ⓘ WEBSITE UNDER DEVELOPMENT

NewsAd1
പശ്ചിമ ബംഗാളിൽ കേന്ദ്ര സേനയെ വിന്യസിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി
പ്രത്യേക ലേഖകൻ
12 April 2025, 4:08 pm
main image of news
മുസ്ലിം അക്രമകാരികൾ കൊലപ്പെടുത്തിയ ഹർഗോവിന്ദ് ദാസ് മകൻ ചന്ദൻ ദാസ് എന്നിവരുടെ മൃതദേഹങ്ങൾ

Kolkata:വഖഫ് നിയമത്തിനെതിരെ ഏപ്രിൽ 10 മുതൽ പശ്ചിമ ബംഗാളിന്റെ ചില പ്രദേശങ്ങളിൽ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങൾ അക്രമാസക്തമായതിനെ തുടർന്ന് കേന്ദ്ര സേനയെ വിന്യസിക്കാൻ കൊൽക്കത്ത ഹൈക്കോടതി ശനിയാഴ്ച ഉത്തരവിട്ടു. പ്രതിപക്ഷ നേതാവ് ശുഭേന്ദു അധികാരിയുടെ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.

പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലാണ് ഏറ്റവും കൂടുതൽ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തത്. അക്രമാസക്തരായ മുസ്ലിം ജനക്കൂട്ടം അച്ഛനേയും മകനേയും തല്ലിക്കൊന്നു. ദേവശില്പങ്ങൾ നിർമ്മിക്കുന്ന ഹർഗോവിന്ദ് ദാസും മകൻ ചന്ദൻ ദാസുമാണ് മൃഗീയമായി കൊല്ലപ്പെട്ടത്. ജില്ലയിലെ ധുലിയാൻ എന്ന സ്ഥലത്താണ് ഈ ദാരുണ സംഭവം നടന്നത്. കഴിഞ്ഞ ദിവസം അക്രമത്തിൽ പരിക്കേറ്റ മറ്റൊരാൾ കൂടി ഇന്ന് ആശുപത്രിയിൽ മരണമടഞ്ഞു. ഇതോടെ വഖഫ് അക്രമങ്ങളിൽ മരിച്ചവരുടെ എണ്ണം മൂന്നായി.
മാൽദ, ഹൂഗ്ലി,24 പർഗാനാസ് എന്നീ ജില്ലകളിലും അക്രമ സംഭവങ്ങൾ അരങ്ങേറുകയാണ്. അക്രമകാരികൾ വാഹനങ്ങൾക്ക് തീയിടുകയും പൊലീസ് സ്റ്റേഷൻ ആക്രമിക്കുകയും ചെയ്തു. അക്രമം നിയന്ത്രിക്കുന്നതിൽ മുഖ്യമന്ത്രി മമത ബാനർജി പരാജയമെന്ന് പ്രതിപക്ഷം ആരോപിച്ചു. ബംഗാളിനെ ബംഗ്ലാദേശ് ആക്കി മാറ്റാനാണ് മമത ശ്രമിക്കുന്നതെന്ന് ബി ജെ പി പ്രസിഡൻ്റ് സുകാന്ത് മജുംദാർ ആരോപിച്ചു. പൊലീസ് കൈയ്യും കെട്ടി നോക്കി നിൽക്കുന്നത് മമതയുടെ നിർദ്ദേശത്തെ തുടർന്നാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതിനിടെ പശ്ചിമ ബംഗാൾ ഗവർണർ സി. വി ആനന്ദ ബോസ് സംസ്ഥാനത്തെ ക്രമസമാധാന സ്ഥിതി സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചർച്ച നടത്തി. സംസ്ഥാനത്തിൻ്റെ ചില ഭാഗങ്ങളിൽ കുറച്ച് ആളുകൾ നിയമം കൈയ്യിലെടുത്ത് അക്രമികൾ നടത്തുന്നതായി റിപ്പോർട്ട് കിട്ടിയിട്ടുണ്ടെന്നും എന്നാൽ പ്രതിഷേധത്തിന് പകരം ഹിംസാ മാർഗ്ഗം അംഗീകരിക്കാൻ കഴിയില്ലെന്നും ഗവർണർ പറഞ്ഞു.

 image 2 of news
മുർഷിദാബാദിൽ ഹിന്ദുക്കളുടെ കടകൾ കൊള്ളയടിച്ച് നശിപ്പിച്ചത് കണ്ട് വിലപിക്കുന്ന കടയുടമ
HomeAd1

Keywords:

home ad2 16*9

Recent in National

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞