ഇക്കഴിഞ്ഞ നിയമസഭാ
തെരഞ്ഞെടുപ്പിൽ എൽഡിഎഫിനു വേണ്ടി ഭരണാഘടനാ സ്ഥാപനമായ പിഎസ് സി യിലെ ഇടതു രായപ്പന്മാർ നടത്തിയ കർസേവയായിരുന്നു എൽ പി അധ്യാപകരുടെ റാങ്കു പട്ടിക.
വോട്ടർ പട്ടിക പോലെ 12,7000 പേരുടെ ഭീമൻ ലിസ്റ്റ്. എല്ലാവർക്കും ആളോഹരി ആനന്ദവും ആശകളും ഐശ്വര്യവും .. അതായിരുന്നല്ലോ മറ്റൊരു രക്ഷാ പ്രവർത്തനം..
ഇടതിന്റെ അവസാന ലാപ്പുകളിൽ
നിയമനം കിട്ടാതെ റാങ്കുകാർ സമരിച്ചപ്പോൾ ഇടതിന് ആ സമരക്കാർ മൂരാച്ചികളായിരുന്നു. പവറും പകിട്ടും പോയപ്പോൾ സമരക്കാർ പോരാളികളായി.ഐക്യപ്പെടാൻ സഗാക്കൾ തലമുട്ടാതെ സമരപ്പന്തലിൽ കുനിഞ്ഞു കയറിയത് ഇന്നത്തെ കാഴ്ച !.
അവകാശങ്ങളുടെ ആവിപ്പാത്രം
അവർ മെല്ലെ തുറക്കുകയാണിപ്പോൾ.
ഒരു ചാവിനു വേണ്ടി ദാഹിക്കുന്ന ചെന്നായ്ക്കൾ നാവു നുണയുന്നതും കാണാം..
മുടി മുറിച്ചും നിരാഹാരം കിടന്നും
വളർമതിയുടെ സമരം ആന്റീക്ളൈമാക്സിലേക്കാണ് കടക്കുന്നത്. അവരുടെ ഫോക്കൽ പോയിന്റ് അവർക്കു തന്നെ വിനയായി മാറുകയാണന്ന് തോന്നുന്നു.
മുപ്പത് വിദ്യാർത്ഥികൾക്ക് ഒരു വാത്യാർ എന്നത് 25 ലേക്ക് ചുരുക്കിയാൽ എല്ലാവർക്കും നിയമനം എന്ന ഒറ്റമൂലി ഏതോ മുറി വൈദ്യന്റെതാകണം.
ഇതിലായിരുന്നു പ്രതീക്ഷ മുഴുവൻ. ലക്ഷ്യം കടക്കാൻ അവർ മൊട്ടയടിച്ചു. നിരാഹാരം കിടന്നു.
ആശുപത്രിയിലുമായി
ഇതു കണ്ട് മനം നൊന്ത മാണി വിഭാഗം യൂത്ത് ഫ്രണ്ടുകാരായ ചില ത്യാഗികൾ തിരുന്തോരത്ത് വണ്ടി പിടിച്ചെത്തി സമരക്കാരെ സാക്ഷിയാക്കി ഏങ്ങലുകൾക്കിടയിൽ ബ്രഹ്മക്ഷൗരം നടത്തിച്ച് സമരക്കാരോട്
ഐക്യപ്പെടുകയും ചെയ്തതും വികാര നിർഭരമായി...
ഇനി സമരത്തിന്റെ പ്രാരംഭ കാലത്തു തന്നെ റീച്ച് മലയാളം മുന്നോട്ടു വച്ച കുറച്ചു കണക്കുകൾ ഒരിക്കൽ കൂടി കാണാം :
ഇപ്പോൾ സർക്കാൾ എൽപി
പാഠശാലകളിലുള്ള ആകെ കുട്ടികൾ മൂന്നര ലക്ഷം(.3,49,000).
ആകെ എൽപി അധ്യാപകർ 18,856. ഇതിന്റെ ശരാശരി എടുത്താൽ 19 കുട്ടികൾക്ക് ഒരു ടീച്ചർ എന്ന അനുപാതമാകും.
ഇനി അനുപാതം 25 ആയാലും 20 ആക്കിയാലും ഒരു വേക്കൻസി പോലും പുതുതായി ഉണ്ടാകാൻ സാധ്യതയില്ലെന്നതു വ്യക്തം..
മാത്രമല്ല മലപ്പുറം ജില്ലയെടുത്താൽ അനുപാതം ഇപ്പോൾ തന്നെ 25 ആണ്. പത്തനം തിട്ടയിൽ ഇത് വെറും 11ഉം കോട്ടയത്ത് 12 ഉം കണ്ണൂരിൽ 16 കുട്ടികളും മാത്രമാണ്.
സമരക്കാരുടെ ഡിമാൻഡിനു പുറകെ പോയാൽ പലേ ജില്ലകളിലും ഭാവിയിൽ രണ്ടു കുട്ടികൾക്ക് മൂന്നു വാത്യാൻമാരുണ്ടാകും.
ഇതാണ് അവസ്ഥ.
എന്താ കഥ!
എനിക്കു ശേഷം പ്രളയം എന്നതു മലയാളി സ്വന്തമാക്കിയ ശൈലിയാണ്.. സാമുഹിക ബോധം തീരെയില്ലാത്ത മനോഭാവവുമുണ്ട് ഈ റാങ്കുകാർക്ക്.ഇനി രണ്ടു കൊല്ലം വരുന്ന വേക്കൻസികളിലെല്ലാം ഈ പട്ടികയിൽ നിന്നും മാത്രം എന്നാണ് അവരുടെ ശാഠ്യം
പതിനായിരക്കണക്കിന് കുട്ടികളാണ് ടിടിസിക്ക് പഠിക്കുന്നതും പാസായി നിൽക്കുന്നതും അവർക്ക് സർക്കാരിൽ അപേക്ഷിക്കാനും ജോലി വാങ്ങാനുമുള്ള അവരുടെ അവസരവും അവകാശവും കവരാൻ ഒരാൾക്കും ഒരു സർക്കാരിനും അവകാശമില്ലെന്നു മാത്രമല്ല സാമുഹിക നീതിക്ക് എതിരുമാണത്.
ഓരോ വർഷവും പിള്ളേരുടെ തലയെണ്ണലിനു ശേഷം ജോലി നഷ്ടപ്പെടുന്നവരുടെ പുനരധിവാസം
ഉറപ്പു വരുത്തിയ ശേഷമുള്ള വേക്കൻസികളിലേക്കു മാത്രം അപേക്ഷ ക്ഷണിക്കുകയാണ് ഉചിതം. ലിസ്റ്റിന്റെ
കാലാവധി ഒരു വർഷമായും
ചുരുക്കാം. എല്ലാവരോടും നീതി കാണിക്കണം. രാജിയാവണം.
പിൻ വിളി:
രാത്രി മുഴുവനും മൊബൈലുകളെ തോണ്ടിത്തെറിപ്പിച്ച് കാലം കഴിക്കാതെ ഇണകളെ തോണ്ടി വിളിക്കുകയും വിദ്യാലയങ്ങളിൽ കൂടുതൽ കുട്ടികളെത്താൻ കാരണമാക്കുകയും ചെയ്യാവുന്ന സക്രിയസമരങ്ങൾ ഉണ്ടായി വരേണ്ടതുണ്ട്.
കുട്ടികളുടെ ഷോർട്ടേജിന് ഇതേയുള്ളൂ ശാശ്വത പരിഹാരം.
സോ.
ബീ പ്രാക്ടിക്കൽ...