NewsAd1
"പറന്നുയർന്ന് 30 സെക്കണ്ടിനകം ഉഗ്രശബ്ദം,പിന്നെ തകർന്നു വീണു" : വിമാനാപകടത്തിൽ നിന്ന് രക്ഷപെട്ട വിശ്വാസ്
പ്രത്യേക ലേഖകൻ
12 June 2025, 2:41 pm
main image of news
എയർ ഇന്ത്യ വിമാന ദുരന്തത്തിൽ നിന്ന് അതിശയകരമായി രക്ഷപെട്ട വിശ്വാസ് കുമാർ രമേശ്

അഹമ്മദാബാദിലെ എയർ ഇന്ത്യ വിമാന ദുരന്തത്തിൽ നിന്ന് അത്ഭുതകരമായ ഒരു രക്ഷപ്പെടൽ. ഇംഗ്ലണ്ട് പൗരനായ വിശ്വാസ് കുമാർ രമേശ് ആണ് 242 പേരിൽ രക്ഷപെട്ട ഏക വ്യക്തി

"പറന്നുയർന്ന് മുപ്പത് സെക്കൻഡുകൾക്ക് ശേഷം, ഒരു വലിയ ശബ്ദം ഉണ്ടായി, തുടർന്ന് വിമാനം തകർന്നുവീണു. എല്ലാം വളരെ പെട്ടെന്നാണ് സംഭവിച്ചത്," ആഘാതത്തിൽ നെഞ്ചിലും കണ്ണുകളിലും കാലുകളിലും " പരിക്കേറ്റ" വിശ്വാസ് ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.
ബ്രിട്ടീഷ് പൗരനായ വിശ്വാസ് കുമാർ രമേശ് തന്റെ കുടുംബത്തെ കാണാൻ കുറച്ചു ദിവസത്തേക്ക് ഇന്ത്യയിൽ വന്നതായിരുന്നു. സഹോദരൻ അജയ് കുമാർ രമേശിനൊപ്പം യുകെയിലേക്കുള്ള
മടക്ക യാത്രയിലായിരുന്നു.
“ഞാൻ എഴുന്നേറ്റപ്പോൾ എന്റെ ചുറ്റും മൃതദേഹങ്ങൾ ഉണ്ടായിരുന്നു. ഞാൻ ഭയന്നു പോയി. ഞാൻ എഴുന്നേറ്റു നിന്ന് ഓടി. എന്റെ ചുറ്റും വിമാനത്തിന്റെ കഷണങ്ങൾ ഉണ്ടായിരുന്നു. ആരോ എന്നെ പിടിച്ചു ആംബുലൻസിൽ കയറ്റി ആശുപത്രിയിലെത്തിച്ചു.”
അപകടത്തിലെ ഭീതി വിട്ടു മാറാത്ത വിശ്വാസ് പറഞ്ഞു.20 വർഷമായി താൻ ലണ്ടനിൽ താമസിക്കുന്നുണ്ടെന്ന് വിശ്വാസ് പറഞ്ഞു, ഭാര്യയും കുട്ടിയും ലണ്ടനിലാണ് താമസിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
സഹോദരൻ അജയ് വിമാനത്തിൽ മറ്റൊരു നിരയിലായിരുന്നു ഇരുന്നത്.
അദ്ദേഹം പറഞ്ഞു.
"
അവൻ എന്നോടൊപ്പം യാത്ര ചെയ്യുകയായിരുന്നു, എനിക്ക് ഇപ്പോൾ അവനെ കണ്ടെത്താൻ കഴിയില്ല. ദയവായി അവനെ കണ്ടെത്താൻ എന്നെ സഹായിക്കൂ,” വിശ്വാസ് കരഞ്ഞു കൊണ്ട് പറഞ്ഞു.

HomeAd1

Keywords:

home ad2 16*9

Recent in National

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞