കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല എന്നു പറയുന്നത് എത്ര ശരി !ബി ജെ പി മന്ത്രിയായി വി മുരളീധരൻ കേന്ദ്രത്തിലുണ്ടായിരുന്നതാണ് സാധാരണക്കാരായ കേരളീയരെ സംബന്ധിച്ച് സുവർണ്ണകാലം.അവരുടെ വിഷമങ്ങൾ മനസ്സിലാക്കി ആശ്വസിപ്പിക്കാനെത്തുന്ന മുരളീധരനെ എങ്ങിനെ മറക്കാനാണ്
വാണിജ്യ സിലിണ്ടറിന്റെ വിലയിലാണ് ഇപ്പോൾ മോദിസാബ് വാണം കൊളുത്തിയിരിക്കുന്നത്.19 കിലോ ഭാരമുള്ള എല്‍.പി.ജി സിലിണ്ടറിന്റെ വിലയില്‍ 993 രൂപ ഒറ്റയടിക്ക് വര്‍ധിപ്പിച്ച് കേന്ദ്രം എന്നൊരു സംഭവം സമീപത്തെങ്ങോ ഉണ്ട് എന്നൊരു തോന്നലുളവാക്കി. പിന്നാലെ അഞ്ച് കിലോ സിലിണ്ടറിന്റെ വിലയും ഉയര്‍ത്തി. 261 രൂപയുടെ വര്‍ധനയാണ് കുഞ്ഞൻ സിലിണ്ടർവിലയില്‍ വരുത്തിയിരിക്കുന്നത്
പണ്ടൊരിക്കൽ ഇങ്ങനെയൊരു സന്ദർഭത്തിൽ ചങ്കു തകർന്നിരിക്കുമ്പോഴാണ് അന്നത്തെ കേന്ദ്ര മലയാളി മന്ത്രി മുരളീധരൻ സംസ്ഥാനത്ത് ഫ്ലൈറ്റിറങ്ങിയത്. മാപ്രകൾ കടന്നലുകളപ്പോലെ മുരളിയേട്ടന് ,പിന്നാലെ വച്ചു പിടിച്ചു. 'അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുമ്പോൾ യഥാർത്ഥത്തിൽ കുറയുകയല്ലെന്നും രാജ്യത്ത് വില കൂടുമ്പോൾ യഥാർത്ഥത്തിൽ കൂടുകയല്ലെന്നു'മൊക്കെ ദാർശനികമായി പറഞ്ഞുള്ള മുരളിയേട്ടന്റെ മറുപടിക്കു മുന്നിൽ നാണിച്ച് തരിച്ചു നിന്നു പോയ മാധ്യമങ്ങളുടെ അന്നത്തെ ഒരു നിൽപ്പുണ്ട്. പക്ഷേ വിലക്കയറ്റത്തെപ്പറ്റിയുള്ള നമ്മുടെ സകല ആശങ്കകൾക്കും സങ്കടത്തിനും അതോടെ പരിഹാരമായി.
രാജ്യത്തിന്റെ പല ഭാഗത്തും തെരഞ്ഞെടുപ്പായിരുന്നതിനാൽ ഒരു മര്യാദയൊക്കെയുണ്ടായിരുന്നതാണ് കേന്ദ്രത്തിന്. ഇപ്പോൾ വോട്ടെല്ലാം പെട്ടിയിലായ സ്ഥിതിക്ക് എന്ത് അതിക്രമവുമാകാമെന്ന് മോദി സാറിനറിയാം. അവിടവിടെ ചില മൂക്കുചീറ്റലും പിഴിച്ചിലുമൊക്കെ കേട്ടെന്നു വരും. 'ഹൂ കെയെഴ്സ് ?
Keywords:
Recent in National
Must Read
Latest News
In News for a while now..



