ഒടുവിൽ തേങ്ങ ഉടഞ്ഞു. വിജയ് നാളെ മുതൽ അമൈച്ചറാകും. പട്ടികയുമായി പലവുരു ചിന്ന ദളപതി ഗവർണറെ കണ്ടു.ഒന്നും അങ്ങ് ഒത്തില്ല.ഒപ്പിക്കാൻ കോൺഗ്രസും കമ്മ്യൂണിസ്റ്റും മുസ്ലിം ലീഗും വന്നു.ഇപ്പോൾ ഓകെ.
അഴിമതിയും ഭരണത്തകർച്ചയും കേന്ദ്ര വിരുദ്ധതയും കട്ടിംഗ് സൗത്തും തുടങ്ങി മറ്റെല്ലാ വികട വിഷച്ചൂരുകളും ഇളക്കി വിട്ടാണ് ഡിഎംകെയുടെ കുടുംബ ഭരണം മുന്നോട്ടുപോയത്.
പോങ്കടാ പേയികളെ എന്നാട്ടി കനിമൊഴി സ്പീക്കറോട് പുതിയ ഇരിപ്പിടത്തിന് അപേക്ഷ കൊടുത്തു..ഒട്ടിയിരുന്നത് മതി എന്ന് സന്ദേശം. സിപിഎം, സിപിഐ കോൺഗ്രസ് തുടങ്ങിയ കുടിയാൻമാർക്ക് അന്നവൂം പണവും വോട്ടും മണ്ഡലവും കാലാകാലങ്ങളായി നിറവോടെ, മടുപ്പില്ലാതെ കൈ നിറയെ, മനം നിറയെ നൽകി സഹായിച്ചവരാണ് കഴക അണ്ണന്മാർ. രണ്ട് കഴകങ്ങളിലും മാറിമാറി പുരവച്ചവർ പുതിയ മച്ചാന്റെ മടയിലേക്ക് പോകും മുമ്പ് പഴയ അന്നദാതാവിന്റെ അനുമതി വാങ്ങിയതു കോണ്ട് അടി കിട്ടാതെ രക്ഷപ്പെട്ടു.
ദ്രാവിഡ അഭിമാനത്തിന്റെ വർണപ്പകിട്ടാർന്ന റാപ്പറിൽ നെടുനാൾ കടത്തിയ വഞ്ചന പൊളിയുകയാണ്. അ തു മാത്രമാണ് ഇന്നത്തെ ചുവരെഴുത്ത്. നാളെ വൈരികളായ കഴകക്കാർ അത്താൻമാരായി ഒന്നിക്കൂം. പക്ഷെ അതിജീവനം അസാധ്യമാണ്
Keywords:
Recent in National
Must Read
Latest News
In News for a while now..



