NewsAd1
എയർ ഇന്ത്യ വിമാനം ഇടിച്ചിറങ്ങിയതിൻ്റെ ഞെട്ടൽ മാറാതെ മെഡിക്കൽ കോളജ് ഹോസ്റ്റലിലെ വിദ്യാർഥികൾ
സ്റ്റാഫ് റിപ്പോർട്ടർ
12 June 2025, 5:21 pm
main image of news
ദുരന്തത്തിൽ പെട്ട എയർ ഇന്ത്യ വിമാനത്തിൻ്റെ പിൻഭാഗം മെൻസ് ഹോസ്റ്റൽ കെട്ടിടത്തിൽ കുടുങ്ങിയ നിലവിൽ

എയർ ഇന്ത്യ വിമാനം ഇടിച്ചിറങ്ങിയ ബി ജെ മെഡിക്കൽ കോളജിലെ ജൂനിയർ ഡോക്ടർമാർ ഇപ്പോഴും അപകടത്തിൻ്റെ ഞെട്ടലിൽ നിന്ന് മുക്തരായിട്ടില്ല

അഹമ്മദാബാദ് സിവിൽ ആശുപത്രിയിലെ രണ്ടാം വർഷ ബിരുദാനന്തര ബിരുദ റസിഡന്റ് ഡോക്ടറായ കേയുർ പ്രജാപതി (27) ഡ്യൂട്ടിയിലിരിക്കെ, ജനാലയ്ക്ക് പുറത്ത് ആകാശത്തേക്ക് ഉയരുന്ന കട്ടിയുള്ള കറുത്ത പുകയും വലിയ ശബ്ദവും കേട്ടു.
മിനിറ്റുകൾക്കുള്ളിൽ പ്രജാപതിയുടെയും സഹപ്രവർത്തകരുടെയും ഫോണുകൾ റിംഗ് ചെയ്യാൻ തുടങ്ങി.
അപ്പോഴാണ് അപകടത്തെ കുറിച്ച് അവർ അറിഞ്ഞത്.വിമാനം അവരുടെ കാമ്പസിലെ നാല് കെട്ടിടങ്ങളിലേക്ക് ഇടിച്ചുകയറി സാരമായ കേടുപാടുകൾ സംഭവിച്ചതായി പ്രജാപതി പറഞ്ഞു. അതിൽ ഒരു ബിരുദ വിദ്യാർത്ഥികളുടെ ഹോസ്റ്റൽ മെസും, കുടുംബങ്ങളോടൊപ്പം അവിടെ താമസിക്കുന്ന സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ ക്വാർട്ടേഴ്‌സും ഉൾപ്പെടുന്നു.
അപകടസ്ഥലത്ത് നിന്ന് ഒരു കിലോമീറ്റർ അകലെ ആയിരുന്ന പ്രജാപതി ഓടിയെത്തി പരിക്കേറ്റവരെ ആംബുലൻസുകളിൽ കയറ്റാൻ തുടങ്ങി. "സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ ക്വാർട്ടേഴ്‌സിൽ നിന്ന് ഞാൻ ആദ്യം രക്ഷിച്ചത് ഗുരുതരമായ പൊള്ളലേറ്റ ഒരു യുവതിയെയായിരുന്നു. ഞങ്ങൾ അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ്, ആംബുലൻസിൽ വച്ച് അവർ മരിച്ചു. മറ്റ് പലർക്കും ഗുരുതരമായ പൊള്ളലേറ്റു, അവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്."
മേഘാനി നഗറിലെ മെസ്സിൽ അപകടത്തെ തുടർന്ന് കുഴപ്പങ്ങൾ ഉണ്ടായതായി അഹമ്മദാബാദ് സിവിൽ ആശുപത്രിയിലെ മറ്റൊരു റസിഡന്റ് ഡോക്ടറായ ആയുഷ് പറഞ്ഞു. “ഞങ്ങളുടെ സുഹൃത്തുക്കൾക്കും ജൂനിയർമാർക്കും ഗുരുതരമായി പരിക്കേറ്റു, അവർ ഇപ്പോൾ സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ്,” ആയുഷ് പറഞ്ഞു.
സിവിൽ ആശുപത്രി അടുത്തായതിനാൽ പ്രദേശത്ത് നിരവധി ഹോസ്റ്റലുകൾ ഉണ്ടെന്ന് പിജി വിദ്യാർത്ഥിയായ ഡോ. ധ്രുവിത് പറഞ്ഞു. ഉച്ചയ്ക്ക് 12:30 നും 2:30 നും ഇടയിലുള്ള ഉച്ചഭക്ഷണ സമയത്താണ് അപകടം സംഭവിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “...സമീപത്തുള്ള ഹോസ്റ്റലുകളിൽ നിന്നുള്ള ബിരുദ വിദ്യാർത്ഥികൾ അവിടെ പോകുന്നു. സംഭവം നടക്കുമ്പോൾ, റസിഡന്റ് ഡോക്ടർമാരും മെസ് തൊഴിലാളികളും ഉൾപ്പെടെ ഏകദേശം 150–200 പേർ മെസ്സിനുള്ളിൽ ഉണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു.

 image 2 of news
ബി ജെ മെഡിക്കൽ കോളജ് ഹോസ്റ്റൽ മെസ്. അപകടം നടക്കുമ്പോൾ ഏതാണ് 50 ഓളം പേർ ഇവിടെ ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു
HomeAd1

Keywords:

home ad2 16*9

Recent in National

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞