NewsAd1
പാറ്റപ്പാർട്ടി സിന്ദാബാദ്.....
അനിൽ ബാലകൃഷ്ണൻ
21 May 2026, 2:30 pm
main image of news

പാറ്റകൾക്കും ചിലത് ചെയ്യാനാവും. സമൂഹ മാധ്യമങ്ങൾ സജീവമായ ഇക്കാലത്ത് അതിനുള്ളിൽ ജീവിക്കുകയും അഭിരമിക്കുകയും ചെയ്യുന്ന' മറ്റു ജോലികളെന്നുമില്ലാത്ത 'സഹജീവികളെ പാറ്റകളെന്ന് വിശേഷിപ്പിച്ചത് നീതിന്യായ വ്യവസ്ഥയുടെ നിലനില്പിന്റെ വേദിയായ കോടതി മുറിയിലാണ്. കഥാപുരുഷൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സൂര്യകാന്ത !

പാറ്റയും പുഴുവുമൊക്കെയായ ഒരു ജൻ സിക്ക് ഇത് പൊറുക്കാനായില്ല. ജാതിപ്പേരു വിളിച്ച് കളിയാക്കിയാലെന്നെ വണ്ണം അവൻ പ്രതികരിച്ചു. പാറ്റകൾക്കായൊരു പ്ലാറ്റ്ഫോമിന് അങ്ങിനെ വിദേശത്തുനിന്ന് ഇന്ത്യാക്കാരനായ
അഭിജിത് പി കെ എന്ന ചെറുപ്പക്കാരൻ തുടക്കം കുറിച്ചു.കോക്റോച്ച് ജനതാ പാർട്ടി (സി ജെ പി)എന്ന ആദ്യ സമൂഹ മാധ്യമ പാർട്ടിയാണ് അങ്ങിനെ പിറന്നത്

 image 2 of news

രൂപീകരിച്ച് ആറുമാസത്തിനുള്ളിൽ ഒരു സംസ്ഥാനത്തെ ഭരണം പിടിച്ചപാർട്ടിയുള്ള രാജ്യമാണിത്. തമിഴ്നാട്ടിൽ വിജയ്ക്ക് അങ്ങിനെയാകാമെങ്കിൽ പാറ്റപ്പാർട്ടിയെയും പേടിക്കണം.

സിജെപി ആദ്യദിനം തന്നെ സമൂഹ മാധ്യമങ്ങളിൽ തരംഗമായി. പാർട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പിന്തുടരുന്നവരുടെ എണ്ണം കണ്ണടച്ച് തുറക്കും മുമ്പ് ഒരുകോടി കവിഞ്ഞു. ചിത്രങ്ങളും ചെറുവീഡിയോകളും ഉൾപ്പെടെ അൻപതോളം പോസ്റ്റുകൾ മാത്രമാണ് സിജെപി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.ട്രോളുകളും മെമികളുമയി അനുഭാവികൾ ഒറ്റയായും കൂട്ടമായുമെത്തി. എക്സിന്റെ മുറ്റവും പൂമുഖവും മാത്രമല്ല തട്ടിൻപുറത്തു വരെ പാറ്റകൾ പെരുകി. നീതിന്യായ സംവിധാനം, രാഷ്ട്രീയം, ഭരണകൂടങ്ങൾ, നേതാക്കൾ തുടങ്ങിയവർക്കെല്ലാം പാറ്റക്കടിയേറ്റു. മൂന്നാം നാൾ കോഴി കൂവും മുമ്പ് പാറ്റകളെയും വഹിച്ച് എക്സ്, ടൈറ്റാനിക്കിനെ പോലെ മുങ്ങി.
HomeAd1
 image 3 of news

ടൈറ്റാനിക്കിനെപ്പോലെ തന്നെ സാങ്കേതികത്തകരാറാണ് എക്സിലെ പാറ്റപ്പാർട്ടിയുടെ തിരോധാനത്തിന് പിന്നിലെന്നാണ് വിശദീകരണം. എന്നാൽ ഇറങ്ങിപ്പുറപ്പെട്ടു പോയില്ലേ. തുടരാതിരിക്കുന്നതെങ്ങിനെ? കോക് റോച്ച് വീണ്ടുമെത്തി എന്ന പേരിൽ പുതിയ അക്കൗണ്ടുമായി വീണ്ടുമെത്തി കൂറകൾ സർവ്വരെയും ഞെട്ടിച്ചിരിക്കുകയാണ്.

ഓരോ കൂറപ്പാറ്റയിൽ നിന്നും ഒരുപറ്റം പാറ്റ ഉയരുന്നു......

Keywords:

home ad2 16*9

Recent in National

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞