NewsAd1
ബംഗാളിന് മമത വർഗീയതയോട്
മോഹനൻ കെ
27 April 2026, 5:42 pm
main image of news

തൊന്തരവുകള് പരിഹരിക്കാം എന്നു നിനച്ചാണ് കഴ്സൺ സായ് വ് പണ്ട്(1905)ബംഗാളിനെ രണ്ടായി പിളർത്തയത്.പിന്നീടു ഇരിക്കപ്പൊറുതി ഇല്ലാതെ സായിപ്പു നാടിനെ വീണ്ടും ഏകീകരിച്ചു(1911).

ദേശീയ പ്രസ്ഥാന കാലത്തും രാജ്യ വിഭജന കാലത്തും സ്വാതന്ത്യത്തിനു ശേഷവും വംഗനാടിന്റെ ഉൾത്തലങ്ങളിൽ മതം ഒരു നിയാമക ശക്തിയായിരുന്നു.

ഇന്ത്യൻ സാംസ്കാരിക ദേശീയതയ്ക്കു രൂപം നൽകിയ ബംഗാളിലെ ദേശീയ ബിംബമായ ടാഗോർ, ജീവിച്ചിരുന്ന കാലത്തു തന്നെ 24 പർഗാനയിലടക്കം പുലർന്ന സാധാരണക്കാർക്കും ആദിവാസികൾക്കും അജ്ഞാതനായിരുന്നു.ഇന്നത്തെ ബംഗാളി യുവതയും ടാഗോറിനെയും റേയെയും പിൻപറ്റുന്നില്ല.

1946 ലെ വർഗീയ കലാപവും കൊലകളും കൊള്ളിവെപ്പുമാണ് ഇന്ത്യാ വിഭജനത്തെ ത്വരിതമാക്കിയത്. മഹാത്മാഗാന്ധി താമസിച്ചിരുന്ന സാധാരണക്കാരുടെ കോളനിയിൽ രാത്രി കല്ലേറുണ്ടായപ്പോൾ അദ്ദേഹം അക്ഷോഭ്യനായിരുന്നു.വൈകിട്ട് പ്രാർത്ഥനാ സമയത്ത് ആദ്യം ആളുകൾ വരാൻ മടിച്ചെങ്കിലും പിന്നീട് ജനനിബിഡമായി.പകയും സംശയവും തുടിച്ചു നിന്ന കൽക്കട്ടയെ 24 മണിക്കൂർ കൊണ്ട് മാറ്റി മറിക്കാൻ ഗാന്ധിജിക്ക് കഴിഞ്ഞു.
HomeAd1
 image 3 of news

2026 ആ തുടർച്ചയുടെ ആരവത്തിലാണ്. പിന്നിട്ട ഒന്നാം ഘട്ടം തെരഞ്ഞെടുപ്പിലും ട്രമ്പ് കാർഡ് വർഗീയത തന്നെ.റെക്കോർഡ് പോളിംഗിൽ പോൾ ബോഡി ഊറ്റം കൊള്ളുമ്പോഴും അത് ജനാധിപത്യത്തിന്റെയും മത നിരപേഷതയുടെയും ജയമാകുമോ എന്നു സംശയിക്കണം. ഓരോ മണ്ഡലത്തിലും ഭൂരിപക്ഷ സമുദായം ആഞ്ഞുകുത്തി ശതമാനം 96-97 വരെ എത്തിച്ചു. സംശയം വേണ്ട. സന്ദേശം സുവ്യക്തമാണ്.

മൂന്നു എമ്മുകളാണ് (3M)മമതയുടെ ഒസ്യത്ത്. മഹിള,മുസ്ലിം, മമത എന്ന ബ്രാൻഡ്.ദുർഗയുടെ പ്രതിരൂപം.യാഥാസ്ഥിതികരായ ഹിന്ദു വിഭാഗത്തിന്റെ പിന്തുണയുമുണ്ട്.. ആ അരിത്തമെറ്റിക്സിൽ കടന്നു കയറാനാണ് ബിജെപിയുടെ ശ്രമം.

ഒരു കോടി വനിതകൾക്ക് 1750 രൂപ പ്രതിമാസം അലവൻസ് നൽകിയും മുക്രികൾക്കും പുരോഹിതർക്കും പെൻഷൻ വർദ്ധിപ്പിച്ചും മമത സന്നാഹങ്ങൾ സജ്ജമാക്കി. ഹിന്ദു മുസ്ലിം ആഘോഷങ്ങളിൽ എടുത്ത തീരുമാനത്തിലെ പരിക്കു പരിഹരിക്കാൻ 250 കോടി രൂപ ചിലവിട്ട് സർക്കാർ പുരി മാത്യകയിൽ ക്ഷേത്രം പണിതു.മഹാകാലേശ്വർ എന്ന മറ്റൊരു അമ്പലവും സാംസ്കാരിക വകുപ്പ് പണിതു.മതേതരത്വത്തിലെ പ്രീണന വഴികൾ !

ഒവൈസിയും ഹുമയൂൺ കബീറും ഇടതു കക്ഷികളും കോൺഗ്രസ്സും ഫലത്തിൽ ബിജെപിയുടെ ഐശ്വര്യങ്ങളാണ്.ബിജെപി വിരുദ്ധ വോട്ടുകൾ ചിതറും.

ഇപ്പോൾ കത്തുന്നത് തീവണ്ടി വിവാദമാണ്.രണ്ടാം ഘട്ടത്തിൽ കുടിയേറ്റത്തൊഴിലാളികൾക്ക് വോട്ടു ചെയ്യാൻ ഗുജറാത്തിൽ നിന്നും സ്പെഷ്യൽ തീവണ്ടിയും സൗജന്യ യാത്രയും. ബിജെപി മറ്റിടങ്ങളിൽ വിജയിപ്പിച്ച തന്ത്രം. മമത പരാതിപ്പെട്ടുകഴിഞ്ഞു. മെയ് നാലിന് വംഗ നാടിന്റെ ഭാവി അറിയാം. വീഴുന്നവരുടെ..... വാഴുന്നവരുടെ.....

Keywords:

home ad2 16*9

Recent in National

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞