ടുറുമ്പുകൾ കൂട്ടത്തോടെ താടിയിലേക്ക് ഇരച്ചുകയറി. രണ്ടാമതൊന്ന് ആലോചിക്കാൻ സമയവും ബുദ്ധിയും കളയാതെ ഇരു കൈകൾ കൊണ്ടും താടിയിൽ ഒരു കൂട്ടപ്പൊരിച്ചിലായിരുന്നു പിന്നെ.നൂറുകണക്കിന് കട്ടുറുമ്പുകൾ ആ സാഹസത്തിൽ ഞെരിഞ്ഞു ചത്തു !
എന്നാൽ ഭരണം ആറാം മാസത്തിലെത്തുമ്പോൾ തലപെരുപ്പിക്കുന്ന ആയിരക്കണക്കിന് വ്യവഹാരങ്ങൾക്കിടയിൽ ചെലവു ചുരുക്കലും മുണ്ടു മുറുക്കലുമെല്ലാം വിസ്മൃതിയിലായി. മന്ത്രിമാർക്കെല്ലാം പുത്തൻ കാറുകൾ വാങ്ങാൻ തീരുമാനമായി. എം എൽ എ മാരുടെയും മന്ത്രിമാരുടെയും വേതനമുയർത്തി. പേഴ്സണൽ സ്റ്റാഫ് നിയമനം പഴയ സർക്കാരിനെയും കടത്തി വെട്ടി, സർക്കാരിന്റെ പ്രചാരണ പരിപാടികൾക്ക് സംസ്ഥാനത്തിനു പുറത്തും കോടികൾ ആവിയാക്കി, ഉപ്പുതൊട്ട് ഉള്ളി വരെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില ബഹിരാകാശം തൊട്ടു..
രാജ്യത്ത് ഏതാണ്ട് പൂർണ്ണമായും അന്യംനിന്നു പോയ ഫോർവേർഡ് ബ്ലോക്ക് യുഡി എഫിലെത്തിയത് ഈ തെരഞ്ഞടുപ്പിന് തൊട്ടു മുൻപാണ്. മത്സരിക്കാൻ സീറ്റൊന്നും നൽകിയില്ലെങ്കിലും അതിന്റെ അഖിലേന്ത്യാനേതാവ് ദേവരാജന് കാബിനറ്റ് പദവി നൽകി ദില്ലിയിൽ കുട്ടിയിരുത്താൻ സതീശൻ മഹാമനസ്കത കാട്ടി. പിണറായിയുടെ ചാർച്ചക്കാരനാവാൻ ഇത്തരം മാതൃക പിൻതുടർന്നേ മതിയാവൂ. മുന്നണി ഘടക കക്ഷിയിലെ എം കെ മുനീറിനും അപു ജോസഫിനും നൽകി കാബിനറ്റ് പദവിയോടെയുള്ള നിയമനങ്ങൾ. ഇപ്പോൾ പിജെ ജോസഫിന് കാബിനറ്റ് റാങ്ക് നൽകാനും തീരുമാനമായി. ആദ്യം റാങ്ക് ...തസ്തികയൊക്കെ പിന്നെ .
പി എസ് സി യിലെ ഒരു അംഗത്തിന് മാത്രമുണ്ട് മാസം ശരാശരി മൂന്നര ലക്ഷത്തിലേറെ രൂപ ശമ്പളവും അലവൻസുകളും. ചെയർമാന്റെ പ്രതിഫലവും ചേർത്താൽ മാസം ഏകദേശം 77 ലക്ഷം രൂപ. മറ്റു സൗകര്യങ്ങളും സ്ഥാപനച്ചെലവുകളും കൂടി കണക്കാക്കിയാൽ ഒരു കോടി രൂപ ! വിരമിച്ചവരുടെ ഭീമമായ പെൻഷനും മറ്റ് ആനുകൂല്യങ്ങളും കൂടി ചേർത്തു വായിച്ചാൽ ചെലവ് കോടാനുകോടിയാകും.
ബോർഡ്, കോർപറേഷൻ തുടങ്ങിയവയിൽ പലതും അനാവശ്യമാവുകയോ കാലഹരണപ്പെടുകയോ ചെയ്തിരിക്കുയാണെന്നത് വർത്തമാന കാല യാഥാർത്ഥ്യം. എന്നാൽ ഒരെണ്ണവുമൊഴിവാക്കാതെ മുന്നണിയിലെ കക്ഷികൾക്കെല്ലാമായി ഇഷ്ടദാനം നൽകാനുള്ള തീവ്ര യജ്ഞം നടക്കുകയാണിപ്പോൾ. തികയാതെ വരുമെന്ന് ഉറപ്പുള്ളതിനാൽ പുതുതായി ചില കോർപറേഷനുകളും ബോർഡുകളും കൂടി വൈകാതെ പ്രഖ്യാപിച്ച് ചെലവു ചുരുക്കാനും സതീശൻ മുതിർന്നേക്കും എന്നു കേൾക്കുന്നു....
Keywords:
Recent in Kerala
Must Read
Latest News
In News for a while now..



