രാജ്യാന്തര വിസ്തൃതിയിൽ പേരു കേട്ട മുഗൾ സാമ്രാജ്യം അതിന്റെ അവസാന നാളുകളിൽ ദില്ലിയിലെ ഏതാനും കിലോ മീറ്ററിലേക്ക് ചുരുങ്ങി ഒതുങ്ങിപ്പോയി. ഇതേ ദുരന്തത്തിലേക്കാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന, ഒരു കാലത്ത് രാജ്യത്തെ ജനതയുടെ മന:സാക്ഷിയായിരുന്ന, പ്രസ്ഥാനവും നീങ്ങുന്നതെന്നു നിസ്സംശയം പ്രവചിക്കാം.
കാരണവന്മാർ പ്രതാപകാലത്ത് പണിത രമ്യഹർമ്യങ്ങളിൽ അവരുടെ ആസ്തികളിൽ ആദായമെടുത്തു ജീവിക്കുന്ന കുറെ ഇത്തിൾക്കണ്ണികളും കടൽ കിഴവൻമാരുമാണ് കോൺഗ്രസിന്റെ ഇന്നത്തെ ഒസ്യത്ത്. ക്ഷണികവും ദുർബ്ബലവുമായ ചെറുചലനങ്ങൾ മാത്രം അങ്ങിങ്ങു അപൂർവ്വമായി സംഭവിക്കുന്നു.
ഏതെങ്കിലും ഗാന്ധി ഇല്ലാത്ത കോൺഗ്രസിനു അതിജീവനം അസാധ്യമാണ്. ആർക്കക്കൊയോ . വേണ്ടി കുരിശു ചുമക്കാൻ വിധിക്കപ്പെട്ട ഒരു ഗാന്ധി. അതാണ് രാഹുൽ.Uneasy lies the head that wears a crown.!
തരൂരിനെ തളച്ചു കൊണ്ട് ഭൂതകാലത്തിൽ അഭിരമിക്കുന്ന മ്യൂസിയം പീസ് മാറ്റങ്ങളോടെ അവസാന അവസരവും തച്ചുടച്ചു. അതാണ് സമകാലിക കോൺഗ്ഗസ്.
പാരമ്പര്യത്തെയും സീനിയോറിറ്റിയെയും കുറിച്ചുള്ള ഗിരി പ്രഭാഷണങ്ങൾ രസാവഹമാണ്. ആശ്രിത വൽസനായ കരുണാകരൻ, പെട്ടി ചുമന്നതിനുള്ള കൂലിയായി നൽകിയ പ്രതിഫലങ്ങൾ സീനിയോറിറ്റി മാനദണ്ഡങ്ങൾ അനുസരിച്ച് കിട്ടിയയതാണോ വേണുവിന്? ഹരിപ്പാട്, ഒരു ലോക്കൽ യോഗത്തിൽ കേട്ട ഹിന്ദി പ്രസംഗത്തിൽ കൗതുകം തോന്നിയ ലീഡർ കരുണാകരൻ ഹരിപ്പാട്ടുകാരൻ രമേശൻ നായരെ തിരുവനന്തപുരത്തു വരുത്തി ആഹാരം കൊടുത്തു. വസ്ത്രം കൊടുത്തു. വാഹനം കൊടുത്തു.ഇതിയാനെ സാമാജികനും മന്ത്രിയുമാക്കുമ്പോൾ സീനിയർമാരായി ഒരുപാടു പേർ ഊഴവും കാത്തുണ്ടായിരുന്നു അന്നാരും കലഹിച്ചിരുന്നില്ല. വാചകമടി നല്ലതാണ്.ഭൂതകാലം മറക്കാതിരിക്കുക.
Keywords:
Recent in National
Must Read
Latest News
In News for a while now..



