ⓘ WEBSITE UNDER DEVELOPMENT

NewsAd1
"മലയാലം" പഠിക്കാൻ എ.ഐ ഇനി സീരിയൽ കാണും
അനിൽ ബാലകൃഷ്ണൻ
5 May 2025, 6:01 pm
main image of news

നിർമ്മിത ബുദ്ധി (Artificial intelligence) ജീവിതത്തിന്റെ സമസ്ത മേഖലകളെയും കീഴ്പ്പെടുത്തുകയാണ്. വിവരവും വിജ്ഞാനവും മാത്രമല്ല വികാരങ്ങളും കൂടി സ്വായത്തമാക്കാനുള്ള നിർമ്മിത ബുദ്ധി പരീക്ഷണങ്ങൾ ഇപ്പോൾ ചർച്ചാ വിഷയവുമാണ്.

ലോക ഭാഷയായ ഇംഗ്ലീഷാണ് എ.ഐ യുടെയും മാതൃഭാഷ. എന്നാൽ ലോകം മുഴുവൻ ഇപ്പോൾ എ.ഐയുടെ സേവനങ്ങൾക്കായി ഉറ്റുനോക്കുമ്പോൾ മറ്റുഭാഷകളും പ്രാദേശിക ഭാഷാ വൈവിധ്യങ്ങളും കൂടി ഉൾക്കൊള്ളാനാണ് നിർമ്മിത ബുദ്ധിയുടെ പരിശ്രമങ്ങൾ. മിക്ക ലോക ഭാഷകളിലും പരിഭാഷാ ഉപകരണങ്ങൾ ഇപ്പോൾ എഐയിൽ ലഭ്യമാണ്.

 image 2 of news

ഇതിനുപുറമേ സംഭാഷണങ്ങൾ തിരിച്ചറിഞ്ഞ് ലിഖിതരൂപത്തിൽ അവതരിപ്പിക്കാനും എ ഐ ക്ക് കഴിയും. മലയാളഭാഷയിൽ നിരവധിയായ ഗവേഷണ പരിപാടികളാണ് നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട് നടക്കുന്നത്.

മലയാള ഭാഷയെ അടുത്തു പരിചയപ്പെടാനും ആഴത്തിൽ അറിയാനുമുള്ള ശ്രമങ്ങൾക്കായി വൻ തുകകൾ നിക്ഷേപിക്കാനും കോർപ്പറേറ്റുകൾ സന്നദ്ധരായിരിക്കുകയാണ്.
HomeAd1
 image 3 of news

സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നമലയാളികളുടെ പൊതുവായ പെരുമാറ്റ രീതിയും ഭാഷയും സംഭാഷണങ്ങളും നിർമ്മിത ബുദ്ധി സൂക്ഷ്മമായി വിലയിരുത്താൻ തുടങ്ങിയിട്ട് വർഷങ്ങളായി. എന്നാൽ എഴുത്തു ഭാഷയ്ക്കപ്പുറം മലയാളിയുടെ സംഭാഷണ ഭാഷ ഗ്രഹിക്കാനാണ് ഇപ്പോൾ നിർമ്മിത ബുദ്ധി പരിശ്രമിക്കുന്നത്.

"കൃത്രിം", "സർവം എഐ" തുടങ്ങിയ വലിയ സംരംഭങ്ങളും സർക്കാർ പിന്തുണയ്ക്കുന്ന "ഭാഷിണി" പദ്ധതിയും രാജ്യത്തിന്റെ ഭാഷാപരമായ വൈവിധ്യത്തെ ഉൾക്കൊള്ളാൻ ശ്രമിക്കുന്ന എഐ ഉപകരണങ്ങളുടെ വികസന രംഗത്ത് സജീവമായുണ്ട്.

 image 4 of news

വിപുലമായ പരിശീലനത്തിന്റെയും മെച്ചപ്പെടുത്തലിന്റെയും ഘട്ടമാണ് ഇപ്പോഴത്തേത്. ഉപഭോക്താക്കളെ കൂടി ഉൾപ്പെടുത്തിയാണ് ആവശ്യമായ തിരുത്തലുകളും പരിഷ്കാരങ്ങളും വരുത്തുക.

മലയാളികളുടെ സംഭാഷണ ഭാഷ സാമാന്യമായി മനസ്സിലാക്കുന്നതിന് ചാനലുകളിലും മറ്റും സംപ്രേഷണം ചെയ്ത സീരിയലുകളെ ആശ്രയിക്കാനാണ് എ ഐ കോർപറേറ്റുകൾ ശ്രമിക്കുന്നത്. രാജ്യത്തെ ഒരു പ്രധാന ഒ ടി ടി പ്ലാറ്റ്ഫോമിനെയാണ് മലയാളം സീരിയലുകൾ സംഘടിപ്പിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. നിർമ്മിതബുദ്ധി ഗവേഷണത്തിനായി മാത്രമേ ഇവയെ ഉപയോഗിക്കുകയുള്ളൂ എന്ന കരാറിൽ കിട്ടാവുന്നത്ര സീരിയലുകൾ വാങ്ങാനാണ് ശ്രമം. ഒരു മണിക്കൂർ ഉള്ളടക്കമുള്ള എപ്പിസോഡിന് ഇത്രയെന്ന ക്രമത്തിൽ മോശമല്ലാത്ത തുകയും ഒ ടി ടി കമ്പനി വഴി വാഗ്ദാനം ചെയ്യുന്നുണ്ട്.

അതേസമയം സീരിയൽ നിർമ്മാതാക്കൾക്കോ സംവിധായകർക്കോ ഇതിന്റെ പ്രയോജനം ലഭിക്കില്ല. ചാനലുകൾ സംപ്രേഷണം ചെയ്യുന്ന സീരിയലുകളിൻമേൽ അവകാശം അതത് ചാനലുകളിൽ നിക്ഷിപ്തമാണ്. അതുകൊണ്ട് എ.ഐയെ മലയാള സംഭാഷണങ്ങൾ പഠിപ്പിക്കുന്നതു വഴിയുള്ള സാമ്പത്തിക പ്രയോജനവും ചാനലുകൾക്കാവും ലഭിക്കുക.

Keywords:

home ad2 16*9

Recent in Life

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞