ⓘ WEBSITE UNDER DEVELOPMENT

NewsAd1
രാഷ്ട്രീയ പാർട്ടികൾ പക്വത കാണിച്ചു : കിരൺ റിജിജു
ബ്യൂറോ റിപ്പോർട്ട്
8 May 2025, 7:40 am
main image of news

New Delhi : ഓപ്പറേഷൻ സിന്ദൂർ ദൗത്യത്തെ കുറിച്ച് വിശദീകരിക്കാൻ വ്യാഴാഴ്ച സർക്കാർ വിളിച്ച് ചേർത്ത സർവ്വ കക്ഷി യോഗം ഒരു മണിയോടെ അവസാനിച്ചു.

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ദൗത്യത്തെ കുറിച്ച് 90 മിനിറ്റ് നീണ്ട പ്രസംഗത്തിൽ വിശദാംശങ്ങൾ പങ്ക് വച്ചു. രാജ്യത്തിന് വേണ്ടിയാണ് തങ്ങളുടെ രാഷ്ട്രീയ പ്രവർത്തനം എന്ന് പറഞ്ഞ സിംഗ്, പ്രതിസന്ധി ഘട്ടത്തിൽ ഒറ്റക്കെട്ടായി നിൽക്കണമെന്ന് പാർട്ടികളോട് അഭ്യർത്ഥിച്ചു.
പൂർണ്ണ പിന്തുണ നൽകി പ്രതിപക്ഷം
യോഗത്തിന് ശേഷം കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജുൻ ഖാർഗെ സംതൃപ്തി പ്രകടിപ്പിച്ചു." ഇത് രാഷ്ട്രീയത്തിനുള്ള സമയമല്ല, ഞങ്ങളുടെ പിന്തുണ പൂർണ്ണമായും സർക്കാരിനൊപ്പമാണ്", ഖാർഗെ മാധ്യമങ്ങളോട് പറഞ്ഞു. എന്നിരുന്നാലും പ്രധാനമന്ത്രി യോഗത്തിൽ പങ്കെടുക്കാത്തതിൻ്റെ നീരസം ഖാർഗെ മറച്ചു വച്ചില്ല.

എല്ലാ രാഷ്ട്രീയ പാർട്ടികളും പക്വത കാണിച്ചതായി പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു. ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശ കാര്യ മന്ത്രി എസ്. ജയശങ്കർ, ധനമന്ത്രി നിർമ്മല സീതാരാമൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

HomeAd1

Keywords:

home ad2 16*9

Recent in National

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞