ⓘ WEBSITE UNDER DEVELOPMENT

NewsAd1
വഖഫിൻ്റെ മറവിൽ പശ്ചിമ ബംഗാളിൽ ഹിന്ദുക്കളെ വേട്ടയാടുന്നു; മാൾദ, മുർഷിദാബാദ് ജില്ലകളിൽ നിന്ന് ഹിന്ദുക്കളുടെ പലായനം
പ്രത്യേക ലേഖകൻ
14 April 2025, 8:40 am
main image of news

കേന്ദ്ര സർക്കാരിനെതിരെ ഉള്ള പ്രതിഷേധം നിരപരാധികളായ ഹിന്ദുക്കൾക്ക് മേൽ തിരിച്ച് വിട്ട് തീവ്ര മുസ്ലിം സംഘടനകൾ

Kolkata:ഏപ്രിൽ 10 മുതൽ പശ്ചിമ ബംഗാളിന്റെ വിവിധ മേഖലകളിൽ നടന്നു വരുന്ന വഖഫ് പ്രതിഷേധം വർഗ്ഗീയ കലാപമായി മാറുന്നു. മുർഷിദാബാദിലെ ഷംഷേർഗഞ്ചിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുന്നു. ഇവിടെ കലാപകാരികൾ ഹിന്ദുക്കളുടെ കച്ചവട സ്ഥാപനങ്ങൾ തെരഞ്ഞ് പിടിച്ച് കൊള്ളയടിച്ച ശേഷം തീ വെച്ച് നശിപ്പിക്കുന്നു. ധാരാളം വാഹനങ്ങളും അഗ്നിക്കിരയായി.
പ്രദേശങ്ങളിൽ ജലസംഭരണികളിൽ അക്രമകാരികൾ വിഷം കലർത്തിയെന്ന വിവരങ്ങളും പുറത്ത് വരുന്നു. മുസ്ലിങ്ങളിൽ നിന്നുള്ള ആക്രമണത്തെ ചെറുക്കാനാകാതെ, കുടിവെള്ളം പോലും കിട്ടാത്ത സാഹചര്യത്തിൽ നൂറ് കണക്കിന് ഹിന്ദുക്കൾ സുരക്ഷിത സ്ഥലങ്ങൾ തേടി പലായനം ചെയ്യുന്നതായി ഞങ്ങളുടെ ലേഖകൻ റിപ്പോർട്ട് ചെയ്യുന്നു.
കലാപം പടരുന്ന സാഹചര്യത്തിൽ നിശ്ശബ്ദത പാലിക്കുന്ന മുഖ്യമന്ത്രി മമത ബാനർജി അക്രമികൾക്ക് മൗനാനുവാദം നൽകുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. പൊലീസിൻ്റെ ഭാഗത്ത് നിന്നുള്ള നിഷ്ക്രിയത്വം സ്ഥിതിഗതികൾ കൂടുതൽ വഷളാകാൻ കാരണമായി എന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. കലാപം നിയന്ത്രണ വിധേയമാക്കാൻ കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് കൊൽക്കത്ത ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

 image 2 of news
അക്രമകാരികൾ നശിപ്പിച്ച കടയ്ക്ക് മുന്നിൽ നിലവിളിക്കുന്ന ഹിന്ദു യുവതി

അക്രമ സംഭവങ്ങൾക്ക് പിന്നിൽ SDPI ഗൂഢാലോചനയെന്ന് പൊലീസ്

ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന മുർഷിദാബാദിലെ അക്രമ സംഭവങ്ങൾക്ക് പിന്നിൽ SDPI യുടെ പങ്ക് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇതിൻ്റെ തെളിവുകൾ അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് വെളിപ്പെടുത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി SDPI നേതാക്കൾ പ്രദേശത്തെ മുസ്ലിം യുവാക്കളെ വഖഫിൻ്റെ പേരിൽ ഇളക്കിവിടുന്നതായി പൊലീസിന് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്.
വഖഫ് ഭേദഗതിയിൽ കൂടി മുസ്ലിങ്ങളുടെ സർവ്വ സ്വത്തുക്കളും പിടിച്ചെടുക്കുമെന്ന വ്യാജ സന്ദേശം
ഓരോ മുസ്ലിം കുടുംബത്തിലും SDPI യുടെ പ്രവർത്തകർ കടന്ന് ചെന്ന് പ്രചരിപ്പിക്കുന്നതിൻ്റെ വിവരങ്ങളും പൊലീസിന് ലഭിച്ചതായി പറയപ്പെടുന്നു. നേരത്തേ മുസ്ലിം തീവ്രവാദ സംഘടനായ സിമിയുടെ കേന്ദ്രമായിരുന്നു മുർഷിദാബാദ്. ആ സംഘടന നിരോധിക്കപ്പെട്ടതോടെ പ്രവർത്തകർ പോപ്പുലർ ഫ്രണ്ടിൽ ചേക്കേറി. PFIയെ നിരോധിച്ചപ്പോൾ SDPI യുടെ ഭാഗമായി. ഇങ്ങനെ ഒരേ ആളുകൾ തന്നെ തീവ്ര സ്വഭാവമുള്ള സംഘടനകളിൽ മാറി മാറി പ്രവർത്തിക്കുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൃത്യമായ ഗൂഢാലോചന അക്രമ സംഭവങ്ങളുടെ പിന്നിൽ ഉണ്ടെന്നും പൊലീസ് സംശയിക്കുന്നു.
HomeAd1

Keywords:

home ad2 16*9

Recent in National

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞