NewsAd1
പ്രായത്തിനും അതിരുകൾക്കും മീതെ എല്ലാവർക്കും ഉള്ളതാണ് യോഗ : പ്രധാനമന്ത്രി നരേന്ദ്ര മോദി
സ്റ്റാഫ് റിപ്പോർട്ടർ
21 June 2025, 6:24 am
main image of news
പ്രധാനമന്ത്രി നരേന്ദ്ര മോദി അന്താരാഷ്ട്ര യോഗ ദിനത്തിൽ യോഗ ചെയ്യുന്നു

Visakhapatnam: ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണത്ത് നടന്ന 11- മത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. അതിർത്തികൾക്ക് അതീതമായി ആനന്ദവും ആരോഗ്യവും നൽകുന്ന, മനുഷ്യകുലത്തിന് ലഭിച്ച വരദാനമാണ് യോഗ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കടൽ തീരത്ത് പ്രത്യേകം സജ്ജീകരിച്ച വേദിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,ഉപ മുഖ്യ മന്ത്രി പവൻ കല്യാൺ എന്നിവരെ പ്രത്യേകമായി ആശംസിച്ചു.3 ലക്ഷം ആളുകൾ പങ്കെടുത്ത യോഗ ദിനാചരണത്തിൽ 2014 ൽ യോഗയെ അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കുന്നതിന് ഇന്ത്യ സ്വീകരിച്ച ശ്രമങ്ങളെ പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
"ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കണമെന്ന് ഐക്യ
രാഷ്ട്ര സഭയോട് അഭ്യർത്ഥിച്ച ഉടൻ 175 രാജ്യങ്ങൾ പിന്തുണയുമായി രംഗത്ത് വന്നു. ഈ ആഗോള പിന്തുണയും ഐക്യവും
അത്ഭുതാവഹമായിരുന്നു. മാനവരാശിക്ക് വേണ്ടി ഒരുമിച്ചുള്ള മുന്നേറ്റമായിരുന്നു അത്. ഇന്ന്
2025 ൽ യോഗ, ലോകമെമ്പാടുമുള്ള അനേകം രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതത്തിൻ്റെ അഭിന്ന ഘടകമായി മാറിയതിൽ നമുക്ക് അഭിമാനിക്കാം", പ്രധാനമന്ത്രി പറഞ്ഞു.
യോഗ ആരോഗ്യത്തിൻ്റെയും ശാന്തിയുടേയും ആഗോള ചിഹ്നമായി മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയിലും ലോകത്തുമുള്ള മുഴുവൻ ജനങ്ങളേയും അഭിസംബോധന ചെയ്തു കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ സംസാരിച്ച് തുടങ്ങിയത്." യോഗ എന്നാൽ കൂടിച്ചേരുക എന്ന് അർത്ഥം. ഇന്ന് ലോകത്തെ ഒന്നാകെ യോഗ കൂട്ടി ചേർക്കുന്നു" അദ്ദേഹം പറഞ്ഞു.

 image 2 of news
വിശാഖപട്ടണത്ത് അന്താരാഷ്ട്ര യോഗ ദിനത്തിൽ പങ്കെടുക്കുന്ന ജനങ്ങൾ
HomeAd1

Keywords:

home ad2 16*9

Recent in National

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞