ⓘ WEBSITE UNDER DEVELOPMENT

NewsAd1
ദു:സാഹസം അരുത് : പാകിസ്താന് ഭാരതത്തിൻ്റെ മുന്നറിയിപ്പ്
പ്രത്യേക ലേഖകൻ
7 May 2025, 6:01 am
main image of news

New Delhi : 22 ഏപ്രിൽ 2025ലെ പഹൽഗാം തീവ്രവാദി ആക്രമണത്തിന് മറുപടിയായുള്ള ഓപ്പറേഷൻ സിന്ദൂറിന്റെ ഔദ്യോഗിക വിശദീകരണവുമായി ഇന്ത്യ. ഇന്ത്യൻ വനിതകളുടെ കണ്ണീരിന് മറുപടി പറയാൻ ഇന്ത്യക്ക് ഉത്തരവാദിത്തം ഉണ്ടെന്നും പാകിസ്ഥാനെ തിരിച്ചടിക്കാനുള്ള ആ അവകാശമാണ് ഇന്നലെ രാത്രി പാകിസ്ഥാനിലെ ഒൻപത് കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയതെന്നും വിശദീകരിച്ചായിരുന്നു പത്രസമ്മേളനം.

വർഷങ്ങളായി പാകിസ്ഥാൻ ഭീകരർക്ക് താവളം ഒരുക്കുന്നുണ്ടെന്നും പരിശീലനം നൽകുന്നുണ്ടെന്നും വിദേശകാര്യ സെക്രട്ടറി മിസ്രി വിശദീകരിച്ചു. ലഷ്കർ എ തയ്ബ, ജെയ്ഷ് എ മുഹമ്മദ്, ഹിസ് ബുൾ മുജാഹിദീൻ എന്നീ തീവ്രവാദ സംഘടനകളുടെ നിരവധി പരിശീലന കേന്ദ്രങ്ങളാണ് പാകിസ്ഥാനിൽ ഉള്ളത് അതുകൊണ്ടുതന്നെ അത്തരം താവളങ്ങളെ മാത്രം ലക്ഷ്യമിട്ട് സാധാരണക്കാരെ ഒഴിവാക്കിയായിരുന്നു ആക്രമണം നടത്തിയത് എന്ന് വിശദീകരിച്ചുകൊണ്ട് ആക്രമണ ദൃശ്യങ്ങളും സൈന്യം പുറത്തുവിട്ടു. ഏതാണ്ട് 20- 25 മിനിറ്റിനുള്ളിൽ ലക്ഷ്യമിട്ട ഭീകര താവളങ്ങളെ മാത്രം ഇന്ത്യ നശിപ്പിക്കുകയായിരുന്നു.
പാകിസ്ഥാൻ ഇന്ത്യയിൽ നടത്തിയ കഴിഞ്ഞകാല തീവ്രവാദി ആക്രമങ്ങളുടെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു വാർത്താ സമ്മേളനത്തിന്റെ ആരംഭം. ഇന്ത്യൻ ഇന്റലിജൻസ് ശേഖരിച്ച വിവരങ്ങൾ പ്രകാരം പാകിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ഇന്ത്യയുടെ പക്കൽ ഉണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ഭീകരവാദ പ്രവർത്തനങ്ങളെ തടയാനും അവയെ നിരന്തരം പ്രതിരോധിക്കാനുള്ള ഉത്തരവാദിത്തമാണ് ഇന്ത്യ നിറവേറ്റിയത് . പഹൽ ഗാമിലെ തീവ്രവാദ ആക്രമണത്തിന്റെ ഉത്തരവാദിത്വം TRFഎന്ന സംഘടന ഏറ്റെടുത്തിരുന്നു. ഇവരെക്കുറിച്ച് ഇന്ത്യ മുമ്പ് തന്നെ സൂചിപ്പിച്ചിരുന്നതായി അദ്ദേഹം വ്യക്തമാക്കി. എന്നാൽ ലോക രാഷ്ട്രങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ആയിരുന്നു പാകിസ്ഥാന്റെ ശ്രമം എന്നും അദ്ദേഹം ആവർത്തിച്ചു.
വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി നയപരമായ കാര്യങ്ങൾ വിശദീകരിച്ചു. സൈനിക നടപടിയുടെ വിശദാംശങ്ങൾ പങ്കുവെച്ചത് കേണൽ സോഫിയ ഖുറേഷിയും വിംഗ് കമാൻഡർ
വ്യോമിക സിങ്ങുമായിരുന്നു.

 image 2 of news
വിംഗ് കമാണ്ടർ വ്യോമിക സിംഗ് ന്യൂഡൽഹിയിൽ ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കുന്നു

പാകിസ്താൻ ദുഃസാഹസത്തിന് ശ്രമിച്ചാൽ അത് നേരിടാൻ ഇന്ത്യ സുസജ്ജമെന്നും അവർ വ്യക്തമാക്കി.

HomeAd1
ഓപ്പറേഷൻ സിന്ദൂർ: പാക് ഭീകര ക്യാമ്പുകൾ തകർത്ത ആക്രമണത്തിൻ്റെ വീഡിയോ

Keywords:

home ad2 16*9

Recent in National

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞