കേരളത്തിൽ വിജയന്റെ മുന്നണി പൊട്ടിത്തകർന്നു. തമിഴ് നാട്ടിൽ വിജയ് മുന്നണി തകർപ്പൻ ജയം സ്വന്തമാക്കി.
തെരഞ്ഞെടുപ്പിനു തൊട്ടു മുൻപു മുതൽ പലതരത്തിലുള്ള പ്രാതികൂല്യങ്ങൾ അഭിമുഖീകരിച്ചാണ് വിജയ് തമിഴ്നാട്ടിൽ പോരാട്ടത്തിനിറങ്ങിയത്. പൊതു യോഗത്തിലെ തിക്കും തിരക്കിൽ ആരാധകർക്കുണ്ടായ ദുരന്തം, ജനനായകൻ എന്ന പുതിയ സിനിമ ദിവസങ്ങൾക്കുശേഷവും റിലീസ് ചെയ്യാൻ കഴിയാതെ കുരുക്കുകളിലായത്, സിനിമയുടെ പകർപ്പ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്, വിവാഹ മോചനം, താരജോഡിയായ തൃഷയുമായി അതിരുവിട്ട സൗഹൃദമെന്ന ആക്ഷേപം..... പക്ഷേ വിജയ് ആത്മവിശ്വാസം കൈവിട്ടില്ല. ഒറ്റയ്ക്ക് നൂറിൽപ്പരം സീറ്റുകൾ നേടിയാണ് വിജയ് കരുത്തു തെളിയിച്ചത്.
തമിഴ് മക്കൾക്ക് സിനിമാ താരങ്ങളോടും അവർ അവതരിപ്പിച്ച കഥാപാത്രങ്ങളോടുമുള്ള കടുത്ത ആരാധന തന്നെയാണ് ഈ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുന്നത്. തിരശ്ശീലയിലെ അതിമാനുഷിക കഥപാത്രമാവാൻ കഴിഞ്ഞില്ലെങ്കിലും ജനാഭിലാഷത്തിനൊപ്പം നീങ്ങാനും അവരുടെ ഹൃദയങ്ങളിൽ സ്ഥാനം നേടാനും കഴിയുന്ന പ്രവർത്തനങ്ങൾ വിജയ്ക്ക് കാഴ്ചക്കാനാകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
Keywords:
Recent in National
Must Read
Latest News
In News for a while now..



