അഞ്ചു കൊല്ലത്തെ കാലാവധി പൂർത്തിയാക്കുന്ന ദിവസം തന്നെ ഒരു നിയമ സഭയും മന്ത്രി സഭയും മുഖ്യമന്ത്രിയും സ്വയമേവ അസ്ഥിരമാകും.അതിനു രാജിയും മറ്റു കോപ്പുകളും വേണ്ടതില്ല.ഇല്ലാതായ സഭയുടെ നാഥന് ഒരു അവകാശ വാദവും സഭയുടെ പേരിൽ ഉന്നയിക്കാൻ അവകാശമില്ല.അധികാരമില്ല. ഇതാണ് നിയമ വശം. അങ്ങനെ ദീദി ഒരു വൻ തോൽവിയാകുന്നു.അവകാശ വാദങ്ങളിലും തെരഞ്ഞെടുപ്പിലും.
ദ്രാവിഡ രാഷ്ട്രീയം അതിന്റെ സ്വാഭാവികമായ തകർച്ചയുടെ,കാലഹരണപ്പെടലിന്റെ വക്കിൽ എത്തി നിൽക്കുകയാണ് . ഒരു മനുഷ്യ വർഗത്തെ ആധാരമാക്കിയുള്ള ദുരഭിമാനങ്ങളും ഉൾച്ചേരൽ അസാധ്യമാക്കുന്ന സങ്കുചിത നിലപാടുകളും തമിഴകത്തിലെ രാഷ്ട്രീയ ഭൂമികയെ സ്വയം റദ്ദുചെയ്യുന്നതാക്കുന്നു.ഒരു പ്രവിശ്യയും ഒരു കുടുംബവും ആധാരമാക്കി കഴകക്കാർ ഒരു തിയറിയെ വികലവും അശ്ലീലവുമാക്കി. കഴകങ്ങൾക്ക് ഇനി അതിജീവനം സബ്ജൂനിയറുടെ വാഗണിൽ മാത്രമായി മാറുകയാണ്.
തൊഴിലാളി ക്ഷേമവും ദാരിദ്ര്യ നിർമാർജനവും ചേരി നവീകരണവും അവസര സമത്വം ഇന്ന് ആഗോള മുതലാളിത്തം ഏറ്റെടുത്തു വിജയിപ്പിക്കുന്ന അജണ്ടകളാണ്.ലോകബാങ്കും മറ്റ് അന്തർദേശീയ ഏജൻസികളും കോർപ്പറേറ്റ് സംവിധാനങ്ങളും ഒരുക്കിയ ജനകിയ പദ്ധതികളായി നമ്മുടെ മുന്നിൽ അവയൊക്കെയും ഒഴുകി എത്തി.എന്തിനേറെ നാം അർമാദിച്ച ജനകീയാസൂത്രണവും കുടുംബശ്രീയും സ്വാശ്രയ സംഘങ്ങൾ പോലും മുതലാളിത്ത സാമ്പത്തിക ശാസ്ത്രജ്ഞരുടെ സംഭാവനകളാണ്. കോർപ്പറേറ്റുകളാണ് ഇന്നത്തെ ഏറ്റവും വലിയ കമ്മ്യൂണിസ്റുകൾ. അദാനിയും അംബാനിയും ടാറ്റയും നൽകിയ സംഭാവനകൾ കമ്മ്യുണിസ്റ്റുകാരുടേതിനേക്കാൾ വലുതാണ്.
ആശയം തകർത്ത പാർട്ടി, വ്യക്തികളെയും ഗ്രൂപ്പുകളെയും അവരുടെ നിക്ഷിപ്ത താത്പര്യങ്ങളെയും പിൻപറ്റി അതിജീവിക്കാനാണ് ശ്രമിച്ചത്.വംശീയതയും വർഗീയതയും ഉപജാതീയതയും ഇളക്കി വിട്ട് നേട്ടം കൊയ്യാൻ പരമാവധി പരിശ്രമിച്ച പഴകിയ തത്വശാസ്ത്ര വിഴുപ്പുകൾ കൈയ്യൊഴിഞ്ഞ് കാലത്തോടു സത്യസന്ധമായി ഉൾച്ചേരുക എന്നതു മാത്രമാണ് പോംവഴി.
Keywords:
Recent in National
Must Read
Latest News
In News for a while now..



