NewsAd1
മേൽവിലാസം അറിയാൻ ഇനി 'ഡിജിപിൻ' മാത്രം മതി.
ഞ്ചി ടി അനിൽകുമാർ
8 June 2025, 4:08 am
main image of news

ഡിജിപിന്‍’ എന്ന ഡിജിറ്റല്‍ വിലാസം അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യയിപ്പോൾ. ഇതായിരിക്കും ഇനി മുതല്‍ രാജ്യത്ത് പുതിയ അഡ്രസ് സംവിധാനം. ഒരു വീടിന്‍റെയോ സ്ഥാപനത്തിന്‍റെയോ കൃത്യമായ ലൊക്കേഷനെ പ്രതിനിധീകരിക്കുന്നതാണ് പത്തക്ക ഡിജിപിന്‍ സംവിധാനം

കത്തിടപാടുകള്‍ കൃത്യസ്ഥലത്ത് എത്തിക്കൽ തന്നെയാണ് ഡിജിപിൻ -ന്റെ ഏറ്റവും പ്രധാന ഗുണം. പക്ഷെ വേറെയും ഉപയോഗങ്ങളുണ്ട് .

 image 2 of news

ആംബുലന്‍സ്, അഗ്നിശമന വിഭാഗം, പോലീസ് പോലുള്ള എമര്‍ജന്‍സി സേവനങ്ങള്‍ക്ക് ലൊക്കേഷന്‍ മനസിലാക്കി കൃത്യമായി എത്തിച്ചേരാനാകുമെന്നതാണ് ഡിജിപിന്നിന്‍റെ ഏറ്റവും വലിയ മേന്മ.

ഒരു വാഹനാപകടം ഉണ്ടായാൽ നമുക്ക് അറിയാത്ത സ്ഥലത്തു വെച്ചാണെങ്കിൽ പോലീസിനെ അറിയിക്കുമ്പോൾ ഏറ്റവും പ്രശ്നമാവുന്നത് കൃത്യമായി സ്ഥലം എങ്ങനെ പറഞ്ഞു കൊടുക്കുമെന്നതാണ്.ഇനി സ്ഥലത്തിന്റെ ഡിജിപിൻ പറഞ്ഞാൽ പ്രശ്നം കഴിഞ്ഞു.
HomeAd1
 image 3 of news

ഇത് മാത്രമല്ല, ഇനി മുതൽ ആമസോണിലും സ്വിഗിയിലെല്ലാം ഈ പിൻ മാത്രം കൊടുത്താൽ മതിയാകും . അഡ്രസ്സ് വേണ്ടേ വേണ്ട..

എങ്ങനെയാണ് ഇത് സാധ്യമാകുന്നത്?
സാങ്കേതികമായി നോക്കുമ്പോൾ , ഇന്ത്യയിലെ മുഴുവൻ സ്ഥലത്തെയും നാല് മീറ്റർ നീളവും വീതിയുമുള്ള ചതുരങ്ങൾ ആക്കി നിർവചിച്ച ശേഷം ഓരോ ചതുരത്തിനും ഓരോ പേര് കൊടുത്തിരിക്കുന്നു.ഇത് അക്ഷരങ്ങളും അക്കങ്ങളും ചേർന്ന പത്ത് കാരക്ടർ ഉള്ള ഒരു പ്രത്യേക
മേൽവിലാസം അഥവാ ഡിജിപിൻ. ആയി പ്രവർത്തിക്കുന്നു

 image 4 of news

ഐഐടി ഹൈദരാബാദും ഇസ്രൊയുമായി സഹകരിച്ചാണ് പരിപാടി ആവിഷ്ടകരിച്ചിരിക്കുന്നത്

M2j-Kj7-MTL4 ഇങ്ങനെയിരിക്കും ഒരു ഡിജിപിൻ. ലൊക്കേഷൻ അനുസരിച്ച് M മുതൽ ഇങ്ങോട്ട് മാറ്റം വരും.

ഇനി നമുക്ക് നമ്മുടെ വീടിന്റെ ഡിജിപിന്‍ സ്വന്തമായി കണ്ടെത്താം.
https://dac.indiapost.gov.in/mydigipin/home
എന്ന വെബ്സൈറ്റിൽ കയറി ക്ലിക്ക് ചെയ്തു നോക്കിയാൽ മതി. അപ്പോൾ തെളിയുന്നതാണ് ഇനിമുതൽ നമ്മുടെ മേൽവിലാസം.

Keywords:

home ad2 16*9

Recent in National

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞