ⓘ WEBSITE UNDER DEVELOPMENT

NewsAd1
ലഷ്കർ താവളങ്ങളിൽ തീ മഴ പെയ്യിച്ച് സൈന്യം
പ്രത്യേക ലേഖകൻ
7 May 2025, 4:24 am
main image of news

New Delhi : ബുധനാഴ്ച പുലർച്ചെ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൻ്റെ വിശദാംശങ്ങൾ പുറത്ത് വന്നു.

ബഹാവൽപുർ, മുസഫറബാദ് എന്നീ പാക് നഗരങ്ങളിലെ ഒൻപത് ഭീകര കേന്ദ്രങ്ങളിലാണ് പുലർച്ചെ 1.40ന് ആക്രമണം തുടങ്ങിയത്. വായുസേനയും കരസേനയും സംയുക്തമായി നടത്തിയ ഓപ്പറേഷൻ വളരെ കൃത്യതയാർന്ന തരത്തിൽ ഭീകര കേന്ദ്രങ്ങളിൽ 24 മിസൈലുകൾ ഉപയോഗിച്ചു.
പാകിസ്താൻ്റെ നിരീക്ഷണ സംവിധാനങ്ങളുടെ കണ്ണിൽ പെടാതെ ആയിരുന്നു ആക്രമണം.
ഇന്ത്യ ആക്രമണം നടത്തിയ ഒൻപത് ഭീകര കേന്ദ്രങ്ങൾ-
സുബാനള്ള മർകസ്, ബഹാവൽപുർ. ജയ്ഷ് എ മുഹമ്മദ് എന്ന തീവ്രവാദ സംഘടനയുടെ കേന്ദ്രം.
2.മർക്കസ് തയ്ബ, ഷെയ്ഖ് പുര, പഞ്ചാബ്. ലഷ്കറിൻ്റെ ഭീകര പരിശീലന ക്യാമ്പ്
3. സർജൽ,തേര കലൻ ഗ്രാമത്തിലെ പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ഭീകരരുടെ ക്യാമ്പ്
4.മെഹ്മൂന ജോയ, സിയാൽ കോട്ട് ജില്ലയിലെ ഹിസ് ബുൾ മുജാഹിദീൻ ഭീകര പരിശീലന കേന്ദ്രം.
5. ഹദീത്ത് ബർണാല മർകസ്, PoK
ലഷ്കർ പരിശീലന കേന്ദ്രം
6. മർകസ് അബ്ബാസ്, Pok. ജയ്ഷ് എ മുഹമ്മദ് പരിശീലന കേന്ദ്രം
7. റഹീൽ ഷഹീദ് മർക്കസ്, Pok ഹിസ് ബുൾ പരിശീലന കേന്ദ്രം
8. ഷവായ്നല്ല ക്യാമ്പ്, ലഷ്കർ റിക്രൂട്ട്മെൻ്റ്, പരിശീലന കേന്ദ്രം
9. സെയ്ദന ബിലാൽ മസ്ജിദ്, മുസഫറബാദ് Pok . ജയ്ഷ് എ മുഹമ്മദ് ട്രാൻസിറ്റ് ക്യാമ്പ്

ഓപ്പറേഷൻ സിന്ദൂറിൽ നൂറിലേറെ പാക് ഭീകരരെ കൊന്നതായി സ്ഥിരീകരിക്കപെടാത്ത വിവരങ്ങൾ

HomeAd1

Keywords:

home ad2 16*9

Recent in National

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞