NewsAd1
തളത്തിൽ ദിനേശൻമാരുടെ കേരളം
മാലിനി എം.എം
27 November 2026, 4:26 pm
main image of news

വൈദ്യരത്നം ആയുർവേദ വൈദ്യശാലയുടെ ശതാബ്ദിക്കൊപ്പം  നെല്ലിക്കയും നെല്ലിക്കാതളവും പേർത്തും പേർത്തും   ആഘോഷിക്കപ്പെടുന്നത് നല്ലതായി കാണണം. ബഹുത്ത് ബഹുത്ത് ശുക്രിയ !

പാലക്കാടുള്ള ദീർഘദർശികളായ ഷാഫി ഫാൻസുകാരാണ് കാസറഗോഡ് ഖാദർഭായിയായ ഉണ്ണിത്താന് ആമലകം കൊറിയറായി അയച്ചു നൽകിയതെന്ന് ആനന്ദപ്രകർഷത്താൽ ദേശാഭിമാനി  മൂന്നു കോളത്തിൽ നമ്മെ  അറിയിക്കുന്നു.'വെൽ ഡൺ മൈ ബോയ് 'എന്ന് ജോസ് പ്രകാശിന്റെ ശൈലിയിൽ തോളിൽ തട്ടി അഭിനന്ദിക്കണ്ട സത് പ്രവൃത്തി.

 image 2 of news

നെല്ലിക്കാതള പ്രയോഗം അനിവാര്യമായ ഒരു അന്തരാള ഘട്ടത്തിലാണ് നാമിപ്പോൾ.കരതലാമലകം പോലെ ഇതു സുവ്യക്തവുമാണ്

പയ്യന്നൂരിലെ തോറ്റ എംഎൽഎ യുടെ ദു:ഖവും കരച്ചിലും കൊല്ലിപ്രാക്കും  ശപിക്കലും ,
മാങ്കുളത്തും വൈദേകത്തും ഇതിന് വിപുലമായ സൗകര്യങ്ങളുണ്ട് എന്നാണ് പാർട്ടിക്കുള്ളിൽ കേട്ടിരിക്കുന്നത്.
HomeAd1

ഇന്ത്യൻ പാർലിമെന്ററി ജനാധിപത്യത്തിനു പിഴിച്ചിലും ഉഴിച്ചിലും വേണമെന്നു ബേബി സഖാവ്  പണ്ടേ വിധിച്ചതാണ്. പാർലിമെന്റിൽ ഇനി മണ്ഡലകാലവും മാളികപ്പുറ മാഹാത്മ്യ പരായണവുമാണ് കാര്യ പരിപാടി എന്നാണ് കേൾവി.മണ്ഡലപുനർനിർണയ, വനിതാ സംവരണ ബില്ലുകൾ ആദിയായ കുക്കുട രസായനങ്ങൾ തയ്യാർ എന്നും കേട്ടിരിക്കുന്നു. നിരാശയാണ്  സഭയിലെ ആളില്ലാ എംപിമാരുടെ ദു:ഖം. നിദ്ര നിശയിങ്കൽ പോലുമില്ലാതെയുമായി.

രണ്ടു നാൾ കഴിഞ്ഞാൽ
ജനാധിപത്യ ഹത്യ പാർലിമെന്റിൽ നടക്കുമെന്നു പ്രൈം ടൈം ഷോയിൽ അവതാരകൻ ബ്രിട്ടു വാവിട്ടു നിലവിളിച്ചു കേഴുന്നു.
വസ്തിയും തിരുമ്മും കഴിഞ്ഞ ചില പാർട്ടികളെ ഹോൾസെയിലായി ഡിസ്കൗണ്ടിൽ മന:സമ്മതത്തിനു പുതുമോഡി ചന്തത്തിൽ കണ്ണെഴുതിച്ച് ആനയിക്കും എന്നാണ് യോഹന്നാൻ ഉവാചിക്കുന്നത്.

 image 4 of news

ഉത്തര പ്രദേശത്ത് കോൺഗ്രസിനു തളം വേണ്ടി വരുമെന്ന് അഖിലേഷ്. രണ്ടംഗ പാർട്ടി ചോദിച്ചത് 181 മാവട്ടങ്കൾ. അന്തം വിട്ട പ്രതി എന്തും ചെയ്യും.26ൽ ഒടുങ്ങണമെന്ന കായചികിൽസയാണ് ഓൺ സ്റ്റ്രാൻഡിൽ.വലിയ വായിൽ നെഞ്ചത്തടിച്ചു കരഞ്ഞാൽ  50 വരെ ഔഷധക്കഞ്ഞിയായി ലഭിച്ചേക്കാം. കുരുടിക്കന്തിനണ്ണാ ഷോ!

പണ്ടേ ദുർബ്ബല പിന്നെ ഗർഭിണിയുമായ കോൺഗ്രസ് കൂടു കൂട്ടാൻ  പോയത് ഞവരക്കിഴിയും ആവിക്കുളിയുമായി നാൾ പോക്കുന്ന മായാവതിയെ !
നെല്ലിക്കയുടെ ഡിമാൻഡ് ഏറിവരികയാണ്.  നാൾക്കു നാൾ !
(പരാ)ജയ വിജയന്മാരുടെ സുഖ ചികിൽസയ്ക്ക്  മണ്ണാർതൊടീക്കൽ വൈദ്യന്മാർക്ക് പാർട്ടി ചുമതല നൽകിക്കഴിഞ്ഞു.മാവിലായിയിലെ  വിശുദ്ധൻമാർക്ക് എലപ്പമാരെ കൊണ്ടു ഉറുക്കും നൂലും ഓതിക്കലും വിധി.
പിഎസ് സി  യിലെ റാങ്ക് പുള്ളാരെ മണ്ണുവാരി തീറ്റിക്കുകയും മുട്ടിലിഴയിക്കുകയും
അവരെ വിപ്ളവത്തിന്റെയും ധാർഷ്ട്യ ത്തിന്റെയും ഭാഷയിൽ പീഢിപ്പിക്കുകയും ചെയ്ത കാരണഭൂതത്തിന് ഇപ്പോഴവർ കണ്ണാണ് കരളാണ്,കരാളമാണ്...ഗതിമാറ്റം.! 'ഇപ്പോഴെനിക്ക് എന്തേലും കുഴപ്പമുണ്ടോ 'എന്നു ചോദിക്കുന്ന പപ്പുവിനെ എങ്ങനെ മറക്കും.

മോദി, ദൈവമെന്നും ഷാ വീരനെന്നും സർട്ടിഫിക്കറ്റ്  രജിസ്ടറാക്കി നൽകിയ പത്മേച്ചിക്കും പത്മിനി അക്കനും മറവി രോഗ ചികിൽസയാണ് ഉത്തമ വിധി. പിസിസിയിൽ ഓപി ടിക്കറ്റെടുത്ത് കുറിപ്പടി കാക്കുകയാണ് ആ അബലകൾ എൽ പി ടീച്ചർമാരുടെ സമര പ്രസ്ഥാനം വളർമതിയുടെ സ്വകാര്യസ്വത്തായും മറ്റ്  സ്വകാര്യ അജണ്ടകൾക്കുള്ള ഉപാധിയായും മാറ്റിക്കഴിഞ്ഞു.  അവരെ വിശ്വസിക്കുന്ന ആയിരങ്ങൾ പെരു വഴിയിലാകാതെ സർക്കാരുമായി സഹകരിക്കുകയാണ് ചിതം. യഥാർത്ഥത്തിൽ ഈ സമരം ഹൈജാക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു..വളർമതി അലോപ്പതിയിലും മാറിക്കഴിഞ്ഞു.

കാലടിയിലെ വിദ്യാർത്ഥി സമരവും ഇതേ വഴിയിലാണ്. വഞ്ചിക്കപ്പെട്ടിരിക്കുന്നത് നിരപരാധികളായ കുട്ടികളും. രക്ഷിതാക്കളും.അവർക്കുണ്ടായ ചേതത്തിന് നേതാക്കൾക്ക് ചവിട്ടിത്തിരുമ്മൽ തന്നെ വേണ്ടി വരും.
അതെ, നമ്മുടെ മുഖ്യധാരാ രാഷ്ട്രീയക്കാർക്ക് ശിരോധാരയും നെല്ലിക്കാ തളവും അനിവാര്യമാകുകയാണ്. ഇത് അവരുടെ ശ്രേയസിനല്ല; അവർക്ക് വോട്ടുകുത്താൻ വിധിക്കപ്പട്ട  ബഹുജനങ്ങളുടെ പ്രേയസിന്...

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞