NewsAd1
താമസമെന്തേ (താമര)വിരിയാൻ?.....
രമ്യ പടിപ്പുരയിൽ
6 April 2026, 9:55 am
main image of news

കേരളത്തിൽ ബിജെപി ഒരു നിർണായക ഘടകമായി മാറുമ്പോൾ വളർച്ച ഉയർത്തുന്ന വെല്ലുവിളികൾ എറെയാണ്.

അധികാരമില്ലെങ്കിലും ശക്തമായ ഗ്രൂപ്പുകളാൽ സമ്പന്നമാണ് പാർട്ടി. ഓരോ പുതിയ അധ്യക്ഷനും ഒരു ഗ്രൂപ്പിന്റെ കൂടി നായകനുമായിരുന്നു അടുത്ത കാലം വരെയും.
ഓരോ കാലത്തും ഓരോ പ്രദേശത്തും ഓരോ തരത്തിൽ കടന്നു വന്നവർ ഓരോ തട്ടിൽ തന്നെ നിലകൊണ്ടു. ഓരോ ഇലക്ഷനും ഗ്രൂപ്പിസത്തിന്റേതുകൂടിയായി.

 image 2 of news

കേന്ദ്ര നേതൃത്വം ഒരു പുതിയ അധ്യക്ഷനെ പുറത്തു നിന്നും നിയോഗിച്ചതോടെ പരമ്പരാഗത രീതികൾ വെടിഞ്ഞ പാർട്ടി പ്രൊഫഷണലിസവും പുതിയ ആശയങ്ങളും കാഴ്ചപ്പാടുകളും അവതരിപ്പിച്ചു. പ്രാമാണ്യം കൈ വന്നതോടെ മറ്റു പാർട്ടികളിലെ ഹതാശരും അവസര വാദികളും ഭാഗ്യാന്വേഷികളും ഇപ്പോൾ ഈ പാർട്ടിയിലേക്ക് പ്രവഹിക്കുകയാണ്.ഇത് ഭാവിയിൽ മറ്റൊരു പ്രതിസന്ധിയായി മാറാം.

തെരഞ്ഞെടുപ്പിൽ മേൽക്കൈ നേടും വരെ ഇരുമുന്നണികളിലൊന്നിന് സഹായകരമാകും ബിജെപി നിലപാട്. ഇതു മറ്റൊരു പ്രതിസന്ധിയാണ്. ഇതു മുതലെടുത്ത് ഭരണം പിടിക്കാനാണ് സിപിഎം ശ്രമം.
കോൺഗ്രസ് മുക്ത കേരളത്തിന് ബിജെപി യുടെ യത്നം വേണ്ടി വരില്ല.അതവർ തന്നെ ഭംഗിയായി നിർവഹിച്ചു കൊള്ളും. സ്വാധീന മേഖലകളിൽ എതിർ ഭാഗത്തുള്ളവരെ അർദ്ധ ഫാസിസ്റ്റു രീതികളിൽ കൈകാര്യം ചെയ്യുന്നത് തടയാൻ ബിജെപി ക്കു ബാധ്യതയില്ലാതെ വരുന്നതും ഒരു വീഴ്ചയാവാം. പ്രത്യേകിച്ചും ഒട്ടേറെ ബലിദാനങ്ങൾക്ക് ഇരയായ ദളമെന്ന നിലയിൽ.
HomeAd1

പാരമ്പര്യ വാദികളും പുത്തൻകൂറ്റുകാരും തമ്മിലുള്ള പോരാട്ടം പാർട്ടിയിൽ മുറുകാനാണ് സാധ്യത. സാമുദായികതക്കും വരേണ്യതക്കും മറ്റുള്ളവരെക്കാൾ കൂറവൊന്നുമില്ലന്ന നിരീക്ഷണവുമുണ്ട്.

മുഖ്യ ശത്രു ആരാകണം എന്നതും ഒരു പ്രശ്നമാണ്. ബിജെപിയുടെ തണലിൽ കോൺഗ്രസിനെ ക്ഷയിപ്പിച്ച് ഭരിക്കാൻ സിപിഎം ഉന്നമിടുന്നു. ഡീലുകൾ ശരിയെങ്കിൽ പാർട്ടിയുടെ വിശ്വാസതയെയും സാധ്യതകളെയും സാരമായി ബാധിക്കാം.മുന്നനുഭവങ്ങൾ മറക്കരുതല്ലോ ?

ഹിന്ദു പാർട്ടി എന്ന നിലയിലുള്ള അയിത്തവും ഉത്തരേന്ത്യൻ പാർട്ടി എന്ന നിലയിലുള്ള വിമുഖതയും ഇന്ന് മെല്ലെ മായുമ്പോൾ ഉത്തരവാദിത്വമുള്ള ഒരു പാൻ കേരള നിലപാട് സ്വീകരിക്കാനും അതു ബോധ്യപ്പെടുത്താനും പാർട്ടിക്കു കഴിയുമോ?

മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തമായി സിപിഎമ്മും കോൺഗ്രസും ശക്തമായി നിലകൊള്ളുന്ന ഇവിടെ രാഷ്ട്രീയമായ ഒരിടം കണ്ടെത്തുക എന്നത് വളരെ ശ്രമകരമായിട്ടും കേന്ദ്ര ഭരണത്തണലിൽ പ്രതിയോഗികളെ അനുസരണയുള്ള കുഞ്ഞാടുകളാക്കാൻ കഴിഞ്ഞത് നേട്ടമായി. കാരണഭൂതങ്ങൾ തന്നെ അധികാര പ്രവേശത്തിനു തല്പം ഒരുക്കുന്നതും രസാവഹം!

ഇനി എല്ലാവരും ഭായി ഭായി... ബിജെപി പിന്തുണയ്ക്കുന്ന മുസ്ലിം ലീഗ് മുഖ്യമന്ത്രി വന്നാലും ഞെട്ടരുത് ഭായി..മത നിരപേക്ഷതയുടെ കേരള രാഷ്ട്രീയ വികസന മാതൃകയാകും അത്.

Keywords:

home ad2 16*9

Recent in National

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞