കമ്മികളേ, നിങ്ങൾക്ക് ഞങ്ങളുണ്ട്...
മോഹനൻ കെ
13 May 2026, 7:22 am
പശ്ചിമ ബംഗാളിൽ സിപിഎമ്മിനു നല്ല കാലം പിറന്നിരിക്കുന്നു. ഇനി ഉടുതുണി ഇല്ലാതെ അവർക്ക് ഓടേണ്ടി വരില്ല. വെറുതെ തല്ല് വാങ്ങി കൂട്ടാനും നിൽക്കണ്ട. ബിജെപിയുടെ സമ്മാനമാണിത്.
ഇപ്പോൾ സമാധാനം വന്നിരിക്കുന്നത് സിപിഎം അണികൾക്കാണ്.ഇനി അവർക്ക് മന:സമധാനത്തോടെ ജനകീയ ജനാധിപത്യ വിപ്ലവം പൂർത്തിയാക്കാൻ കൊടിയും പിടിച്ച് ഇറങ്ങാം. മമതപ്പേടി വേണ്ട. ഈ അന്തരീക്ഷം ഒരുക്കിയതിന് സുവേന്ദു അധികാരിയോട് സിപിഎം നന്ദിയുള്ളവരാകണം.
നീണ്ട 15 വർഷത്തിന് ശേഷം ആദ്യമായി സിപിഎം മുഖ പത്രത്തിനു ഫുൾപേജ് ജാക്കറ്റ് പരസ്യം ബിജെപി സർക്കാർ അനുവദിച്ചു. സർക്കാർ പരസ്യങ്ങളും ദർഘാസുകളുമില്ലാതെ ഗണശക്തി തികച്ചും ഞെരുങ്ങി പോയിരുന്നു.കോടതിയിൽ പോയിട്ടും ഒന്നും നടന്നില്ല. മാത്രമല്ല സർക്കാർ കാര്യാലയങ്ങളിലും വായനശാലകളിലും പത്രം വരുത്തുന്നതിന് വിലക്കും ഏർപ്പെടുത്തിയിരുന്നു.
ഇനി ആശ്വസിക്കാം.ബിജെപിക്ക് എതിരെ ധൈര്യമായി വർഗീയ വിരുദ്ധ പോരാട്ടം സംഘടിപ്പിക്കാം.കാരണം ഈ ഭവനത്തിന്റെ ഐശ്വര്യമായി ബിജെപി യുടെ കരുണയൂണ്ട്. കരുതലുണ്ട്.
മമതയുടെ മതിഭ്രമം അവസാനിച്ച മട്ടാണ്.നോർമലാണ് അവരിപ്പോൾ. പ്രൊഫൈലിൻ മാറ്റം വരുത്തി മുൻ മുഖ്യമന്ത്രി എന്ന മോഡിലേക്കവർ മാറിയിരിക്കുന്നു.
സംഘികളുടെ കാഞ്ഞ ബുദ്ധിയായിരുന്നു ഗവർണറായി ആർ.എം രവിയൂടെ രംഗ പ്രവേശം. ഒരു പൂ നുള്ളുന്ന ലാഘവത്തോടെ അദ്ദേഹം അധികാരക്കൈമാറ്റം സുഗമമാക്കി. അടിപിടിയും അലങ്കോല സീനുകളും ഒടുങ്ങി. ഒതുക്കി.
പായലേ വിട.പൂപ്പലേ വിട...
സിപിഎമ്മിനെ വിസ്മയിപ്പിക്കുകയാണ് ബിജെപി. സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യേ എന്ന അവസ്ഥയിലാണ് സഖാക്കളും സഖിമാരും. മമത പിടിച്ചെടുത്ത 559 ആപ്പീസുകൾ സിപിഎമ്മിനു തിരികെ നൽകി ജനാധിപത്യ സമൂഹം പടുത്തുയർത്തുകയാണ് ബിജെപി ബംഗാളിൽ..
ആയിരക്കണക്കിന് സിപിഎം പ്രവർത്തകരെ കൊന്നും കൊലവിളിച്ചും അയൽ നാടുകളിലേക്ക് പായിച്ച മമത, യോജിച്ച സമരമുഖം തീർക്കാൻ കോൺഗ്രസിനെയും സിപിഎമ്മിനെയും ക്ഷണിക്കുകയാണിപ്പോൾ;ഒരു ഉളുപ്പുമില്ലാതെ. ഇങ്ങനെ ക്ഷണിക്കാൻ എന്തു ധാർമികതയാണ് ഉള്ളതെന്നു സി പി എം തിരിച്ചടിക്കുന്നു.
സി പി എം ദശകങ്ങളായി നടത്തി വന്ന തെമ്മാടിത്തങ്ങൾ തന്നെയാണ് മമതയും പിൻപറ്റിയത്. എന്റെ ഗുരുനാഥൻ !എല്ലാവർക്കും മറവിരോഗമാണ് ബംഗാളിൽ.
പാർട്ടിയിൽ ഇപ്പോൾ എതിർശബ്ദങ്ങൾ കനക്കുകയാണ്.മരുമകൻ അഭിഷേകിന് എതിരെയാണ് വിമർശനം കൂടുതലും അതു ഭാവിയിൽ മമതയിലേക്ക് നീങ്ങാം. അഭിഷേകുമായുള്ള തർക്കമായിരുന്നു പണ്ട് സുവേന്ദുവിനെ ബജപയിൽ എത്തിച്ചത്.അതിന്റെ ഫൈനൽ റൗണ്ടിനാണ് നാം ഇപ്പോൾ സാക്ഷിയാകുന്നത്.
മമതയില്ലാതെ മമതാ കോൺഗ്രസ് ഇല്ല എന്നതിനാൽ മമതയെ വിട്ട് ബിജെപിയിലേക്ക് ചേക്കേറാനുള്ള സാമാജികരുടെ സാധ്യതകൾ ഏറെയാണ്
.
പ്രതിപക്ഷ ഐക്യനിര ശക്തമാക്കാൻ വെമ്പുകയാണിപ്പോൾ മമതയുടെ മാനസം.സോണിയയോട് എന്തെന്നില്ലാത്ത ബഹുമാനം... പ്രതിപക്ഷ നേതാക്കളോട് വികാര തരളിതമായ പ്രതിപത്തി. !
കുറഞ്ഞതു വരാനിരിക്കുന്ന15 വർഷം പ്രതിപക്ഷ കക്ഷികൾക്ക് ദിവാസ്വപ്നം കാണാനുള്ള അവസരമാണ് ഒരുങ്ങുന്നത്.
അതിനിടെ കിഴക്കൻ അതിരുകളിൽ വേലികൾ ഉയരും.കാലിക്കടത്തുകൾ സമാപ്തമാകും. നിസ്കാരം പള്ളിയിലും വീടുകളിലും മാത്രമാകും.തെരുവുകൾ മോചിക്കപ്പെടും.മതഘോഷങ്ങളെ കല്ലെറിയുന്ന ശീലം മാറും.മതപ്രകീർത്തനങ്ങൾ കോളാമ്പികളിൽ നിന്നും ബോക്സുകളിലേക്ക് മാറും.
ഹുമയൂൺ കബീറും ഒവൈസിയും മറ്റു ദിവ്യൻമാരും ഭൂരിപക്ഷ വോട്ടുകൾ ഒന്നു കൂടി ഏകീകരിക്കും കേന്ദ്ര പദ്ധതികളീൽ വംഗജനത മലർന്നു വീഴും.
സുഫലാം സുജലാം
മലയജ ശീതളാം...