NewsAd1
മാപ്പ് നൽകൂ, മഹാമതേ..
മോഹനൻ കെ
24 April 2026, 4:22 pm
main image of news

മാപ്പ് നൽകൂ. മാപ്പ്.... ബേബി സഖാവ് ബംഗാളികളോട് യാചിക്കുന്നത് മാപ്പു നൽകാനാണ്; അതുവഴി വോട്ടും. മാപ്പ് നൽകിയാൽ സിപിഎം വീണ്ടും അധികാരത്തിലെത്തും. മാപ്പുമില്ല കോപ്പുമില്ലെന്ന പഴയ നിലപാട് മാറുമെന്ന് സഖാവ് പ്രതീക്ഷിക്കുന്നതിലും തെറ്റില്ല.

ബേബി സഖാവിന്റെ അർത്ഥന കേട്ടിട്ടാകാം 11% വോട്ടർമാർ പുറത്തു പോയിട്ടും സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും കനത്ത പോളിംഗ് ബംഗാളിൽ നടന്നത്. അവസാന കണക്കുകളിൽ അതു 94% വരെയാകാം.

 image 2 of news

കുഞ്ചാലുംമൂടിലെ കുഞ്ഞമ്മയും കുണ്ടാം കടവിലെ അപ്പച്ചിയുമടക്കം കൂട്ടത്തോടെ ക്യൂ നിന്നു കുത്തി വീഴ്ത്തിയത് ആരെയെന്നു കണ്ടറിയണം

വൻ സേനാ വിന്യാസം മൂലം ബൂത്തു പിടിക്കാനോ വോട്ടർമാരെ ആട്ടിയോടിക്കാനോ പാർട്ടി ഗുണ്ടകൾക്ക് കഴിയാതെ പോയി. അതിന്റെ മെച്ചവൂം കണ്ടു.എങ്കിലും കീഴ്‌വഴക്കങ്ങൾ ചെറിയ തോതിൽ ആചരിക്കപ്പെട്ടു.ബൂത്തിൽ ആന വന്നു. കല്ലേറ്,ബോംബേറ്,സ്ഥാനാർത്ഥികളെ തടഞ്ഞു നിർത്തൽ,കയ്യേറ്റം.ഇങ്ങനെ, ഇങ്ങനെ...
HomeAd1
 image 3 of news

തമിഴകത്തും ചൂടു സഹിച്ചും മക്കൾ ആഞ്ഞു കുത്തിയത് ആരെ തുണയ്ക്കും?.ആണ്ടവൻ തുണയ്ക്കുമെന്നു കൂട്ടാളികളായി മൽസരിച്ച എസ്ഡിപിഐ,സിപിഎം,കോൺഗ്രസ് മുതലായ വേഴ്പ്പാള തോഴർ വിശ്വസിക്കുന്നു.

ബേബി സഖാവിന്റെ ബംഗാളിലെ ഏറ്റു പറച്ചിൽ ഇവിടെ ആയിരുന്നേൽ എന്തെങ്കിലും പ്രതീക്ഷ പുലർത്താമായിരുന്നു. എന്തു പറയാൻ തലേലെഴുത്തു ചൊറിഞ്ഞാൽ മാറില്ലല്ലോ.
ആണ്ട ബാധ കൊണ്ടേ പോകൂ.

Keywords:

home ad2 16*9

Recent in National

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞