പരാജയം വാ പിളർന്നു നിൽക്കുന്ന തമിഴ്നാടിലെ ഡിഎം കെ മുന്നണി ഒരു കുടുംബം നടത്തി വരുന്ന ജോയിന്റ് സ്റ്റോക്ക് കമ്പനിയാണ്.താത്ത,പാട്ടി,അപ്പ,പുള്ളെ,അത്ത,മാമ,പേരമകൻ...... ഇവരാണ് ഓഹരി ഉടമകൾ .ഈ മഹാരാജ്യത്തെ പാതുകാക്ക വേണ്ടി വേട്ടിയും ചേലയും ചുറ്റി അണ്ണന്മാരും അണ്ണികളും വരുമ്പോൾ താലവും താംബൂലവുമായി,വാല്യക്കാരായി വിപ്ലവ സിമ്മങ്ങളായ സിപിഎമ്മുണ്ട്, സിപിഐയുണ്ട്, കാമരാജിന്റെ യശസ്സിനെ പരാജയപ്പെടുത്തുന്ന കോൺഗ്രസ്സുണ്ട്.
പ്രാദേശിക കക്ഷികളുടെ പുറംപണിക്കാരാണ് ഇവിടെ ദേശീയ കക്ഷികൾ. കൊങ്ങികളും കമ്മികളും ഒരേ തൂവൽ പക്ഷികളായി ഡിഎം കെയുടെ ഔദാര്യം നുകർന്ന് ഇവിടെ പരമ്പരാഗത കുംഭാട്ടത്തിനു തയ്യാറെടുക്കുകയാണ്. ഈ പി ജയരാജൻ സിപിഐയെ പരിഹസിച്ച വാര്യത്തൂണ് പ്രയോഗം വിളമ്പാൻ ഇവിടെ ഒരു ചിറ്റപ്പൻ ഇല്ല എന്നതും ആശ്വാസകരം.
ബേബി സഖാവു പറഞ്ഞാൽ അപ്പടി അനുസരിക്കുന്ന അപൂർവ്വം ചിലർ, ഇവിടുള്ള അണ്ണൻമാരാണ്.
ആളില്ലെങ്കിലും ആളുകളിയിൽ പിന്നിലല്ല ഇത്തവണ അഞ്ചിൽ മൽസരിക്കുന്ന സിപിഎം.ടൺ കണക്കക്കിനു ഫണ്ണുള്ള ഒരു മുഴുനീള പ്രകടന പത്രികയും പുറത്തിറക്കി.അതിൽ സർവരാജ്യ തൊഴിലാളികൾക്കും പറുദീസ വാഗ്ദാനം ചെയ്യുന്നുണ്ട്. യാനക്കു മട്ടുമല്ല പൂനക്കും ഇരുക്ക് ഗൗരവം അണ്ണേ...
രാഹുൽ ഗാന്ധിയെ കേരളത്തിൽ വച്ച് വാ നിറയെ പുലഭ്യം പറഞ്ഞ തിരുവാഴകൾക്കായി പാപ പരിഹാരാർത്ഥം അഗ്നിക്കാവടിയുണ്ടോ എന്ന് മാത്രം ഇനി അറിഞ്ഞാൽ മതി. എതുക്കും ആണ്ടവൻ തുണൈ!
Keywords:
Recent in National
Must Read
Latest News
In News for a while now..



