ⓘ WEBSITE UNDER DEVELOPMENT

NewsAd1
ഓപ്പറേഷൻ സിന്ദൂർ: പാകിസ്താനിലെ ഭീകരരുടെ താവളങ്ങളിൽ കനത്ത ആക്രമണം, തിരിച്ചടി തുടങ്ങി ഇന്ത്യ
പ്രത്യേക ലേഖകൻ
7 May 2025, 2:42 am
main image of news

* പാക് ഭീകരർ മായ്ച്ചു കളഞ്ഞ സിന്ദൂരത്തിന് പകരമായി ഓപ്പറേഷൻ സിന്ദൂർ. New Delhi : പഹൽഗാമിലെ ഭീകര ആക്രമണത്തിനുള്ള മറുപടിയായി പാക്കിസ്ഥാന്റെ 9 ഭീകര താവളങ്ങളിൽ ഇന്ത്യയുടെ കനത്ത തിരിച്ചടി. ഇന്ന് പുലർച്ചെ 1.45 നാണ് ഇന്ത്യൻ വായുസേനയുടെ നേതൃത്വത്തിൽ ആക്രമണം ആരംഭിച്ചത്.രാജ്യമെമ്പാടും ഇന്ന് മോക്ക്ഡ്രിൽ പ്രഖ്യാപിച്ചിരിക്കെയാണ് ഇന്നലെ അർദ്ധരാത്രിയിൽ ഓപ്പറേഷൻ സിന്ദൂർ എന്ന് നാമകരണം ചെയ്ത ആക്രമണം പാക്ക് അധിനിവേശ കാശ്മീരിലും പാകിസ്ഥാനിലേയും ഭീകര താവളങ്ങളിൽ ഇന്ത്യ നടത്തിയത് . പാകിസ്ഥാനിലെ ബഹാവുൽ പൂരിൽ കനത്ത ആക്രമണമാണ് ഇന്ത്യ നടത്തിയത്. ലഷ്‌കർ ഈ തോയ്ബ ജയ്ഷേ മുഹമ്മദ് ഭീകര സംഘങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടമാണ് ബഹാവൽപൂർ

രാജ്യത്തെ മൂന്ന് സേനാ വിഭാഗങ്ങളും ഒരുമിച്ച് തിരഞ്ഞുപിടിച്ച് നടത്തിയ ആക്രമണങ്ങളിൽ പകച്ചു നിൽക്കുകയാണ് പാകിസ്ഥാൻ . ആക്രമണം ആരംഭിച്ച ശേഷം ലോക രാജ്യങ്ങളോട് ഇന്ത്യ ആക്രമിക്കാൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് വിശദീകരണം നടത്തി. അന്താരാഷ്ട്ര സമൂഹത്തോട് ആക്രമണത്തെക്കുറിച്ച് ബോധ്യപ്പെടുത്താനുള്ള ഇന്ത്യയുടെ ഉത്തരവാദിത്വം നിറവേറ്റി കൊണ്ടാണ് ഇന്ത്യ തിരിച്ചടിക്ക് തുടക്കമിട്ടത്.
എന്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു ആക്രമണമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അമേരിക്കൻ പ്രതിനിധി മാർക്കോ റൂബിയോട് വിശദീകരിച്ചു. പാകിസ്ഥാന്റെ സൈനിക താവളങ്ങളെയോ പാകിസ്ഥാൻ ജനതയെയോ ആക്രമിച്ചിട്ടില്ലെന്നും ഭീകരരുടെ താവളങ്ങളെ ലക്ഷ്യമിട്ട് മാത്രമാണ് ആക്രമണം നടത്തിയിട്ടുള്ളത് എന്നും കേന്ദ്രസർക്കാർ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ അതിർത്തി സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങൾ അടച്ചിട്ടുണ്ട്. ബാല കോട്ടിനു ശേഷം ഇന്ത്യ നടത്തുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് ഇത്. കൃത്യമായി ഭീകര താവളങ്ങളെ ലക്ഷ്യമിട്ട് ഓരോന്നിനായി ചുട്ട മറുപടി കൊടുക്കും എന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെയും പ്രതീക്ഷിച്ചതിലും അപ്പുറമുള്ള തിരിച്ചടിയാകും ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടാവുക എന്ന് പ്രധാനമന്ത്രിയുടെ ഉറപ്പിനുമാണ് ഇന്നലെ അർദ്ധരാത്രി ഓപ്പറേഷൻ സിന്ദൂരിലൂടെ രാജ്യം തുടക്കമിട്ടത്.

 image 2 of news
HomeAd1
പാകിസ്താനിൽ ഇന്ത്യ ഇന്ന് പുലർച്ചെ നടത്തിയ ആക്രമണം

Keywords:

home ad2 16*9

Recent in National

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞