ദേശീയ സ്കൂൾ ഗയിംസ്: ഗോപികയ്ക്ക് സ്വർണ്ണ നേട്ടം.
സ്പോർട്സ് ഡസ്ക്
17 April 2026, 12:58 pm
69-ാമത് ദേശീയ സ്കൂൾ ഗയിംസിൽ കളരിപ്പയറ്റിലെ ചുവട് വിഭാഗത്തിൽ ഗോപിക എസ് മോഹന് സ്വർണ്ണം. ദൽഹിയിൽ നടന്ന മത്സരത്തിൽ കേരളത്തെ പ്രതിനീധീകരിച്ച് പങ്കെടുത്ത ഗോപിക 19 വയസ്സിനുതാഴെയുള്ള സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിലാണ് ഒന്നാം സ്ഥാനം നേടിയത്.
ഡോഎസ് മഹേഷ് ഗുരുക്കളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അഗസ്ത്യം കളരിയിലെ അംഗമായ ഗോപിക ദേശീയ സ്കൂൾ ഗയിംസിൽ മുമ്പ് അഞ്ച് സ്വർണ്ണവും ഖേലോ ഇന്ത്യ മത്സരങ്ങളിൽ രണ്ടു സ്വർണ്ണവും നേടിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിനിയും കരമന ഹയർ സെക്കൻഡറി സ്കൂളിലെ 12ാം ക്ലാസ് വിദ്യാർത്ഥിനിയുമാണ്.
Keywords:
Recent in National
Must Read
Latest News
In News for a while now..



