NewsAd1
വൈരമുത്തു ഇനിമേൽ തമിഴ് ജ്ഞാനമുത്ത്.. ജ്ഞാനപീഠം വൈരമുത്തുവിന്
ഡൽഹി ബ്യൂറോ
14 March 2026, 3:42 pm

ആദി ദ്രാവിഡ സംസ്കൃതിയുടെ പതാക വാഹകനായ കവിയും ഗാനരചയിയിതാവുമായ പദ്മഭൂഷൻ വൈരമുത്തുവിന് ജ്ഞാന പീഠത്തിന്റെ അഴക്.

1980 കളിലാണ് സിനിമ ഗാനരംഗത്തേയ്ക്ക് വരുന്നത്. ഇളയരാജയുടെ സംഗീതത്തിൽ, ഭാരതിരാജ സംവിധാനം ചെയ്ത
"നിഴൽഗൾ ' ആണ് അരങ്ങേറ്റ ചിത്രം. 'വാക്കുകൾക്ക് വാസനൈ കൊടുക്കും വൈരമുത്തു'വെന്നാണ് തമിഴ് മക്കൾ ആദരവോടെ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.

മധുരക്കാർക്ക് ഇതു അഭിമാന നിമിഷം. സിനിമാഗാനങ്ങൾക്കപ്പുറം 37 സാഹിത്യകൃതികൾ, നോവലുൾപ്പടെ അദ്ദേഹത്തിന്റെ പേരിലുണ്ട്.

തമിഴിൽനിന്ന് ജ്ഞാനപീഠ പുരസ്കാരം ലഭിക്കുന്ന മൂന്നാമത്തെയാളാണ് വൈരമുത്തു. 1975-ൽ അകിലൻ, 2002-ൽ ജയകാന്തൻ എന്നിവരാണ് ഇതിനുമുൻപ് ജ്ഞാനപീഠപുരസ്കാരം ലഭിച്ച മറ്റു തമിഴ് എഴുത്തുകാർ.
HomeAd1

Keywords:

home ad2 16*9

Recent in National

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞