തത്കാൽ ട്രെയിൻ ടിക്കറ്റ് ഇനി എളുപ്പത്തിലും വേഗത്തിലും
പ്രത്യേക ലേഖകൻ
5 June 2025, 5:09 pm
New Delhi : മുൻകൂട്ടി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയാത്തവർക്കായി റെയിൽവേ ഒരുക്കിയ സംവിധാനമായിരുന്നു തത്കാൽ ടിക്കറ്റ് ബുക്കിംഗ്. ട്രെയിൻ പുറപ്പെടുന്നതിൻ്റെ തലേ ദിവസം ടിക്കറ്റ് ബുക്ക് ചെയ്യാമെന്നതായിരുന്നു
ഇതിൻ്റെ പ്രത്യേകത. എന്നാൽ കഴിഞ്ഞ കുറെ നാളുകളായി തത്കാൽ റിസർവേഷനെ കുറിച്ച് യാത്രക്കാർക്ക് വ്യാപകമായ പരാതികളാണ് ഉള്ളത്. IRCTC വെബ്സൈറ്റിൽ തത്കാൽ റിസർവേഷന് വേണ്ടി ലോഗിൻ ചെയ്ത് യാത്രാ വിവരങ്ങൾ നൽകി കഴിയുമ്പോഴേക്കും No Ticket Available എന്നായിരിക്കും കാണുക. അപൂർവ്വം ചിലർക്ക് കിട്ടിയാലായി. അടുത്ത കാലത്താണ് ഈ പ്രതിഭാസം കണ്ടു തുടങ്ങിയത്.ഇതിന് പരിഹാരമായി റെയിൽവേ പുതിയ തത്കാൽ റിസർവേഷൻ രീതി ഉടൻ നടപ്പിലാക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
എന്താണ് പുതിയ തത്കാൽ റിസർവേഷൻ
ഇനി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാനായി ഇ-ആധാർ വെരിഫിക്കേഷൻ നിർബന്ധമാക്കും. ഇതിനായി യാത്രക്കാർ IRCTC യുമായി ആധാർ ലിങ്ക് ചെയ്യണം.
തത്കാൽ റിസർവേഷൻ സമയം തുടങ്ങുന്നതിന് 10 മിനിറ്റ് മുമ്പ് ആധാർ വെരിഫിക്കേഷൻ ചെയ്ത യാത്രക്കാർക്ക് മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുകയുള്ളൂ.ഈ സമയത്ത് അംഗീകൃത ഏജൻ്റുമാർക്കും ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയില്ല.
തത്കാൽ റിസർവേഷനിലെ കരിഞ്ചന്തക്കാരെയും വ്യാജൻമാരെയും നിയന്ത്രിക്കുന്നതിനായാണ് പുതിയ രീതി റെയിൽവേ സ്വീകരിക്കുന്നത്.
തത്കാൽ ടിക്കറ്റിൻ്റെ 50 ശതമാനവും 10 മിനിറ്റിനുള്ളിൽ വിറ്റ് പോകുന്നതിനുള്ള കാരണം Bot കളും ഏജൻ്റുമാരും ആണെന്നാണ് റെയിൽവേ പറയുന്നത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 3.5 കോടി വ്യാജ ഐ.ഡികളാണ് IRCTC ബ്ലോക്ക് ചെയ്തത്.
ജൂൺ അവസാനത്തോടെ പുതിയ ഇ-ആധാർ അധിഷ്ഠിത തത്കാൽ റിസർവേഷൻ സംവിധാനം തയ്യാറാകുമെന്ന് റെയിൽവേ അധികാരികൾ അറിയിച്ചു.
Keywords:
Recent in National
Must Read
Latest News
In News for a while now..