പാകിസ്താൻ മിസൈൽ ആക്രമണത്തെ ചെറുത്ത് ഇന്ത്യയുടെ സുദർശന ചക്രം -
S-400
പ്രത്യേക ലേഖകൻ
8 May 2025, 2:42 pm
ഇന്ത്യയുടെ എയർ ഡിഫൻസ് സിസ്റ്റം S-400
New Delhi : പഞ്ചാബിലെ 15 മിലിട്ടറി യൂണിറ്റുകളെ ലക്ഷ്യമാക്കി പാകിസ്താൻ തൊടുത്തു വിട്ട മിസൈലുകളെ ആകാശത്ത് ചാരമാക്കി ഇന്ത്യയുടെ വ്യോമ പ്രതിരോധ സിസ്റ്റം S-400
റഷ്യൻ നിർമ്മിത S-400 ഇന്ത്യൻ കരസേനയുടെ ശക്തമായ എയർ ഡിഫൻസ് സിസ്റ്റമാണ്. ഓപ്പറേഷൻ സിന്ദൂർ ദൗത്യത്തെ തുടർന്ന് ഭാരതത്തിലെ തന്ത്ര പ്രധാന കേന്ദ്രങ്ങൾക്ക് സമീപം വിന്യസിച്ചിരുന്ന 'സുദർശന ചക്ര' പാകിസ്താൻ വ്യാഴാഴ്ച പുലർച്ചെ തൊടുത്ത മിസൈലുകളെ ചാരമാക്കി.
ഭാരതത്തിൻ്റെ വടക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലെ നഗരങ്ങളെ പാകിസ്താൻ ലക്ഷ്യം വക്കുന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. ഇതേ തുടർന്ന് അവന്തിപുര, ശ്രീനഗർ, ജമ്മു, പഠാൻ കോട്ട്, അമൃത്സർ, കപൂർഥല, ജാലന്ധർ, ലുധിയാന, ആദം പുർ, ബഠിൻഡ, ചണ്ഡീഗഡ്, നാൽ, ഫലോദി, ഉത്തർലായി, ഭുജ് എന്നീ നഗരങ്ങളെ ലക്ഷ്യമിട്ട്
ഡ്രോണുകളും മിസൈലുകളും പാകിസ്താൻ സജ്ജമാക്കി നിർത്തിയിരുന്നു. ഈ നീക്കങ്ങളെയാണ് ഇന്ത്യൻ സേന പരാജയപ്പെടുത്തിയത്.
ആകാശ മാർഗ്ഗേ വരുന്ന ആക്രമണങ്ങളെ S-400 ഫലപ്രദമായി ചെറുക്കുന്നു. ശത്രു രാജ്യത്ത് നിന്നുള്ള മിസൈൽ, ഡ്രോൺ, റോക്കറ്റ് ലോഞ്ചർ, ജെറ്റ് എന്നിവയെ ചെറുക്കുന്നതിന് S-400 ഉപയോഗിക്കുന്നു.600 കിലോമീറ്റർ അകലെയുള്ള ടാർജറ്റ് തകർക്കാൻ ശേഷിയുള്ള വ്യോമ പ്രതിരോധ സിസ്റ്റമാണ് S-400
S-400 പാകിസ്താൻ മിസൈലുകളെ ആകാശത്ത് ചാരമാക്കുന്ന ദൃശ്യം
Keywords:
Recent in National
Must Read
Latest News
In News for a while now..