തമിഴ്നാട്ടിൽ ദ്രാവിഡ രാഷ്ട്രീയം ഒരു വഴിത്തിരിവിലാണ്. അധികാരം നേടാൻ ആ പഴയ ഐഡിയോളജി മതിയാകാതെ വരുന്നു.
വിജയകാന്ത് ഒന്നു കുലുക്കി പേടിപ്പിച്ചു പോയപ്പോൾ വിജയ് പുതു തലമുറ നായകരെപ്പോലെ ആകെയും തകർത്തെറിഞ്ഞു.ജനാഭിലാഷം നിറവേറ്റാൻ കഴിയാതെ വന്നാൽ കടന്നു വന്നതിനെക്കാൾ വേഗത്തിൽ ഈ പരീക്ഷണം തിരോഭവിക്കുകയും ചെയ്യാം.
തന്റെ ടാർജറ്റുകൾ പൂർത്തിയാക്കാൻ അണ്ണാ ഡിഎംകെയിൽ കണ്ണു വച്ച വിജയിയെ അന്ധാളിപ്പിച്ച് അത് തനിയെ നെടുകെ പിളർന്നിരിക്കുന്നു.മുപ്പതും പതിനേഴുമുള്ള രണ്ട് ഫാക്ഷനുകൾ. അതിലൊന്ന് വിജയിക്ക് സ്വന്തം. അധികാരത്തിൽ പങ്കു പറ്റാനാണ് നാടകങ്ങൾക്ക് കാത്തുനിൽക്കാതെ അവർ നടപടികൾ വേഗത്തിലാക്കിയത്. അതെന്തായാലും നന്നായി.
ബിജെപിയെ വരച്ച വരയിൽ നിർത്തി, അണ്ണാമലയുടെ ഡൈനാമിസവും ബിജെപിയുടെ വികസനവും തടഞ്ഞ പളനിസാമിക്ക് ഇനി അതൊക്കെ ഓർത്തെടുത്ത് വിശ്രമ ജീവിതം നയിക്കാം.
കുമരികാണ്ഡം എന്ന ലോകം മുഴുവനും പരന്നു കിടക്കുന്ന ഭൂഭാഗത്തെ ആത്മീയ ബിംബം... മുരുക യുഗത്തിലെ വേലവൻ...പശ്ചിമേഷ്യയിലെ യശീതികളുടെ സ്കന്ദ സങ്കല്പം....ലോകത്തെ വിവിധ ഇടങ്ങളിലെ നീലമയിൽ ദേവൻ....പുരാതനകാലത്ത് ആര്യാവർത്തത്തിൽ നിന്നും തെക്കിലേക്ക് നീങ്ങിയ ജ്ഞാനപ്പഴം..... ഇപ്പോൾ തന്നെ ഇന്റർ നാഷണൽ ഐക്കൺ ആയി മാറുകയാണ് പഴനി ആണ്ടവൻ,ആദ്ധ്യാത്മിക ഭൂമികയിൽ.
Keywords:
Recent in National
Must Read
Latest News
In News for a while now..



