ⓘ WEBSITE UNDER DEVELOPMENT

NewsAd1
തമിഴ്നാട്ടിൽ AlADMK-BJP സഖ്യം നിലവിൽ വന്നു ; നയിനാർ നാഗേന്ദ്രൻ പുതിയ പ്രസിഡൻ്റ്
ബ്യൂറോ റിപ്പോർട്ട്
11 April 2025, 5:02 pm
main image of news
സഖ്യ പ്രഖ്യാപനത്തിന് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എടപ്പാടി പളനി സാമി, കെ. അണ്ണാമലൈ , എൻ നാഗേന്ദ്രൻ എന്നിവർക്കൊപ്പം

Chennai :2026-ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെയും ബിജെപിയും ഒരുമിച്ച് മത്സരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ചെന്നൈയിൽ പ്രഖ്യാപിച്ചു. എഐഎഡിഎംകെ മേധാവി ഇ പളനിസ്വാമിയോടൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് ഷായുടെ പ്രഖ്യാപനം. ഇതോടെ രണ്ട് എൻഡിഎ സഖ്യകക്ഷികളും വീണ്ടും ഒന്നിക്കുമെന്ന ആഴ്ചകളോളം നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമമായി

1998 മുതൽ എഐഎഡിഎംകെ എൻഡിഎയുടെ ഭാഗമാണെന്നും പ്രധാനമന്ത്രി മോദിയും മുൻ മുഖ്യമന്ത്രി ജെ ജയലളിതയും മുമ്പ് ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്നും ഷാ ചൂണ്ടിക്കാട്ടി. എൻഡിഎ പങ്കാളിത്തം വിജയിക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞ അദ്ദേഹം, "ഞങ്ങളുടെ സഖ്യം കൂടുതൽ ശക്തമാണ്. എൻഡിഎ ഒരു വലിയ വിജയം നേടുമെന്നും തമിഴ്‌നാട്ടിൽ ഒരു എൻഡിഎ സർക്കാർ രൂപീകരിക്കുമെന്നും എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്" എന്ന് പറഞ്ഞു.
എടപ്പാടി പളനി സാമി
(ഇപിഎസ്) ആയിരിക്കും സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്ന് ഷാ വ്യക്തമാക്കി. “ഇപിഎസിന്റെ നേതൃത്വത്തിൽ ഞങ്ങൾ തിരഞ്ഞെടുപ്പിനെ നേരിടും,” എൻഡിഎ സഖ്യത്തിന് എഐഎഡിഎംകെയുടെ പ്രാധാന്യത്തെ ഊന്നിപ്പറഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു: “എഐഎഡിഎംകെ എൻഡിഎ സഖ്യത്തിൽ ചേരുന്നത് എൻഡിഎയ്ക്ക് ഉപയോഗപ്രദമാണ്.

 image 2 of news
തമിഴ്നാട് ബിജെപി പ്രസിഡൻ്റ് നയിനാർ നാഗേന്ദ്രൻ

നയിനാർ നാഗേന്ദ്രൻ ബി ജെ പി സംസ്ഥാന പ്രസിഡന്റ്

ബിജെപിയുടെ തമിഴ്‌നാട് പ്രസിഡന്റായി നൈനാർ നാഗേന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടു. ബുധനാഴ്ച സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശം സമർപ്പിച്ച ഏക വ്യക്തി നാഗേന്ദ്രൻ ആയിരുന്നു, അതോടെ അദ്ദേഹം എതിരില്ലാതെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് കെ അണ്ണാമലൈ അദ്ദേഹത്തിന്റെ പേര് ഔദ്യോഗികമായി നിർദ്ദേശിച്ചു, പാർട്ടിയിലെ മറ്റ് മുതിർന്ന നേതാക്കൾ നാമനിർദ്ദേശത്തെ പിന്തുണച്ചു.
തിരുനെൽവേലിയിൽ നിന്നുള്ള ബിജെപി എംഎൽഎയായ നാഗേന്ദ്രൻ നേരത്തേ എഐഎഡിഎംകെയിൽ പ്രവർത്തിച്ചിട്ടുണ്ട്. തമിഴ്‌നാട് ബിജെപിയെ നയിക്കാനുള്ള അദ്ദേഹത്തിന്റെ നിയമനം നിർണായകമായ ഒരു സമയത്താണ്, പ്രത്യേകിച്ച് പാർട്ടി എഐഎഡിഎംകെയുമായുള്ള സഖ്യം പുനരുജ്ജീവിപ്പിച്ച സാഹചര്യത്തിൽ.
നാഗേന്ദ്രന്റെ മുക്കുലത്തോർ ജാതി സ്വത്വവും എഐഎഡിഎംകെ നേതൃത്വത്തിലുള്ള സ്വീകാര്യതയും ബി ജെ പി ക്ക്ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു.
HomeAd1
 image 3 of news
എടപ്പാടി പളനി സാമി ആഭ്യന്തര മന്ത്രി അമിത് ഷായെ സ്വീകരിക്കുന്നു

സ്ഥാനമൊഴിഞ്ഞ അദ്ധ്യക്ഷൻ കെ. അണ്ണാമലൈയുടെ പ്രവർത്തനങ്ങളെ ശ്ലാഘിച്ച അമിത് ഷാ, തമിഴ് നാട്ടിൽ പാർട്ടിയുടെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ് അണ്ണാമലൈ എന്നും പറഞ്ഞു. അദ്ദേഹത്തിന്റെ നേതൃപാടവം ദേശീയ തലത്തിൽ പ്രയോജനപ്പെടുത്തുമെന്നും അമിത് ഷാ ചെന്നൈയിൽ പറഞ്ഞു.

Keywords:

home ad2 16*9

Recent in National

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞