NewsAd1
വിമാന ദുരന്ത സ്ഥലം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
13 June 2025, 4:34 am
main image of news

Ahmedabad : 265 പേരുടെ ദാരുണ മരണത്തിന് കാരണമായ വിമാന അപകടം നടന്ന അഹമ്മദാബാദ് വിമാനത്താവളത്തിന് അടുത്തുള്ള ദുരന്തസ്ഥലം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു.

വെള്ളിയാഴ്ച രാവിലെ 8.30 ന് ദുരന്ത സ്ഥലത്ത് എത്തിയ പ്രധാനമന്ത്രി സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ, കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു, സി. ആർ പാട്ടീൽ എന്നിവർ പ്രധാനമന്ത്രിയെ അനുഗമിച്ചു. പരിക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുള്ള സിവിൽ ഹോസ്പിറ്റൽ സന്ദർശിച്ച പ്രധാനമന്ത്രി, പരിക്കേറ്റവരെയും ബന്ധുക്കളേയും സമാശ്വസിപ്പിച്ചു. ബി ജെ മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളും ഏതാനും പ്രദേശവാസികളുമാണ് ചികിത്സയിൽ കഴിയുന്നത്. സാഹചര്യങ്ങൾ ചോദിച്ചറിഞ്ഞ പ്രധാനമന്ത്രി മികച്ച ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്താൻ നിർദ്ദേശം നൽകി. വളരെ ദുഃഖിതനായി കാണപ്പെട്ട പ്രധാനമന്ത്രി 15 മിനിറ്റ് ആശുപത്രി സന്ദർശനത്തിന് ശേഷം രാജ്ഭവനിലേക്ക് പോയി.

 image 2 of news
എയർ ഇന്ത്യ വിമാന ദുരന്തം നടന്ന സ്ഥലം സന്ദർശിച്ച് പ്രധാനമന്ത്രി
HomeAd1
 image 3 of news
വ്യോമയാന മന്ത്രി രാം മോഹൻ നായിഡു ദുരന്ത സ്ഥലത്ത് പ്രധാനമന്ത്രിയോട് അപകടം നടന്ന രീതിയെ കുറിച്ച് വിശദീകരിക്കുന്നു
 image 4 of news
എയർ ഇന്ത്യ വിമാന ദുരന്തത്തിൽ നിന്ന് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ട വിശ്വാസ് കുമാർ രമേശിനോട് വിവരങ്ങൾ ചോദിച്ചറിയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

Keywords:

home ad2 16*9

Recent in National

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞